2014 – കാട്ടുകടന്നൽ

ഐറിഷ് നോവലിസ്റ്റായ ഏഥ്ൽ ലിലിയൻ വോയ്നിച്ച് എഴുതി പി. ഗോവിന്ദപ്പിള്ള വിവർത്തനം ചെയ്ത കാട്ടുകടന്നൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഗാഡ്ഫ്ളൈ (The Gadfly) എന്നാണ് മൂലകൃതിയുടെ പേര്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം പുറത്തു വന്ന ഈ പുസ്തകത്തിന് ഏറ്റവും പ്രചാരം ലഭിച്ചത് റഷ്യയിലാണ്. ഇറ്റലി കേന്ദീകരിച്ചു നടന്ന വിപ്ലവ മുന്നേറ്റങ്ങളുടെ ചിത്രീകരണമാണ് നോവലിൻ്റെ ഇതിവൃത്തം. വ്യാപാരത്തിനായി ഇറ്റലിയിൽ താമസമാക്കിയ ഇംഗ്ലീഷ് കുടുംബങ്ങളിലെ യുവതീയുവാക്കൾ ഇറ്റാലിയൻ വിമോചനസമരത്തിൽ പങ്കെടുക്കുകയും അതിലൊരാൾ രക്തസാക്ഷിത്വം വരിക്കുകയും ചെയ്യുന്നു.

ചിന്ത പബ്ലിഷേഴ്സ് 1976-ൽ ആണ് ആദ്യ പതിപ്പ് ഇറക്കിയത്. ഡോ. എം പി പരമേശ്വരൻ ആണ് അവതാരിക

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കാട്ടുകടന്നൽ
  • ഗ്രന്ഥകർത്താവ്: P Govinda Pillai (വിവർത്തനം)
  • പ്രസിദ്ധീകരണ വർഷം: 2014
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 356
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ – സിലബസ്സ്

1961ൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിദ്ധീകരിച്ച പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ – സിലബസ്സ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1961 - പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ - സിലബസ്സ്
1961 – പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ – സിലബസ്സ്

മാർക്സിസത്തിൻ്റെ തത്വശാസ്ത്രം, ചരിത്രത്തിൻ്റെ ഭൗതികവ്യാഖ്യാനം, ഭരണകൂടവും വർഗ്ഗസമരവും വിപ്ലവവും, രാഷ്ട്രീയപ്രവർത്തനം: ഒരു ശാസ്ത്രവും കലയും, മാർക്സിസ്റ്റ് ധനതത്വശാസ്ത്രങ്ങൾ, സാമ്പത്തികാസൂത്രണം വ്യത്യസ്ത വർഗ്ഗങ്ങളുടെ വ്യത്യസ്ത സമീപനം, നമ്മുടെ പഞ്ചവൽസരപദ്ധതികൾ, ഇന്ത്യൻ ഭരണഘടന, കമ്മ്യൂണിസ്റ്റ് പാർട്ടി, മോസ്കോ പ്രഖ്യാപനവും സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ പരിപാടിയും, കർഷകരംഗത്തെ പാർട്ടിയുടെ കടമകൾ, പാർട്ടി ശാഖാ സെക്രട്ടറിമാരുടെ കടമകൾ എന്നിവയാണ് അദ്ധ്യായ വിഷയങ്ങൾ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പാർട്ടി ഭാരവാഹികൾക്കുള്ള പരിശീലന ക്ലാസ്സുകൾ – സിലബസ്സ്
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 146
  • അച്ചടി: Janayugam Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – സെമിനാർ പ്രബന്ധങ്ങൾ

1979 – ൽ നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിച്ച സെമിനാർ പ്രബന്ധങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

എൺപതുകളിലെ മലയാള പുസ്തക പ്രസിദ്ധീകരണം എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഇൻഡ്യൻ ഭാഷകളിലെ പ്രസിദ്ധീകരണരംഗം നേരിടുന്ന പ്രതിസന്ധികളെയും സാധ്യതകളെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ എൻ ബി ടി നടത്തിവന്ന സെമിനാറുകളിൽ അവസാനത്തെതാണ് ഇത്. വിഷയത്തെ അധികരിച്ചുള്ള പതിനാറ് പ്രബന്ധങ്ങൾ ആണ് പുസ്തകത്തിൽ ഉള്ളത്. എൻ ബി ടിയുടെ ചെയർമാൻ ആയിരുന്ന എ എൽ ഡയസ് നടത്തിയ പ്രസംഗം പുസ്തകത്തിൻ്റെ തുടക്കത്തിലും സെമിനാറിൽ പങ്കെടുത്തവരുടെ ഡയറക്ടറി പുസ്തകത്തിൻ്റെ അവസാനവും കൊടുത്തിരിക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് :  സെമിനാർ പ്രബന്ധങ്ങൾ
  • താളുകളുടെ എണ്ണം: 212
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – ശാസ്ത്രഗ്രന്ഥ സൂചി

1972 – ൽ ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച, എം .എൻ സുബ്രഹ്മണ്യൻ രചിച്ച ശാസ്ത്രഗ്രന്ഥസൂചി  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1972- ശാസ്ത്രഗ്രന്ഥ സൂചി

1861 -മുതൽ 1971 ആഗസ്റ്റ് 31 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച എല്ലാ സയൻസ് പുസ്തകങ്ങളുടെയും ബിബ്ലിയോഗ്രഫി അടങ്ങിയിട്ടുള്ളതാണ് ശാസ്ത്രഗ്രന്ഥ സൂചി എന്ന ചെറു പുസ്തകം. കേരളത്തിലെ പ്രധാന നഗരങ്ങളിലെ പൊതു ഗ്രന്ഥശാലകളും പണ്ഡിതന്മാരുടെ സ്വകാര്യ ഗ്രന്ഥശാലകളും സ്റ്റാളുകളും ഒഴിവു സമയങ്ങളിൽ സന്ദർശിച്ചു വിവര ശേഖരണം നടത്തിയാണ് ഈ വൈജ്ഞാനികഗ്രന്ഥം രചിച്ചിട്ടുള്ളത്. മലയാളത്തിൽ പുറത്തിറങ്ങിയ വൈജ്ഞാനികഗ്രന്ഥങ്ങളെ സമഗ്രമായി അടയാളപ്പെടുത്തുന്നതിന് ഈ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട് . എഴുതിയതും അച്ചടിച്ചതുമായ കൃതികളുടെയും പുസ്തകങ്ങളുടെയും ചിട്ടയായ കാറ്റലോഗിoഗ്, പഠനം, വിവരണം എന്നിവയാണ് ഉള്ളടക്കം. ശാസ്ത്രസാഹിത്യപരിഷത്താണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകത്തെ പറ്റിയുള്ള വിശദമായ വിവരത്തിനു പരിഷത്തിൻ്റെ ഓൺലൈൻ വെബ്ബ് പോർട്ടലായ ലൂക്കയിൽ സി.എം.മുരളീധരന്‍ എഴുതിയ ഈ ലേഖനം കാണുക.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ശാസ്ത്രഗ്രന്ഥസൂചി
  • ഗ്രന്ഥകർത്താവ്: എം .എൻ സുബ്രഹ്മണ്യൻ
  • പ്രസിദ്ധീകരണ വർഷം: 1972
  • അച്ചടി: SB Press, Trivandrum, St. Joseph’s Press, Trivandrum
  • താളുകളുടെ എണ്ണം: 204
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി 

2014 – മാർക്സിസം ചരിത്രം വിജ്ഞാനം

2014-ൽ പ്രസിദ്ധീകരിച്ച പി ഗോവിന്ദപ്പിള്ളയുടെ മാർക്സിസം ചരിത്രം വിജ്ഞാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

വിദ്യാർത്ഥിയായിരുന്ന കാലത്ത് പി ഗോവിന്ദപ്പിള്ള എഴുതിയ ലേഖനമുൾപ്പടെയുള്ള അപ്രകാശിത രചനകളുടെ സമാഹാരമാണ്, മാർക്സിസം, ചരിത്രം, വിജ്ഞാനം. മൂന്നു ഭാഗങ്ങളിലായി 29 ലേഖനങ്ങളും അനുബന്ധത്തിൽ, വിദ്യാർത്ഥിയായിരുന്ന കാലത്ത് കൈയെഴുത്തു മാസികയിൽ അദ്ദേഹമെഴുതിയ ഒരു കുറിപ്പുമാണ് ഇതിലുള്ളത്. മാർക്സിസം എന്ന ആദ്യഭാഗത്ത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ചരിത്ര പശ്ചാത്തലവും ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസവും മാർക്സ്- ഹെഗൽ എന്നിവരുടെ ആശയലോകത്തിന്റെ താരതമ്യവും ചെഗുവേരയുടെ മാർക്സിസ്റ്റു സങ്കല്പവും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ മാർക്സിസത്തിൻ്റെ ഭാവിയും ഗ്രന്ഥകർത്താവ് വിശകലനവിധേയമാക്കുന്നു.

ബ്ലാക് പാന്തർ പ്രസ്ഥാനത്തിന്റെയും മെയ് ദിനാഘോഷത്തിന്റെയും ഒക്ടോബർ വിപ്ലവത്തിന്റെയും ഇന്ത്യാചരിത്രരചനയുടെയും മറ്റും ചരിത്രപശ്ചാത്തലം പരിശോധിക്കുന്ന ലേഖനങ്ങളാണ് ചരിത്രമെന്ന ഭാഗത്തുള്ളത്. തെലുങ്കാനയുടെ സമരചരിത്രത്തെയും വേലുത്തമ്പിദളവയെന്ന ചരിത്രവ്യക്തിത്വത്തെ രൂപപ്പെടുത്തിയ കാലത്തെയും കുറിച്ചുള്ള പി ജിയുടെ നിരീക്ഷണങ്ങൾ ഈ ഭാഗത്തെ പ്രത്യേകതയാണ്. ദെരിദ, അസിമോവ്, ഡാർവിൻ, ജോസഫ് നീഡാം, ഇളംകുളം കുഞ്ഞൻ പിള്ള എന്നിവരുടെ വൈജ്ഞാനിക സംഭാവനകളെ മാർക്സിസ്റ്റു പരിപ്രേക്ഷ്യത്തിൽ പരിശോധിക്കുകയാണ് വിജ്ഞാനം എന്ന ഭാഗത്ത്.

പി ഗോവിന്ദപ്പിള്ളയുടെ ധൈഷണികമായ വികാസത്തിന്റെ വിവിധഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നവയാണ് ലേഖനങ്ങളെല്ലാം എന്ന പ്രാധാന്യം ഈ സമാഹാരത്തിനുണ്ട്. ചിന്ത പബ്ലിഷേഴ്സാണ് പ്രസാധകർ.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാർക്സിസം ചരിത്രം വിജ്ഞാനം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2014
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 236
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1985 – ബൈബിൾ സർവ്വേ – ഏബ്രഹാം ഫിലിപ്പ് – ഏ.ജെ. ജോൺ

1985ൽ പ്രസിദ്ധീകരിച്ച ഏബ്രഹാം ഫിലിപ്പ് , ഏ.ജെ. ജോൺ എന്നിവർ ചേർന്ന് രചിച്ച ബൈബിൾ സർവ്വേ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1985 - ബൈബിൾ സർവ്വേ - ഏബ്രഹാം ഫിലിപ്പ് - ഏ.ജെ. ജോൺ
1985 – ബൈബിൾ സർവ്വേ – ഏബ്രഹാം ഫിലിപ്പ് – ഏ.ജെ. ജോൺ

ബൈബിൾ സ്വയം പഠനത്തിനു വിധേയമാക്കുന്നവർക്കായി രചിച്ചിട്ടുള്ളതാണ് ഈ കൃതി. ബൈബിളിലുള്ള ഓരോ പുസ്തകത്തിൻ്റെയും മുഖവുര, ഗ്രന്ഥകർത്താവ്, തിയതി, മുഖ്യ സമകാലീന ചരിത്ര സംഭവങ്ങൾ, എവിടെ വച്ച് എഴുതി, ആർക്കുവേണ്ടി എഴുതി, പ്രതിപാദ്യകാലഘട്ടം, കേന്ദ്രവിഷയം, സൂചകവാക്യം, സൂചക വാക്ക്, പ്രധാന ചരിത്രപുരുഷന്മാർ, ക്രിസ്തുവിൻ്റെ ചിത്രീകരണം, മനുഷ്യൻ്റെ ചിത്രീകരണം, പുറവരി എന്നിവ ഒറ്റനോട്ടത്തിൽ കാണത്തക്കവണ്ണം പുസ്തകത്തിൽ സൂചിപ്പിച്ചിരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ബൈബിൾ സർവ്വേ
  • പ്രസിദ്ധീകരണ വർഷം: 1985
  • രചയിതാവ് : Abraham Philip –A.J. John
  • താളുകളുടെ എണ്ണം: 94
  • അച്ചടി: St. Joseph’s Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – ബദർപട

1971-ൽ പ്രസിദ്ധീകരിച്ച, മോയിൻകുട്ടിവൈദ്യർ രചിച്ച ബദർപട എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാപ്പിളപ്പാട്ട് ലോകത്തെ ആചാര്യനാണ് മോയീൻകുട്ടി വൈദ്യർ (1852-1892). ബദർ യുദ്ധ ചരിത്രത്തെക്കുറിച്ചുള്ള ഈ കാവ്യം അറബി മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. ഓരോ ഇശലിൻ്റെയും മുൻപും പിൻപുമായി കാവ്യ പ്രതിപാദ്യ വിഷയം ലഘുവായി വിവരിച്ചിരിക്കുന്നു. പദങ്ങളുടെ അർത്ഥവും പ്രത്യേകം നൽകിയിട്ടുണ്ട്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ബദർപട
  • രചയിതാവ് : മോയിൻകുട്ടിവൈദ്യർ
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 208
  • അച്ചടി:  ബയാനിയ്യാ പ്രസ്സ്, പരപ്പനങ്ങാടി
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസത്തിൻ കീഴിൽ – മാർക്സ് – ഏംഗൽസ് – ലെനിൻ

1976ൽ പ്രസിദ്ധീകരിച്ച മാർക്സ് , ഏംഗൽസ്, ലെനിൻ എന്നിവർ ചേർന്ന് രചിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസത്തിൻ കീഴിൽ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1976 - സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസത്തിൻ കീഴിൽ - മാർക്സ് - ഏംഗൽസ് - ലെനിൻ
1976 – സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസത്തിൻ കീഴിൽ – മാർക്സ് – ഏംഗൽസ് – ലെനിൻ

സ്വാതന്ത്ര്യവും ജനാധിപത്യവും മുതലാളിത്ത വ്യവസ്ഥയിലും സോഷ്യലിസ്റ്റ് വ്യവസ്ഥയിലും എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും, ജനാധിപത്യവും സ്വാതന്ത്ര്യവും സോഷ്യലിസത്തിൻ്റെ കീഴിൽ എങ്ങിനെ രൂപപ്പെട്ടു എന്നതിൻ്റെ ചരിത്രവും പുസ്തകത്തിൽ വിശകലനത്തിനു വിധേയമാകുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ സങ്കല്പനങ്ങൾ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൽ എങ്ങിനെ മാറ്റത്തിനു വിധേയമാകുന്നു എന്നും, സോവിയറ്റ് റഷ്യയിൽ ഉണ്ടായ ജനാധിപത്യത്തിൻ്റെ വികാസത്തെ പറ്റിയും പുസ്തകം വിശദീകരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസത്തിൻ കീഴിൽ
  • പ്രസിദ്ധീകരണ വർഷം: 1976
  • രചയിതാവ് : Marx – EngelsLenin
  • താളുകളുടെ എണ്ണം: 114
  • അച്ചടി: Janatha Press, Madras
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – നൂറു ദേശങ്ങൾ ഒരേ ജനത – എദ്വാർദ് ബഗ്രാമോവ്

1982ൽ പ്രസിദ്ധീകരിച്ച എദ്വാർദ് ബഗ്രാമോവ് ര രചിച്ച നൂറു ദേശങ്ങൾ ഒരേ ജനത എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1982 - നൂറു ദേശങ്ങൾ ഒരേ ജനത - എദ്വാർദ് ബഗ്രാമോവ്
1982 – നൂറു ദേശങ്ങൾ ഒരേ ജനത – എദ്വാർദ് ബഗ്രാമോവ്

1922 ഡിസംബറിൽ നൂറിൽ പരം ദേശങ്ങളും ദേശീയ ജനവിഭാഗങ്ങളും ഒത്തൊരുമിച്ച് ഒറ്റ സമുദായമായി രൂപം കൊണ്ട സോവിയറ്റ് സോഷ്യലിസ്റ്റ് യൂണിയൻ ഓരോ ദേശത്തിനും അഭിമാനിക്കാൻ വകയുള്ള എല്ലാറ്റിനെയും നിലനിർത്തുകയും ചെയ്തു. ഇങ്ങിനെ രൂപം കൊണ്ട സാമൂഹ്യ ദേശീയ ബന്ധങ്ങളുടെ ചരിത്രപരമായ മെച്ചങ്ങൾ, ജനതകളുടെ കൂട്ടുകെട്ടിൻ്റെ സത്ത, പ്രവർത്തന രീതികൾ എന്നിവ വിശദീകരിക്കുന്ന ലഘുലേഖയാണ് സാമൂഹ്യ വികസനത്തിൻ്റെ രൂക്ഷമായ പ്രശ്നങ്ങൾ എന്ന ഒന്നാം അധ്യായത്തിലെ വിഷയം. റിപ്പബ്ലിക്കുകളുടെ യൂണിയൻ, ചരിത്രപരമായ പുതിയൊരു ജനസമുദായം, സോഷ്യലിസത്തിൻ്റെ അന്യാദൃശനേട്ടം എന്നിവയാണ് തുടർന്നുള്ള മൂന്ന് അധ്യായങ്ങളിൽ ചർച്ചാവിഷയമാകുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : നൂറു ദേശങ്ങൾ ഒരേ ജനത 
  • പ്രസിദ്ധീകരണ വർഷം: 1982
  • രചയിതാവ് : Eduard Bagramove
  • താളുകളുടെ എണ്ണം: 72
  • അച്ചടി: Janatha Press, Madras
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1973 – കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒന്നാം ഭാഗം

1973 – ൽ പ്രസിദ്ധീകരിച്ച  എൻ ഇ ബാലറാം രചിച്ച കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒന്നാം ഭാഗം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഇരുപത്തി ഏഴ് അധ്യായങ്ങളിലായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ച് വിശദമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തിൽ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം:1973
  • താളുകളുടെ എണ്ണം:172
  • അച്ചടി:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി