1989 – വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ – സ്കറിയാ സക്കറിയ

1989 ൽ പ്രസിദ്ധീകരിച്ച ദീപിക വാർഷിക പതിപ്പിൽ സ്കറിയ സക്കറിയ എഴുതിയ വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മുട്ടത്തു വർക്കിയുടെ കൃതികളിലെ മതാത്മകതയെ കുറിച്ചും, അദ്ദേഹം ഭാഷക്കു പകർന്നു നൽകിയിട്ടുള്ള ക്രൈസ്തവ സാമൂഹ്യാചാരങ്ങളെ കുറിച്ചും ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. ലേഖനത്തിൽ മുട്ടത്തു വർക്കിയുടെ പല നോവലുകളേയും, ചെറുകഥകളെയും, അതിലെ കഥാപാത്രങ്ങളെയും ഉദാഹരണത്തിനായി എടുത്തു പറയുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1989 - വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ - സ്കറിയാ സക്കറിയ
1989 – വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 1989
    • താളുകളുടെ എണ്ണം: 03
    • അച്ചടി: St.Francis Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1984 – സീറോമലബാർ സഭയുടെ റാസാക്രമം

1984 നവംബർ മാസത്തിൽ സഭയുടെ അഭിപ്രായത്തിനു വേണ്ടി സീറോ മലബാർ ലിറ്റർജിക്കൽ സബ് കമ്മിറ്റി തയ്യാറാക്കിയ സീറോമലബാർ സഭയുടെ റാസാക്രമം എന്ന പഠന രേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. നിലവിലെ പ്രാർത്ഥനകൾ, പാലിക്കേണ്ട ആരാധനാ ക്രമങ്ങൾ, വൈദികനും, സമൂഹവും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ, മേൽ പറഞ്ഞവയിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ രേഖയിലെ പ്രതിപാദ്യ വിഷയങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1984 - സീറോമലബാർ സഭയുടെ റാസാക്രമം
1984 – സീറോമലബാർ സഭയുടെ റാസാക്രമം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  – സീറോമലബാർ സഭയുടെ റാസാക്രമം
  • പ്രസിദ്ധീകരണ വർഷം: 1984
  • പ്രസാധകർ: Syro-Malabar Liturgy Committee
  • താളുകളുടെ എണ്ണം: 104
  • അച്ചടി: Catholic Mission Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1974 – സീറോമലബാർ സഭയുടെ കുർബാനക്രമം

1974 ൽ സീറോ മലബാർ ലിറ്റർജിക്കൽ കമ്മിറ്റി തയ്യാറാക്കിയ സീറോമലബാർ സഭയുടെ കുർബാനക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിവിധ അവസരങ്ങളിൽ ചൊല്ലേണ്ട പ്രാർത്ഥനകൾ, പാലിക്കേണ്ട ആരാധനാ ക്രമങ്ങൾ, വൈദികനും, സമൂഹവും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ തുടങ്ങിയ ആചാരാനുഷ്ടാനങ്ങളെ കുറിച്ച് വിശദമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1974 - സീറോമലബാർ സഭയുടെ കുർബാനക്രമം
1974 – സീറോമലബാർ സഭയുടെ കുർബാനക്രമം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  – സീറോമലബാർ സഭയുടെ കുർബാനക്രമം
  • പ്രസിദ്ധീകരണ വർഷം: 1974
  • പ്രസാധകർ: Syro-Malabar Liturgy Committee
  • താളുകളുടെ എണ്ണം: 124
  • അച്ചടി: K.C.M. Press, Kochi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1995 – മലബാർ സഭയിലെ പള്ളിയോഗങ്ങൾ – പി.ടി. ചാക്കോ

1994ൽ സീറോമലബാർ സിനഡ് സഭയിലെ വിവിധസംഘടനങ്ങളുടെയും സഭാ ജനങ്ങളുടെയും  നിർദ്ദേശങ്ങൾക്കായി സമർപ്പിച്ച് പ്രസിദ്ധീകരിച്ച സീറോമലബാർ സഭയുടെ പള്ളിയോഗം (ഇടവക സമ്മേളനം) നടപടിക്രമങ്ങളും നിയമങ്ങളും എന്ന കരടുരേഖയിലെ നിയമാവലിയെ പറ്റിയുള്ള ഒരു പഠനലഘുലേഖയുടെ സ്കാൻ ആയ മലബാർ സഭയിലെ പള്ളി യോഗങ്ങൾ  എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1995ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആരാധനാ ക്രമത്തിൽ കാലോചിതമായ മാറ്റങ്ങൾക്കു വേണ്ടി സീറോമലബാർ സഭയുടെ എല്ലാ രൂപതകളിലും പ്രവർത്തിക്കുന്ന ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റിയുടെ ചെയർമാനും ബഹുഭാഷാ പണ്ഡിതനും ആയ പ്രൊ. പി ടി.ചാക്കോ ആണ് ഈ ലഘുലേഖ തയ്യാറാക്കിയത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1995 - മലബാർ സഭയിലെ പള്ളിയോഗങ്ങൾ - പി.ടി. ചാക്കോ
1995 – മലബാർ സഭയിലെ പള്ളിയോഗങ്ങൾ – പി.ടി. ചാക്കോ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  – മലബാർ സഭയിലെ പള്ളിയോഗങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1995
  • രചന: പി.ടി. ചാക്കോ
  • താളുകളുടെ എണ്ണം: 26
  • അച്ചടി:Victory Press, Thodupuzha
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – കേരളത്തിലെ ക്രിസ്തുമതം – കെ.ഇ. ജോബ്

1927 ൽ കെ. ഇ. ജോബ് എഴുതി പ്രസിദ്ധീകരിച്ച കേരളത്തിലെ ക്രിസ്തുമതം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളീയ ക്രൈസ്തവ സമുദായത്തിൻ്റെ ഭൂതകാല ചരിത്ര മാഹാത്മ്യത്തെ കുറിച്ച് കത്തോലിക്ക വീക്ഷണകോണിൽ എഴുതിയ ഈ കൃതി ഗ്രന്ഥകാരൻ്റെ ആദ്യ കൃതിയാണ്. കേരളത്തിലെ ക്രൈസ്തവസഭയുടെ ഉൽഭവം, വളർച്ച, വൈദേശിക സഭകളുടെ ഇടപെടലുകൾ, ഉദയമ്പേരൂർ സുനഹദോസ്, കൂനൻ കുരിശ് സത്യം തുടങ്ങി ഒട്ടേറേ ചരിത്ര സംഭവങ്ങൾ വിശദമായി പ്രതിപാദിക്കപ്പെടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1927 - കേരളത്തിലെ ക്രിസ്തുമതം - കെ.ഇ. ജോബ്
1927 – കേരളത്തിലെ ക്രിസ്തുമതം – കെ.ഇ. ജോബ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരളത്തിലെ ക്രിസ്തുമതം
  • പ്രസിദ്ധീകരണ വർഷം: 1927
  • രചന: കെ.ഇ. ജോബ്
  • താളുകളുടെ എണ്ണം: 212
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2009 – എതിരാളികൾ ഉൾപ്പെടുന്ന ടീം – സ്കറിയാ സക്കറിയ

2009 ആഗ്സ്റ്റ് മാസത്തിൽ ഇറങ്ങിയ റി ഡിസ്കവർ കേരള ആനുകാലികത്തിൽ (പുസ്തകം 16 ലക്കം 01) സ്കറിയ സക്കറിയ എഴുതിയ എതിരാളികൾ ഉൾപ്പെടുന്ന ടീം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഡോറിസ് ഗുഡ് വിൻ എന്ന എഴുത്തുകാരി രചിച്ച Team of Rivals എന്ന അബ്രഹാം ലിങ്കൻ്റെ ജീവചരിത്ര പുസ്തകത്തിൻ്റെ വായനാനുഭവം പങ്കുവെക്കുകയാണ് ഈ ലേഖനത്തിൽ സ്കറിയ സക്കറിയ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2009 - എതിരാളികൾ ഉൾപ്പെടുന്ന ടീം - സ്കറിയാ സക്കറിയ
2009 – എതിരാളികൾ ഉൾപ്പെടുന്ന ടീം – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്:  എതിരാളികൾ ഉൾപ്പെടുന്ന ടീം
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 2009
    • താളുകളുടെ എണ്ണം: 03
    • അച്ചടി: Cochin Printek Pvt Ltd
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1993 – സെൻ്റ് ആൻ്റണീസ് സിറിയൻ കാത്തലിക് ചർച്ച്, മുത്തൂർ, തിരുവല്ല – സ്മരണിക 1993

സീറോ മലബാർ സഭയുടെ തിരുവല്ലയിലെ മുത്തൂർ സെൻ്റ് ആൻ്റണീസ് സുറിയാനി കത്തോലിക്ക പള്ളിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു 1993 ൽ പുറത്തിറക്കിയ സെൻ്റ് ആൻ്റണീസ് സിറിയൻ കാത്തലിക് ചർച്ച്, മുത്തൂർ, തിരുവല്ല – സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1993 - സെൻ്റ് ആൻ്റണീസ് സിറിയൻ കാത്തലിക് ചർച്ച്, മുത്തൂർ, തിരുവല്ല - സ്മരണിക 1993
1993 – സെൻ്റ് ആൻ്റണീസ് സിറിയൻ കാത്തലിക് ചർച്ച്, മുത്തൂർ, തിരുവല്ല – സ്മരണിക 1993

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:   സെൻ്റ് ആൻ്റണീസ് സിറിയൻ കാത്തലിക് ചർച്ച്, മുത്തൂർ, തിരുവല്ല – സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1993
  • താളുകളുടെ എണ്ണം: 120
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – മണിമാലികാ പ്രഥമപൎവ്വം – അരുവിത്തറ വി.ഡി. തോമ്മാക്കത്തനാർ

1930 ൽ അരുവിത്തറ വി.ഡി. തോമ്മാക്കത്തനാർ രചിച്ച മണിമാലികാ പ്രഥമപൎവ്വം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ കൃതിയിൽ  സംസ്കൃതത്തിൽ എഴുതപ്പെട്ടിട്ടുള്ള നാനൂറിൽ പരം സുഭാഷിത കാവ്യങ്ങൾ തിരഞ്ഞെടുത്ത് സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധം അവയുടെ മലയാള വ്യഖ്യാനം നൽകിയിരിക്കുകയാണ്  വികാരിയും സംസ്കൃത പന്ധിതനുംകൂടിയായിരുന്ന ഗ്രന്ഥകാരൻ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1930 - മണിമാലികാ പ്രഥമപൎവ്വം - അരുവിത്തറ വി.ഡി. തോമ്മാക്കത്തനാർ
1930 – മണിമാലികാ പ്രഥമപൎവ്വം – അരുവിത്തറ വി.ഡി. തോമ്മാക്കത്തനാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  മണിമാലികാ പ്രഥമപൎവ്വം
  • പ്രസിദ്ധീകരണ വർഷം: 1930
  • പ്രസാധകർ: അരുവിത്തറ വി.ഡി. തോമ്മാക്കത്തനാർ
  • താളുകളുടെ എണ്ണം: 320
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – പരമാണുലോകം – സി.കെ. മൂസ്സത്

1948ൽ സി.കെ. മൂസത് രചിച്ച പരമാണുലോകം എന്ന ശാസ്ത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  പദാർത്ഥം, തന്മാത്ര, അണു ഇവയുടെ സ്വഭാവത്തെയും ഘടനയെയും കുറിച്ചുള്ള രസകരമായ പഠനമാണ് സി. കെ. മൂസ്സത് ഈ ഗ്രന്ഥത്തിൽ നടത്തുന്നത്. മലയാളത്തിൽ വളരെ കുറഞ്ഞ ശാസ്ത്ര പുസ്തകങ്ങളാണ് രചിക്കപ്പെട്ടിട്ടുള്ളത്. ചില ശാസ്ത്ര സംജ്ഞകൾക്ക് ഏറ്റവും അനുയോജ്യമായ മലയാളപദങ്ങൾ കണ്ടെത്തിയും ചില സംജ്ഞകൾക്ക് ഇംഗ്ളീഷ് പദങ്ങൾ തന്നെ നിലനിർത്തിയും ആണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1948 - പരമാണുലോകം - സി.കെ. മൂസ്സത്
1948 – പരമാണുലോകം – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പരമാണുലോകം
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം:  76
  • അച്ചടി:The Venus Press, Konni
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – Kerala Reader- English – Standard 7

കേരള സർക്കാർ  1966ൽ ഏഴാം ക്ലാസ്സിലെ ഇഗ്ലീഷ് പാഠപുസ്തകമായി പ്രസിദ്ധീകരിച്ച  Kerala Reader- English – Standard 7 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1966 - Kerala Reader- English - Standard 7
1966 – Kerala Reader- English – Standard 7

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Kerala Reader- English – Standard 7
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 160
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി