2019 – Avenir’19 – Foot-steps to Future

2019-ൽ പ്രസിദ്ധീകരിച്ച,  Avenir’19 – Foot-steps to Future എന്ന ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസിൻ്റെ മാഗസിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

യൂണിയൻ/എഡിറ്റോറിയൽ ഭാരവാഹികളുടെ ചിത്രങ്ങൾ, വാർഷിക റിപ്പോർട്ട്, വിവിധ തലങ്ങളിൽ വിജയികളായവരുടെ ചിത്രങ്ങൾ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾ, കോളേജിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ എന്നിവ ഇതിൽ കൊടുത്തിരിക്കുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Avenir’19 – Foot-steps to Future – Loyola College of Social Sciences College Magazine
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2005 – കമലജം – കന്യാകുമാരി ജില്ല മലയാള സമാജം രജത ജൂബിലി സ്മരണിക

2005-ൽ പ്രസിദ്ധീകരിച്ച, കമലജം – കന്യാകുമാരി ജില്ല മലയാളസമാജം രജതജൂബിലി സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാന പുനസംഘടന നടന്നപ്പോൾ തിരുവിതാംകൂറിൻ്റെ നാലു താലൂക്കുകളെ തമിഴ്നാടിനോട് ചേർക്കുകയുണ്ടായി. ദക്ഷിണ മലയാള മൈനോറിട്ടി സമാജം എന്ന പേരിൽ 1956നു മുൻപ് തന്നെ ഇലങ്കത്ത് വേലായുധൻ പിള്ള ഒരു സംഘത്തിനു രൂപം നൽകി പ്രവർത്തനം ആരംഭിച്ചിരുന്നു. കുറച്ചുകാലം പ്രവർത്തിച്ചിരുന്നു എങ്കിലും ഈ സമാജം പ്രവർത്തന രഹിതമായി. അതിനു ശേഷം 1979-ൽ രൂപപ്പെട്ടതാണ് കന്യാകുമാരി ജില്ല മലയാള സമാജം അഥവാ കമലജം എന്ന സംഘടന. കന്യാകുമാരി ജില്ലയുടെ ഭൂപടം സ്മരണികയുടെ തുടക്കത്തിൽ കൊടുത്തിരിക്കുന്നു. പ്രമുഖ വ്യക്തികളുടെ സന്ദേശങ്ങൾ, സമാജത്തിൻ്റെ പ്രവർത്തനങ്ങൾ, കവിതകൾ, കഥകൾ, ലേഖനങ്ങൾ എന്നിവയും ഉള്ളടക്കത്തിലുണ്ട്

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കമലജം
  • പ്രസിദ്ധീകരണ വർഷം: 2005
  • താളുകളുടെ എണ്ണം: 134
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

വളപട്ടണം പെരുമ

SYS വളപട്ടണം യൂണിറ്റ് പ്രസിദ്ധീകരിച്ച, വളപട്ടണം പെരുമ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരളത്തിലെ മുസ്ലീം ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് കണ്ണൂർ ജില്ലയിലെ വളപട്ടണം. 1520കളിൽ വളപട്ടണത്ത് എത്തിയ·അറബ് വംശജനായ സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങളെപ്പോലുള്ളവരാണ് വളപട്ടണത്തിന്റെ ആത്മീയതയെയും മത സൗഹൃദ പാരമ്പര്യത്തെയും സമ്പന്നമാക്കിയത് എന്ന് കാന്തപുരം എ. പി അബൂബക്കർ മുസലിയാർ ഈ സുവനീറിൻ്റെ തുടക്കത്തിൽ എഴുതുന്നു. അനേകം പൗരാണിക പള്ളികളുടെ നാട് കൂടിയാണ് ഈ സ്ഥലം. വളപട്ടണത്തിൻ്റെ ചരിത്രം ആഴത്തിൽ പഠിച്ച് തയ്യാറാക്കിയതാണ് ഈ പുസ്തകം

ഈ സുവനീറിൻ്റെ പ്രസിദ്ധീകരണവർഷം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വളപട്ടണം പെരുമ
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2011 – സ. ദേവകി വാര്യർ ഓർമകളിലൂടെ…

2011-ൽ പ്രസിദ്ധീകരിച്ച സ. ദേവകി വാര്യർ സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച, ആര്യാ പള്ളത്തിൻ്റെയും പള്ളത്തു കൃഷ്ണൻ നമ്പൂതിരിയുടെയും മൂത്ത മകളായി ജനിച്ച ദേവകി വാര്യർ തൻ്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഗാന്ധിജിയുടെ വാർധയിലെ ആശ്രമത്തിൽ അന്തേവാസിയായി തൻ്റെ പൊതുപ്രവർത്തനം ആരംഭിച്ചു. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ഉത്തരേന്ത്യയിൽ പഠനം തുടർന്ന ദേവകി പള്ളം രാജ്യത്താകെ സഞ്ചരിച്ച് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ സ്ത്രീകളെ പങ്കാളികളാക്കാനുള്ള ശ്രമത്തിൽ മുഴുകി. 1970-കളിൽ തിരുവനന്തപുരം നഗരസഭയിലെ ആദ്യ വനിതാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിരുന്ന അവർ സ്ത്രീകളുടെ പുരോഗതിക്കായി നിരന്തരം പ്രവർത്തിച്ചു. തിരുവനന്തപുരത്ത് വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്ന സ്ത്രീകളെ സംഘടിപ്പിച്ച് 1973-ൽ വർക്കിങ് വിമൻസ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപംനൽകാൻ നേതൃത്വം നൽകി

ഈ സ്മരണികയിൽ, പി. കെ ശ്രീമതി, എം. വിജയകുമാർ, അഡ്വ. കെ. ചന്ദ്രിക, സാറാ തോമസ്, എസ്. ശാന്തി, ഇ. എം. രാധ, പി. എൻ സരസമ്മ തുടങ്ങി ഒട്ടേറെ പേർ ദേവകി വാര്യരെ കുറിച്ചെഴുതുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  സ. ദേവകി വാര്യർ ഓർമകളിലൂടെ…
  • പ്രസിദ്ധീകരണ വർഷം: 2011
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2008 – പുനർജനി – അതിജീവനത്തിൻ്റെ നേർക്കാഴ്ചകൾ

2008-ൽ പ്രസിദ്ധീകരിച്ച, പുനർജനി – അതിജീവനത്തിൻ്റെ നേർക്കാഴ്ചകളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2008 – അതിജീവനത്തിൻ്റെനേർക്കാഴ്ചകൾ പുനർജനി

സുനാമി അടിയന്തിര സഹായ പദ്ധതിയുടെ കീഴിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ജീവനോപാധി പ്രവൃത്തികളിൽ വിജയകരമായി നടത്തുന്ന സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടും, തീരദേശ നിവാസികൾക്കായി വിവിധ മേഖലകളിൽ സർക്കാർ നടപ്പിലാക്കിയ പുനരധിവാസ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പുനർജനി – അതിജീവനത്തിൻ്റെ നേർക്കാഴ്ചകൾ
  • പ്രസിദ്ധീകരണ വർഷം: 2008
  • താളുകളുടെ എണ്ണം: 60
  • അച്ചടി: Principal Secretary, Revenue & Disaster Management, Govt. of Kerala
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2003 – മൊയാരത്ത് ശങ്കരൻ സ്മരണിക

2003-ൽ പ്രസിദ്ധീകരിച്ച, മൊയാരത്ത് ശങ്കരൻ സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു മൊയാരത്ത് ശങ്കരൻ. അദ്ദേഹത്തിന് കണ്ണൂരിൽ ഒരു സ്മാരകം പണിയുക എന്നത് ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ്റെ ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു. 2001-ൽ അന്നത്തെ മുഖ്യമന്ത്രി ഇ. കെ നായനാർ സ്മാരകത്തിനു് തറക്കല്ല് ഇട്ടെങ്കിലും സാമ്പത്തികപ്രതിസന്ധി മൂലം നടന്നില്ല. അതിനെ തുടർന്നാണ് സ്മരണിക ഇറങ്ങുന്നത്.

ഈ സ്മരണികയിൽ സുകുമാർ അഴീക്കോട്, ഇ. എം. എസ്, ഇ. കെ നായനാർ, ഐ വി ദാസ്, കെ പി ആർ ഗോപാലൻ, കെ. കെ. എൻ കുറുപ്പ് തുടങ്ങി ഒട്ടേറെ പേർ അദ്ദേഹത്തെ കുറിച്ചെഴുതുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മൊയാരത്ത് ശങ്കരൻ സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 2003
  • താളുകളുടെ എണ്ണം: 114
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2014 – മലയാള സിനിമ – വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്

2014 – ൽ പ്രസിദ്ധീകരിച്ച മലയാള സിനിമ – വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള സിനിമാമേഖലയെപ്പറ്റി പഠിച്ച് ആവശ്യമായ മാറ്റങ്ങളും പരിഷ്കാരങ്ങളും നടപ്പിലാക്കുന്നതിനായി 2014 ആഗസ്റ്റിൽ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി  വിദഗ്ദ്ധസമിതി രൂപീകരിക്കുകയുണ്ടായി. സിനിമ നിർമ്മാണം, വിതരണം, പ്രദർശനം തുടങ്ങി സമസ്ത മേഖലയെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിയമനിർമ്മാണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നടത്തിപ്പ്, ചലച്ചിത്രമേളക്ക് തിയറ്റർ സമുച്ചയം, സംസ്ഥാനത്ത് ചലച്ചിത്ര ആർക്കൈവ് സ്ഥാപിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ, സിനിമാ റെഗുലേഷൻ ആക്ട് റദ്ദാക്കി പുതിയ നിയമം കൊണ്ടു വരുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവയെല്ലാം കമ്മിറ്റി റിപ്പോർട്ടിലുണ്ട്

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലയാള സിനിമ – വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്
  • പ്രസിദ്ധീകരണ വർഷം: 2014
  • താളുകളുടെ എണ്ണം: 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2000 – പഞ്ചായത്ത് വിജ്ഞാനീയം -ശില്പശാല റിപ്പോർട്ടുകൾ

2000-ൽ പ്രസിദ്ധീകരിച്ച, പഞ്ചായത്ത് വിജ്ഞാനീയം ശില്പശാല റിപ്പോർട്ടുകളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ആഗോളവൽക്കരണം മൂലമുണ്ടായ പുത്തൻ ലോകക്രമത്തിൽ പുതിയ അധിനിവേശങ്ങളും അധികാര-സമ്പദ് കേന്ദ്രീകരണവും, ഇതിൻ്റെ ഫലമായി പലതരം വിപത്തുകളും ശക്തിപ്പെടുകയാണ്. ഇതിനെ നേരിടുന്നതിനായി ജനാധിപത്യബോധത്തെ ശക്തിപ്പെടുത്തുവാൻ പ്രാദേശികതയുടെ ഉള്ളടക്കത്തിലേക്കുള്ള വിമർശനാത്മകമായ അന്വേഷണം അനിവാര്യമാണ്. കേരളത്തിലെ ഓരോ പഞ്ചായത്തിൻ്റെയും മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ ഒരു രേഖ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയാണ് മാനവീയം സാംസ്കാരികദൗത്യത്തിൻ്റെ ഭാഗമായി വിഭാവനം ചെയ്ത ഈ പദ്ധതിയിലൂടെ. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും നടത്തിയ ശിൽപ്പശാലകളുടെ റിപ്പോർട്ടുകളും ഇതിൽ കൊടുത്തിരിക്കുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പഞ്ചായത്ത് വിജ്ഞാനീയം -ശില്പശാല റിപ്പോർട്ടുകൾ
  • പ്രസിദ്ധീകരണ വർഷം: 2000
  • താളുകളുടെ എണ്ണം: 68
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – മദ്രാസ് റ്റു പോണ്ടിച്ചേരി (സിനിമാ പാട്ടുപുസ്തകം)

1966 ൽ രവിചന്ദർ, നാഗേഷ്, കരുണാനിധി, കല്പന, മനോരമ, സുഗന്ധി തുടങ്ങിയവർ അഭിനയിച്ച, ഭീം സിംഗ് സംവിധാനം ചെയ്ത മദ്രാസ് ടു പോണ്ടിച്ചേരി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1966 - മദ്രാസ് റ്റു പോണ്ടിച്ചേരി (സിനിമാ പാട്ടുപുസ്തകം)
1966 – മദ്രാസ് റ്റു പോണ്ടിച്ചേരി (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  മദ്രാസ് റ്റു പോണ്ടിച്ചേരി
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 10
  • അച്ചടി :National City Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1966 – കാതൽ പെടുത്തും പാട് (സിനിമാ പാട്ടുപുസ്തകം)

1966 ൽ ജയശങ്കർ, കെ. ആദിത്യൻ, തങ്കവേലു, വാണിശ്രീ, ജയന്തി തുടങ്ങിയവർ അഭിനയിച്ച, ജോസഫ് തളിയത്ത് സംവിധാനം ചെയ്ത കാതൽ പെടുത്തും പാട് എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1966 - കാതൽ പെടുത്തും പാട് (സിനിമാ പാട്ടുപുസ്തകം)
1966 – കാതൽ പെടുത്തും പാട് (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  കാതൽ പെടുത്തും പാട്
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 12
  • അച്ചടി : P.C. Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി