1956 – Captain Scott

1956 ൽ പ്രസിദ്ധീകരിച്ച Captain Scott എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Captain Scott
Captain Scott

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Captain Scott
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 132
  • അച്ചടി:  The Eton Press Pvt Ltd, Calcutta
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1937 – പ്രബന്ധമാലിക

1937– ൽ  വർഗ്ഗീസ് തലക്കെട്ടി പ്രസിദ്ധീകരിച്ച, പ്രബന്ധമാലിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1937 - പ്രബന്ധമാലിക
1937 – പ്രബന്ധമാലിക

വിദ്യാഭ്യാസവും സാഹിത്യവും അഭിവൃദ്ധിപ്പെടുത്താൻ വിദ്യാർത്ഥികൾക്കും വായനക്കാർക്കും ഉപകാരപ്പെടുന്ന വിധത്തിൽ പ്രശസ്ത സാഹിത്യകാരന്മാർ വിവിധ വിഷയങ്ങളിൽ എഴുതിയ മലയാള പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി. പാഠ്യ വിഷയം പഠിക്കുവാനുള്ള വഴി എളുപ്പമാക്കുക, വിദ്യാർത്ഥികളുടെ നിരീക്ഷണശക്തിയും അനുകരണശക്തിയും വികസിപ്പിക്കുക, കാവ്യരസാസ്വാദനത്തിനുള്ള അഭിരുചി വർദ്ധിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ പാഠങ്ങളുടെ അവസാനം കുറിപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പ്രബന്ധമാലിക
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 192
  • അച്ചടി: The Deccan Printing House, Calicut
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1979 – ഓമനകൾ – ലൂജി പിറാങെല്ലൊ

1979 – ൽ പ്രസിദ്ധീകരിച്ച, ലൂജി പിറാങെല്ലൊ രചിച്ച ഓമനകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1979 - ഓമനകൾ - ലൂജി പിറാങെല്ലൊ
1979 – ഓമനകൾ – ലൂജി പിറാങെല്ലൊ

പരാജയ പ്രസ്ഥാനത്തിന്റെ വക്താവായ ഇറ്റാലിയൻ സാഹിത്യകാരനാണ് ലൂജി പിറാങെല്ലൊ. അസാധാരണ മൗലിക തത്വങ്ങൾ ഉൾക്കൊള്ളുന്ന ശൈലിയാണ് ലൂജിയുടെ രചനകൾക്കുള്ളത്. അദ്ദേഹത്തിൻ്റെ രചനാ സവിശേഷതകൾ ഒത്തിണങ്ങിയ കഥയാണ് ഓമനകൾ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഓമനകൾ
  • പ്രസിദ്ധീകരണ വർഷം: 1979
  • അച്ചടി: പി.സി. പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 58
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – നൈഷധമഹാകാവ്യം – പി. കുഞ്ഞിരാമക്കുറുപ്പ്

1952 – ൽ പ്രസിദ്ധീകരിച്ച, പി. കുഞ്ഞിരാമക്കുറുപ്പ് രചിച്ച നൈഷധമഹാകാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - നൈഷധമഹാകാവ്യം - പി. കുഞ്ഞിരാമക്കുറുപ്പ്
1952 – നൈഷധമഹാകാവ്യം – പി. കുഞ്ഞിരാമക്കുറുപ്പ്

സംസ്കൃതഭാഷയിലെ കാവ്യങ്ങളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന മഹാകാവ്യമാണ് നൈഷധീയചരിതം. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീഹർഷൻ രചിച്ച ഈ മഹാകാവ്യത്തിന് പി. കുഞ്ഞിരാമക്കുറുപ്പ് തയ്യാറാക്കിയ നിരൂപണമാണ് ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നൈഷധമഹാകാവ്യം
  • പ്രസിദ്ധീകരണ വർഷം:1952
  • അച്ചടി: ദേശമിത്രം പ്രിൻ്റിങ്ങ് ആൻ്റ് പബ്ലിഷിങ്ങ് കമ്പനി, ലിമിറ്റഡ്, കണ്ണൂര്
  • താളുകളുടെ എണ്ണം: 390
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – തങ്കക്കിനാവുകൾ – കെ.വി. അബൂബക്കർ, വി.എ.മുഹമ്മദ്

1961 – ൽ പ്രസിദ്ധീകരിച്ച, കെ.വി. അബൂബക്കർ, വി.എ.മുഹമ്മദ് എന്നിവർ   രചിച്ച തങ്കക്കിനാവുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - തങ്കക്കിനാവുകൾ - കെ.വി. അബൂബക്കർ, വി.എ.മുഹമ്മദ്
1961 – തങ്കക്കിനാവുകൾ – കെ.വി. അബൂബക്കർ, വി.എ.മുഹമ്മദ്

ലളിതമായ ഭാഷയിൽ രചിച്ചിരിക്കുന്ന പന്ത്രണ്ട് പാട്ടുകൾ അടങ്ങുന്ന കവിത സമാഹാരമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തങ്കക്കിനാവുകൾ
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: വിവേകാനന്ദ പ്രിൻ്റിങ് വർക്സ്, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ജീവചരിത്രസഞ്ചിക – ഭാഗം – 3

1955 – ൽ പ്രസിദ്ധീകരിച്ച, വെങ്കുളം ജി. പരമേശ്വരൻപിള്ള സംശോധനം നടത്തിയ  ജീവചരിത്രസഞ്ചിക – ഭാഗം – 3 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - ജീവചരിത്രസഞ്ചിക - ഭാഗം - 3
1955 – ജീവചരിത്രസഞ്ചിക – ഭാഗം – 3

വിവിധ സാഹിത്യകാരന്മാർ എഴുതിയ 29 പ്രശസ്ത വ്യക്തികളുടെ ജീവചരിത്രങ്ങളുടെ സമാഹാരം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: 1955 – ജീവചരിത്രസഞ്ചിക – ഭാഗം – 3
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ് & ബുക്കുഡിപ്പോ,
    കൊല്ലം.
  • താളുകളുടെ എണ്ണം: 146
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – കഥാകുസുമങ്ങൾ – സ്വർണ്ണകുമാരീദേവി

1955 – ൽ പ്രസിദ്ധീകരിച്ച, സ്വർണ്ണകുമാരീദേവി രചിച്ച കഥാകുസുമങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - കഥാകുസുമങ്ങൾ - സ്വർണ്ണകുമാരീദേവി
1955 – കഥാകുസുമങ്ങൾ – സ്വർണ്ണകുമാരീദേവി

ബംഗാളി ഭാഷയിലെ വനിതാ എഴുത്തുകാരിൽ പുറം ലോകം അംഗീകരിച്ച ആദ്യ വനിതയും കവി രബീന്ദ്രനാഥ ടാഗോറിൻ്റെ സഹോദരിയും കൂടിയായ സ്വർണ്ണകുമാരീദേവിയുടെ ഏതാനും ചെറുകഥകളാണ് കഥാകുസുമം എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഥകൾ തെരഞ്ഞെടുത്ത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ആർ.സി. ശർമ്മയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കഥാകുസുമങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: സഹോദരൻ പ്രസ്സ്, എറണാകുളം
  • താളുകളുടെ എണ്ണം: 94 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – പ്രസംഗങ്ങൾ – ഗ്രീഷ്മകാല വിദ്യാലയം – മാന്നാനം

1950–ൽ അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സ്  പ്രസിദ്ധീകരിച്ച, പ്രസംഗങ്ങൾ – ഗ്രീഷ്മകാല വിദ്യാലയം – മാന്നാനം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - പ്രസംഗങ്ങൾ - ഗ്രീഷ്മകാല വിദ്യാലയം - മാന്നാനം
1950 – പ്രസംഗങ്ങൾ – ഗ്രീഷ്മകാല വിദ്യാലയം – മാന്നാനം

1950 ൽ അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ മാന്നാനം സെൻ്റ് ഇംഫ്രേംസ് ഇംഗ്ലീഷ് ഹൈ സ്കൂളിൽ നടന്ന ഗ്രീഷ്മകാലവിദ്യാലയത്തിൽ ചെയ്ത പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. അന്നത്തെ സാമൂഹിക-സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മത-സാംസ്കാരിക നേതൃത്വത്തിനും മാർഗ്ഗനിർദ്ദേശം നൽകുക, കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ-സംവാദങ്ങളിൽ പുതിയ ബോധ്യങ്ങളും ആശയങ്ങളും പങ്കുവെക്കുക, സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെപ്പറ്റി നിരൂപണാത്മകമായി ചർച്ചചെയ്യുക എന്നീ ഉദ്ദേശങ്ങളോടെ നടത്തപ്പെട്ട പരിപാടിയായിരുന്നു അത്. മതപരവും സാമൂഹികവുമായ വിഷയങ്ങൾ, വിദ്യാഭ്യാസരംഗത്തെ പരിഷ്കാരവും നവോത്ഥാനവും, ആത്മീയത, മൂല്യങ്ങൾ, യുവജനങ്ങളുടെ പങ്ക്, സഭയുടെ ചരിത്രവും ഭാവിദിശയും എന്നീ വിഷയങ്ങൾ പ്രസംഗങ്ങളിൽ പ്രകടമാവുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  പ്രസംഗങ്ങൾ – ഗ്രീഷ്മകാല വിദ്യാലയം – മാന്നാനം
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 392
  • അച്ചടി: St. Francis Sales Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1922 – ഗദ്യമാലിക

സി. അച്ചുതമേനോൻ്റെ പത്രാധിപത്യത്തിൽ പ്രചരിച്ചുകൊണ്ടിരുന്ന കാലത്തുള്ള “വിദ്യാവിനോദിനി” എന്ന മാസികയിലെ പലവക ലേഖനങ്ങളിൽ നിന്നെടുത്തിട്ടുള്ള ഉപന്യാസങ്ങളെ കൂട്ടിചേർത്ത് 1922- ൽ പ്രസിദ്ധീകരിച്ച “ഗദ്യമാലിക”എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1922 – ഗദ്യമാലിക

സി. അച്യുതമേനോൻ്റെ പത്രാധിപത്യത്തിൽ പ്രചരിച്ചുകൊണ്ടിരുന്ന കാലത്തുള്ള “വിദ്യവിനോദിനി” യിലെ പലവക ലേഖനങ്ങളിൽ നിന്നെടുത്തിട്ടുള്ള ഉപന്യാസങ്ങളെ കൂട്ടിചേർത്ത് ഒരുക്കിയിട്ടുള്ളതാണ് “ഗദ്യമാലിക”എന്ന ഈ പുസ്തകം. ഇതിൽ അധികഭാഗവും പത്രാധിപൻ്റെ സ്വന്തം തന്നെയാണ് അതുകൂടാതെയുള്ള ലേഖനങ്ങൾ എം. രാജരാജവർമ്മരാജാ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ രാജാ മുതലായവർ എഴുതിയിട്ടുള്ളതാണ്. ഇവയിൽ ഓരോന്നും പ്രത്യേകം അർത്ഥശാസ്ത്രം,ചരിത്രം, സാഹിത്യം, തത്വശാസ്ത്രം, ജീവചരിത്രം മുതലായ ഓരോ വിഷയവിശേഷത്തെ ക്രോഡീകരിക്കുന്നു. മദ്രാസ്, തിരുവിതംകൂർ,കൊച്ചി മുതലായ ഗവണ്മെൻ്റ് പാഠപുസ്തക കമ്മിറ്റിക്കാർ ഇതിനെ ഒരു പാഠപുസ്തകമായി വെച്ചിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗദ്യമാലിക
  • പ്രസിദ്ധീകരണ വർഷം:1922
  • അച്ചടി: കമലാലയ പ്രസ്സ്, ട്രിവാൻഡ്രം
  • താളുകളുടെ എണ്ണം: 212
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – കാളിയമർദ്ദനം – മഹാകവി കുട്ടമത്ത്

1948 – ൽ പ്രസിദ്ധീകരിച്ച, മഹാകവി കുട്ടമത്ത് രചിച്ച കാളിയമർദ്ദനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - കാളിയമർദ്ദനം - മഹാകവി കുട്ടമത്ത്
1948 – കാളിയമർദ്ദനം – മഹാകവി കുട്ടമത്ത്

മഹാകവി കുട്ടമത്ത് രചിച്ച മണിപ്രവാള കാവ്യമാണ് കാളിയമർദ്ദനം. യമകപ്രാസത്തിൽ രചിച്ചിരിക്കുന്ന ഈ കാവ്യത്തിന് വ്യാഖ്യാനം എഴുതിയിരിക്കുന്നത് കെ.സി.എൻ. വാഴുന്നവരാണ്.  

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാളിയമർദ്ദനം
  • പ്രസിദ്ധീകരണ വർഷം:1948
  • അച്ചടി: പ്രകാശകൗമുദി പ്രിൻ്റിംഗ് വർക്ക്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 104
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി