2000 – പ്രൊഫ. ജോസഫ് മുണ്ടശ്ശേരി

2000-ൽ പ്രസിദ്ധീകരിച്ച, കെ. കെ വാസു മാസ്റ്റർ എഴുതിയ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ലഘുജീവചരിത്രമാണ് ഈ പുസ്തകം. മാസ്റ്ററുടെ ചിരകാല അനുയായിയും സഹപ്രവർത്തകനുമായിരുന്ന കെ. കെ വാസു മാസ്റ്റർ പ്രധാനമായും വിദ്യാർത്ഥികളെ ഉദ്ദേശിച്ച് എഴുതിയതാണ് ഈ പുസ്തകം.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി 
  • രചന: കെ.കെ വാസു മാസ്റ്റർ
  • പ്രസിദ്ധീകരണ വർഷം: 2000
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2015 – പി.കെ.എസ് – പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന

2015 -ൽ പ്രസിദ്ധീകരിച്ച പി.കെ.എസ് – പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

2015 – പി.കെ.എസ് – പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന

പട്ടികജാതികളുടെ സാമൂഹ്യ-രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പാക്കുന്നതിനായി രൂപപ്പെടുത്തിയ പരിപാടികളും ഭരണഘടനയും വിശദീകരിക്കുന്നു ഈ പുസ്തകത്തിൽ. ജാതീയ അടിച്ചമർത്തലിൽ നിന്നും മുക്തമായ ഒരു സമൂഹമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്, വർഗ്ഗചൂഷണത്തിനെതിരെ പോരാടാനുള്ള മാർഗരേഖകൾ, പട്ടികജാതികളുടെ ക്ഷേമത്തിനായി രൂപപ്പെടുത്തിയ സംഘടനയുടെ പ്രവർത്തനരീതികൾ എന്നിവയുംഉൾക്കൊള്ളിച്ചിരിക്കുന്നു.

ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത് ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:പി.കെ.എസ് – പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന
  • പ്രസിദ്ധീകരണ വർഷം: 2015
  • താളുകളുടെ എണ്ണം: 32
  • അച്ചടി:Akshara Offset, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1998 – മരണാനന്തരം ജീവിതമുണ്ടോ

1998-ൽ പ്രസിദ്ധീകരിച്ച, ഡോ.എ.ടി. കോവൂർ എഴുതിയ മരണാനന്തരം ജീവിതമുണ്ടോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

എഴുത്തുകാരനും അധ്യാപകനും യുക്തിവാദിയുമായിരുന്ന എ.ടി. കോവൂർ യുക്തിവാദത്തെക്കുറിച്ച് ഒട്ടനവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ മതങ്ങളും ആത്മാവിലും മരണാനന്തരജീവിതത്തിലും വിശ്വസിക്കുന്നു. എന്നാൽ മരണാനന്തര ജീവിതമെന്നത് ‘മഹനീയമാരൊരു നുണ’യാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് ഈ ലഘുലേഖയിലൂടെ ലേഖകൻ

യുക്തിവാദപ്രചാരണവേദി ആണ് ഈ ലഘുലേഖ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്

പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  മരണാനന്തരം ജീവിതമുണ്ടോ
  • പ്രസിദ്ധീകരണ വർഷം: 1998
  • രചന: എ.ടി. കോവൂർ
  • അച്ചടി: സുലഭ പ്രിൻ്റേറഴ്സ‌്, കാൽവരിറോഡ്, തൃശൂർ
  • താളുകളുടെ എണ്ണം: 16
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982- യേശു ദരിദ്രപക്ഷത്താണ് – ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്

1982-ൽ ഫാ. അലോഷ്യസ് ഡി. ഫെർണാൺസ് എഴുതിയ , മതേതര സുവിശേഷ പഠനകേന്ദ്രം ആലപ്പുഴ പ്രസിദ്ധീകരിച്ച യേശു ദരിദ്രപക്ഷത്താണ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് അവലോകനം ചെയ്തിരിക്കുന്നത് ഡോ. ലാസർ തേർമഠം ആണ്.

1982- യേശു ദരിദ്രപക്ഷത്താണ് – ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്

കത്തോലിക്കാ സഭയിലെ ഒരു മെത്രാൻ, തൻ്റെ കീഴിലുള്ള ഒരു പുരോഹിതൻ സഭയ്ക്കുള്ളിൽ എങ്ങനെ കീഴ്പ്പെട്ടിരിക്കണമെന്ന് കാണിച്ചെഴുതിയ ഒരു കത്തും, ആ കത്തിന് മറുപടിയായി പുരോഹിതൻ മെത്രാനെഴുതിയ വിശദീകരണവുമാണ് ഈ ലഘുപുസ്തകത്തിൻ്റെ ഉള്ളടക്കം.സഭയും മതസംവിധാനങ്ങളും സാമൂഹിക നീതി നിലനിർത്തുന്നതിനുള്ള ഉപാധികളാകേണ്ടതിൻ്റെ ആവശ്യകത മുന്നോട്ടുവെക്കുന്നു.വിശ്വാസം, സമർപ്പണം, സമൂഹ ശ്രദ്ധ എന്നി മൂല്യങ്ങൾ അടിയന്തിരമായി പുനർവായിക്കപ്പെടുന്നു.ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് മതേതര സുവിശേഷ പഠനകേന്ദ്രം ആലപ്പുഴയാണ് .

ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത് ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: യേശു ദരിദ്രപക്ഷത്താണ്
  • രചന: ഫാ. അലോഷ്യസ് ഡി. ഫെർണാൺസ്
  • അവലോകനം:ഡോ. ലാസർ തേർമഠം
  • അച്ചടി: നമ്പോതിൽ ഓഫ്സെറ്റ് പ്രിൻ്റേറഴ്സ‌്, മാവേലിക്കര
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1990 – കേരളത്തിലെ മനുഷ്യദൈവങ്ങൾ

1990-ൽ ശ്രീനി പട്ടത്താനം എഴുതി, ഇന്ത്യൻ എത്തീസ്റ്റ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച കേരളത്തിലെ മനുഷ്യദൈവങ്ങൾ – കുറേക്കൂടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരളത്തിലെ ആൾദൈവങ്ങളുടെ തട്ടിപ്പുകൾ പുറത്ത് കൊണ്ടു വരുന്ന എഴുത്തുകളാണ് ഈ പുസ്തകത്തിലുള്ളത്. യുക്തിവാദിയായ ലേഖകൻ നേരിട്ട് ഇത്തരം തട്ടിപ്പുകേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കണ്ടെത്തിയ വിവരങ്ങളാണ് എല്ലാം

പുസ്തകം ഡിജിറ്റൈസേഷനായി നൽകിയത് ഗ്രന്ഥകാരനായ ശ്രീനി പട്ടത്താനം ആണ്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരളത്തിലെ മനുഷ്യദൈവങ്ങൾ – കുറേക്കൂടി
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1991 – സ്വാതന്ത്ര്യവും സമൂഹവും

1991-ൽ പ്രസിദ്ധീകരിച്ച, ബെർട്രാൻഡ് റസ്സൽ എഴുതി വി. ആർ സന്തോഷ് വിവർത്തനം ചെയ്ത സ്വാതന്ത്ര്യവും സമൂഹവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

Freedom and Society എന്ന പേരിൽ റസ്സൽ എഴുതിയ ലേഖനസമാഹാരത്തിൻ്റെ വിവർത്തനം ആണ് ഈ പുസ്തകം. ഈ ലേഖനങ്ങളിൽ, വ്യക്തിഗത സ്വാതന്ത്ര്യവും സമൂഹത്തിന്റെ ഘടനയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് റസ്സൽ ആഴത്തിൽ പരിശോധിക്കുന്നത്. വ്യക്തിഗത സ്വാതന്ത്ര്യവും സാമൂഹിക ഉത്തരവാദിത്വവും തമ്മിൽ സമതുലിതമായ അവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറയുന്നത്. മനുഷ്യ പുരോഗതിക്കും സൃഷ്ടിപരതയ്ക്കും സ്വാതന്ത്ര്യം അനിവാര്യമാണെങ്കിലും, അത് നീതി, ജനാധിപത്യം, ലൗകികത, ചിന്താസ്വാതന്ത്ര്യം തുടങ്ങിയവയുടെ ചട്ടക്കൂടിനുള്ളിലായിരിക്കണമെന്നും റസ്സൽ വാദിക്കുന്നു

പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സ്വാതന്ത്ര്യവും സമൂഹവും
  • പ്രസിദ്ധീകരണ വർഷം: 1991
  • താളുകളുടെ എണ്ണം: 60
  • അച്ചടി: Akshara Press, Aarppookkara, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1998 – പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ – എ.ടി. കോവൂർ

1998 – ൽ പ്രസിദ്ധീകരിച്ച,എ.ടി. കോവൂർ എഴുതിയ പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പുസ്തകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുന്നത് ദേവസ്സി വല്ലക്കുന്നാണ്.

1998 – പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ – എ.ടി. കോവൂർ

ലോകപ്രശസ്ത യുക്തിവാദിയും മനഃശാസ്ത്രപണ്ഡിതനുമായിരുന്ന ഡോ: ഏ. ടി. കോവൂരിൻ്റെ വിജ്ഞാനപ്രദമായ ലഘുഗ്രന്ഥമാണ് പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ. അന്ധവിശ്വാസങ്ങൾക്കും അദ്ധ്യാത്മികവാദത്തിനും  പ്രകൃത്യാതീത ശക്തിവാദത്തിനും മതവിശ്വാസങ്ങൾക്കും ദൈവവിശ്വാസത്തിനും എതിരായി ശക്തമായി പോരാടിയ അദ്ദേഹം ലോകത്തിലെ ദിവ്യാത്ഭുത സിദ്ധന്മാരെയെല്ലാം വെല്ലുവിളിച്ചു തോൽപ്പിച്ചു. രാഷ്ട്രീയ – ധാർമ്മിക വിശ്വാസങ്ങളിലേക്കുള്ള വിമർശനപരമായ സമീപനമാണ് അവതരിപ്പിക്കുന്നത്. ആത്മാവിൻ്റെ അമരത്വം, പൂർവ്വജന്മം, ജാതകവിശ്വാസം, ദൈവിക ശക്തി എന്നിവയുടെ യുക്തിഹീനതയെ നിരൂപിക്കുന്നു. ശാസ്ത്രം അടിസ്ഥാനമാക്കിയുള്ള വിമർശനപരമായ ആഖ്യാന രീതി അദ്ദേഹത്തിൻ്റെ സാഹിത്യത്തിൻ്റെ സവിശേഷതയാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് യുക്തിവാദ പ്രചരണവേദി, തൃശൂരാണ്.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:പ്രകൃത്യാതീത പ്രതിഭാസം വെറും മിഥ്യ
  • പ്രസിദ്ധീകരണ വർഷം: 1998
  • രചന:എ.ടി. കോവൂർ
  • വിവർത്തനം:ദേവസ്സി വല്ലക്കുന്നു
  • അച്ചടി: സുലഭ പ്രിൻ്റേറഴ്സ‌്, കാൽവരിറോഡ്,തൃശൂർ
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2005 – യുക്തിവിചാരം

2005-ൽ പ്രസിദ്ധീകരിച്ച, യുക്തിവിചാരം മാസികയുടെ ഡിസംബർ ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

യുക്തിവാദിപ്രചാരണത്തിനായി തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മാസിക ആയിരുന്നു യുക്തിവിചാരം. എ വി ജോസിൻ്റെ പത്രാധിപത്യത്തിൽ ആയിരുന്നു മാസിക ഇറങ്ങിയിരുന്നത്. മുപ്പത്തി ആറ് വർഷം മാസിക പ്രസിദ്ധീകരിച്ചു. എല്ലാ തരത്തിലുമുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായുള്ള ലേഖനങ്ങൾ, ശാസ്ത്രീയ വീക്ഷണവും യുക്തിവാദ മനോഭാവവും വളർത്തുന്ന എഴുത്തുകൾ എന്നിവ മാസികയിൽ പ്രസിദ്ധീകരിച്ചു. എല്ലാ മതങ്ങളും നിശിതമായി വിമർശിക്കപ്പെട്ടു.

1962-ൽ എ വി ജോസിൻ്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ വെച്ചു നടത്തിയ യുക്തിവാദികളുടെ സൗഹൃദ സംഗമം ആണ് നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമുള്ള യുക്തിവാദ കൂട്ടായ്മ. എം സി ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള, വി ടി ഭട്ടതിരിപ്പാട് ഇങ്ങനെ പലരും ആ കൂട്ടായ്മയിൽ അംഗങ്ങളായിരുന്നു. 1967 ഡിസംബറില്‍ നടന്ന സംഗമമാണ് കേരള യുക്തിവാദി സംഘത്തിന്റെ ജനനത്തിലേക്ക് നയിച്ചത്.

യുക്തിവാദിയും രണരേഖ എന്ന മാസികയുടെ പത്രാധിപരും ആയിരുന്ന, കൊല്ലത്തു നിന്നുള്ള ശ്രീനി പട്ടത്താനമാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: യുക്തിവിചാരം – ഡിസംബർ – ലക്കം11
  • പ്രസിദ്ധീകരണ വർഷം: 2005
  • താളുകളുടെ എണ്ണം: 44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

രണരേഖ – യുക്തിവാദ മാസിക

1982,84,85,87,88 എന്നീ വർഷങ്ങളിൽ പുറത്തിറങ്ങിയ രണരേഖ യുക്തിവാദ മാസികയുടെ ലഭ്യമായ 17 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വെക്കുന്നത്

രണരേഖ മാസികയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

രണരേഖ യുക്തിവാദ മാസികയുടെ പത്രാധിപർ ആയിരുന്ന ശ്രീനി പട്ടത്താനമാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രണരേഖ യുക്തിവാദി മാസിക, പുസ്തകം 02 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, പുസ്തകം 02 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, പുസ്തകം 02 ലക്കം 12
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, പുസ്തകം 03 ലക്കം 1
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, പുസ്തകം 03 ലക്കം 2
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 31
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 34
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 37
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 38
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 40
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 42
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 44
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 34
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 61
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 63
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 68
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 69
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: രണരേഖ യുക്തിവാദി മാസിക, ലക്കം 72
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1981 – രണരേഖ യുക്തിവാദ മാസിക പുസ്തകം 02 ലക്കം 05

1981 – ൽ പ്രസിദ്ധീകരിച്ച രണരേഖ യുക്തിവാദ മാസികയുടെ പുസ്തകം 02 ലക്കം 05- ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1981 – രണരേഖ യുക്തിവാദ മാസിക പുസ്തകം 02 ലക്കം 05
1981 – രണരേഖ യുക്തിവാദ മാസിക പുസ്തകം 02 ലക്കം 05

കൊല്ലത്തു നിന്നും യുക്തിവാദി സംഘ നേതാവ് ശ്രീനി പട്ടത്താനത്തിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് രണരേഖ യുക്തിവാദ മാസിക. ഇടമറുകായിരുന്നു ഈ മാസികയുടെ മുഖ്യ ഉപദേഷ്ടാവ്. എൺപതുകളുടെ അവസാനത്തോടെ ഈ പ്രസിദ്ധീകരണത്തിൻ്റെ പ്രസാധനം നിലച്ചു.

രണരേഖയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങൾ മത വിശ്വാസങ്ങളെയും സാംസ്‌കാരിക അന്ധതകളെയും വസ്തുതാപരമായ നിരീക്ഷണങ്ങൾക്കു വിധേയമാക്കുന്നു. വിശ്വാസത്തിൻ്റെ പേരിൽ നില നിൽക്കുന്ന വിവേചനങ്ങളും അനീതികളും തുറന്നുകാട്ടാൻ ഈ മാസിക ശ്രമിക്കുന്നു. മാസികയുടെ മുഖ്യലക്ഷ്യം യുക്തിയും ശാസ്ത്രബോധവും ഉപയോഗിച്ച് സാമൂഹികപരിഷ്കരണത്തിനു തുടക്കം കുറിക്കുക എന്നതായിരുന്നു. ഇതിലെ ലേഖനങ്ങളിൽ ദാർശനികതയുടെയും സാമൂഹിക ചിന്തയുടെയും ശക്തമായ സ്വാധീനം കാണാൻ കഴിയും. മതാന്ധതയെ ചോദ്യം ചെയ്യുവാനും വ്യക്തിഗത സ്വാതന്ത്ര്യത്തിനും ബോധവൽക്കരണത്തിനും രണരേഖ വളരെയധികം പ്രാധാന്യം നല്കി.

1981 ഡിസംബറിൽ പുറത്തിറക്കിയ പുസ്തകത്തിൻ്റെ ഉള്ളടക്കം  എം സി ജോസഫ് അന്തരിച്ചപ്പോൾ കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന് അദ്ദേഹം നല്കിയ സംഭാവനകളെക്കുറിച്ചും ഒരു ഗുരുനാഥൻ എന്ന നിലയിൽ അദ്ദേഹവുമായി ഇടമറുകിനുണ്ടായിരുന്ന ബന്ധത്തെക്കുറിക്കുറിച്ചും അദ്ദേഹത്തിൻ്റെ ജീവചരിത്രത്തെകുറിച്ചും വിശദീകരിക്കുന്നു. തികച്ചും സ്വതന്ത്ര ചിന്തകനായിരുന്ന എം. സി-യുടെ ഭാഷാശൈലി സരളവും സുന്ദരവുമാണ്. കുറിപ്പുകൾ എന്ന പേരിൽ വിമർശനങ്ങളും എഴുതിയിരുന്നു. സാങ്കേതികമായ ബുദ്ധിമുട്ടുകളാൽ യുക്തിവാദി മാസിക നടത്തിക്കൊണ്ടു പോകുന്നത് പ്രയാസമായി തീർന്നപ്പോൾ ആ ചുമതല ധൈര്യപൂർവ്വം ഏറ്റെടുത്തു നാൽപതു വർഷത്തോളം മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. ഡോ അംബേദ്ക്കർ ജാതി-ബ്രാഹ്മണ മേധാവിത്വം മുസ്ലിം വർഗീയത എന്നിവയെ കുറിച്ചെഴുതിയ ലേഖനം, കൂടാതെ ഒരു മിനിക്കഥ, സംഘടനാപരമായ വാർത്തകൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു ഈ ലക്കത്തിൽ.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

രണരേഖ യുക്തിവാദ മാസിയുടെ പത്രാധിപർ ആയിരുന്ന ശ്രീനി പട്ടത്താനമാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രണരേഖ യുക്തിവാദി മാസിക, പുസ്തകം 02 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി