1948 – അമൃതത്വം – പി.കെ. ശിവശങ്കരൻ

യോഗാഭ്യാസവും പ്രാണായാമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപാദിക്കുന്ന അമൃതത്വം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മനുഷ്യ ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആരോഗ്യത്തിന് യോഗയും പ്രാണായാമവും എങ്ങിനെ ഗുണം ചെയ്യുന്നു എന്ന് ഈ പുസ്തകം വിശദമാക്കുന്നു. ഉപനിഷത്തുകളിൽ നിന്നൂം അഷ്ടാംഗ ഹൃദയത്തിൽ നിന്നുമുള്ള ഉദ്ദരണികൾ വ്യാഖ്യാനസഹിതം ഇടക്കെല്ലാം പുസ്തകത്തിൽ ചേർത്തിരിക്കുന്നു. മലയൻകീഴ് പി. കെ. ശിവശങ്കരൻ ആണ് പുസ്തകത്തിൻ്റെ രചയിതാവ്.

ശ്രീ. പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1948 - അമൃതത്വം - പി.കെ. ശിവശങ്കരൻ
1948 – അമൃതത്വം – പി.കെ. ശിവശങ്കര

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:അമൃതത്വം 
  • രചന: പി.കെ. ശിവശങ്കരൻ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 72
  • അച്ചടി: Government Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1952 – Uncle Tom’s Cabin – Mrs. Harriet Beecher Stowe – for Form VI

ഹാരിയട് ബീച്ചർ സ്റ്റൊവ് (Harriet Beecher Stowe)രചിച്ച അങ്കിൾ ടോംസ് കാബിൻ (Uncle Tom’s Cabin) എന്ന പുസ്തകത്തിൻ്റെ സംക്ഷിപ്ത രൂപത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിൽ കൂടി റിലീസ് ചെയ്യുന്നത്. 1952 ൽ തിരുക്കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച ഈ പുസ്തകം അന്നത്തെ ആറാം ഫാറത്തിലേക്കുള്ള  (ഇന്നത്തെ പത്താം ക്ലാസ്സ്)  പാഠപുസ്തകമായി പുറത്തിറക്കിയതാണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്

1952 - Uncle Tom's Cabin - Mrs. Harriet Beecher Stowe - for Form VI
1952 – Uncle Tom’s Cabin – Mrs. Harriet Beecher Stowe – for Form VI

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.(സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  Uncle Tom’s Cabin – Mrs. Harriet Beecher Stowe – for Form VI
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 138
  • പ്രസ്സ്: The Alliance Printing Works, Thaikad, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1934 – കൈരളീവിഹാരം – സമസ്തകേരളസാഹിത്യപരിഷത്ത് സപ്തമസമ്മേളനം റിപ്പോർട്ട് – 1933 ഏപ്രിൽ കോഴിക്കോട്

1933 ൽ കോഴിക്കോട് വെച്ച് നടന്ന സമസ്ത കേരള സാഹിത്യപരിഷത്ത് സപ്തമ സമ്മേളന റിപ്പോർട്ടിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സമ്മേളനത്തിൽ സന്നിഹിതരായി നടത്തിയ പ്രമുഖരുടെ പ്രസംഗങ്ങളും, അക്കാലത്തെ പ്രശസ്തരായ എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികളുമാണു് പുസ്തകത്തിൻ്റെ ഉള്ളടക്കം. പരിഷത്തിനു വേണ്ടി ശ്രീ. വെള്ളാട്ടു കരുണാകരൻ നായരാണ് പുസ്തകത്തിൻ്റെ പ്രസാധനം നിർവഹിച്ചിരിക്കുന്നത്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1934 - കൈരളീവിഹാരം - സമസ്തകേരളസാഹിത്യപരിഷത്ത് സപ്തമസമ്മേളനം റിപ്പോർട്ട് - 1933 ഏപ്രിൽ കോഴിക്കോട്
1934 – കൈരളീവിഹാരം – സമസ്തകേരളസാഹിത്യപരിഷത്ത് സപ്തമസമ്മേളനം റിപ്പോർട്ട് – 1933 ഏപ്രിൽ കോഴിക്കോട്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.(സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കൈരളിവിഹാരം എന്ന സമസ്തകേരള സാഹിത്യ പരിഷത്ത്-റിപ്പോർട്ട്
  • രചന: സമസ്ത കേരള സാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 178
  • അച്ചടി: എസ്.ഡി. പ്രിൻ്റിങ്ങ് വർക്സ്, എറണാകുളം.
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – ആധുനികനേതാക്കന്മാർ – ഒന്നും രണ്ടും ഭാഗങ്ങൾ

പത്തൊൻപത് ഇരുപത് നൂറ്റാണ്ടുകളിൽ ജീവിച്ച കത്തോലിക്കരായ പ്രമുഖ ആത്മായരെ കുറിച്ച് ഫാദർ തോമസ് പി.  നെയിൽ രചിച്ച They Lived the Faith എന്ന പുസ്തകം ആധുനികനേതാക്കന്മാർ എന്ന പേരിൽ ഫാദർ തോമസ് മൂത്തേടൻ  മലയാളത്തിലേക്ക് പരിഭാഷ ചെയ്തതിൻ്റെ രണ്ട് ഭാഗങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാനുകൾ ആണിത്.

1956 - ആധുനികനേതാക്കന്മാർ - ഒന്നും രണ്ടും ഭാഗങ്ങൾ
1956 – ആധുനികനേതാക്കന്മാർ – ഒന്നും രണ്ടും ഭാഗങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ 2 ഭാഗങ്ങളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

ഭാഗം 1
  • പേര്: ആധുനികനേതാക്കന്മാർ – ഒന്നാം ഭാഗം
  • രചന/പരിഭാഷ: Thomas P. Neill/ Thomas Moothedan
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 214
  • അച്ചടി: I.S. Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
ഭാഗം 2
  • പേര്: ആധുനികനേതാക്കന്മാർ – രണ്ടാം ഭാഗം
  • രചന/പരിഭാഷ: Thomas P. Neill/ Thomas Moothedan
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 204
  • അച്ചടി: I.S. Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1953 – ലീമയുടെ ഓമന – വി. റോസ ദെ ലീമ – ഫാദർ കല്ലിസ്റ്റസ്

കത്തോലിക്ക സഭയിലെ ഒരു വിശുദ്ധയായ വിശുദ്ധ റോസയുടെ (Rose of Lima) ജീവചരിത്രം പ്രതിപാദിക്കുന്ന ലീമയുടെ ഓമന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഫാദർ കല്ലിസ്റ്റസ് TOCD ആണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1953 - ലീമയുടെ ഓമന - വി. റോസ ദെ ലീമ - ഫാദർ കല്ലിസ്റ്റസ്
1953 – ലീമയുടെ ഓമന – വി. റോസ ദെ ലീമ – ഫാദർ കല്ലിസ്റ്റസ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  ലീമയുടെ ഓമന
  • രചന: ഫാദർ കല്ലിസ്റ്റസ് TOCD
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 76
  • അച്ചടി: St. Joseph’s I.S. Press, Elthuruth
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1951 – അപ്ഫൻ്റെ മകൾ – മൂത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്

മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്  രചിച്ച സാമൂഹികനോവലായ അപ്‌ഫന്റെ മകൾ എന്ന കൃതിയുടെ 1951ൽ ഇറങ്ങിയ അഞ്ചാം പതിപ്പിൻ്റെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ കൃതി, ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ശാരദയ്ക്കും ശേഷം മലയാളത്തിലെ സാമൂഹികനോവല്‍ പ്രസ്ഥാനത്തിന് ലഭിച്ച മുഖ്യ സംഭാവനയായി വിലയിരുത്തപ്പെടുന്നു. (ഈ പുസ്തകത്തിൽ പേജു നമ്പറുകൾ അക്ഷരത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നത് കൗതുകകരമായി തോന്നി)

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. (1951 - അപ്ഫൻ്റെ മകൾ - മൂത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്

1951 – അപ്ഫൻ്റെ മകൾ – മൂത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അപ്ഫൻ്റെ മകൾ
  • രചന: മൂത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്
  • പ്രസിദ്ധീകരണ വർഷം: 1951 (1127 M.E.)
  • താളുകളുടെ എണ്ണം: 150
  • അച്ചടി: Mangalodayam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1936 – ചെറുപുഷ്പത്തിൻ്റെ മാതാവു് – ജോൺ എടത്തുരുത്തിക്കാരൻ

കത്തോലിക്ക സഭയിലെ ഒരു വിശുദ്ധയായ വിശുദ്ധ കൊച്ചു ത്രേസ്യയുടെ അമ്മയെ കുറിച്ച്  മലയാളത്തിൽ വന്ന ചെറുപുഷ്പത്തിൻ്റെ മാതാവു് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1936 - ചെറുപുഷ്പത്തിൻ്റെ മാതാവു് - ജോൺ എടത്തുരുത്തിക്കാരൻ
1936 – ചെറുപുഷ്പത്തിൻ്റെ മാതാവു് – ജോൺ എടത്തുരുത്തിക്കാരൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ചെറുപുഷ്പത്തിൻ്റെ മാതാവു്
  • രചന: ജോൺ എടത്തുരുത്തിക്കാരൻ
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 50
  • അച്ചടി: St. Mary’s Orphanage Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1936 – ആനി ദി ഗ്വിഞ്ഞ് – ജോൺ കിഴക്കേത്തയ്യിൽ

ഫാദർ ജോൺ കിഴക്കേത്തയ്യിൽ രചിച്ച ആനി ദി ഗ്വിഞ്ഞ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ്  ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1936 - ആനി ദി ഗ്വിഞ്ഞ് - ജോൺ കിഴക്കേത്തയ്യിൽ
1936 – ആനി ദി ഗ്വിഞ്ഞ് – ജോൺ കിഴക്കേത്തയ്യിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ആനി ദി ഗ്വിഞ്ഞ്
  • രചന: ജോൺ കിഴക്കേത്തയ്യിൽ
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 70
  • അച്ചടി: The Prakasam Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1968 – കണ്ണൻ എൻ കാതലൻ (സിനിമാ പാട്ടുപുസ്തകം)

1968ൽ P. നീലകണ്ഠൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കണ്ണൻ എൻ കാതലൻ എന്ന തമിഴ് സിനിമ റിലീസ് ചെയ്തതിനു ഒപ്പം കേരളത്തിൽ സിനീമയിലെ തമിഴ് പാട്ടുകൾ മലയാളലിപിയിൽ ആക്കിയതും ഒപ്പം സിനീമയുടെ കഥാസാരവും ചേർത്ത് പ്രസിദ്ധീകരിച്ച സിനിമാ പാട്ടുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1968 - കണ്ണൻ എൻ കാതലൻ (സിനിമാ പാട്ടുപുസ്തകം)
1968 – കണ്ണൻ എൻ കാതലൻ (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കണ്ണൻ എൻ കാതലൻ (സിനിമാ പാട്ടുപുസ്തകം)
  • അച്ചടി വർഷം: 1968
  • അച്ചടി: National City Press, Kottayam
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1937 – പ്രായോഗിക കണക്കുപുസ്തകം – ടി. ലക്ഷ്മിക്കുട്ടിവാരസ്യാർ

1937 ൽ നാലാം ക്ലാസ്സിലെ ഉപയോഗിക്കാൻ വേണ്ടി  ടി. ലക്ഷ്മിക്കുട്ടിവാരസ്യാർ  രചിച്ച പ്രായോഗിക കണക്കുപുസ്തകം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് കൊച്ചി നാട്ടുരാജ്യത്തിനു കീഴിലുള്ള പ്രദേശങ്ങളിലെ സ്കൂളുകളിൽ ഉപയോഗിക്കാൻ തയ്യാറാക്കിയ പുസ്തകം ആണെന്ന് ഇതിലെ വിവിധ പാഠങ്ങൾ സൂചിപ്പിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

1937 - പ്രായോഗിക കണക്കുപുസ്തകം - ടി. ലക്ഷ്മിക്കുട്ടിവാരസ്യാർ
1937 – പ്രായോഗിക കണക്കുപുസ്തകം – ടി. ലക്ഷ്മിക്കുട്ടിവാരസ്യാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പ്രായോഗിക കണക്കുപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 208
  • അച്ചടി: The Deccan Printing House, Huzur Road, Kozhikode
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി