1954 – കല്പശാഖി

1954-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ കല്പശാഖി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഖണ്ഡകൃതികളുടെ കൂട്ടത്തിലാണ് കല്പശാഖിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഖണ്ഡകൃതികൾ – അഷ്ടമഗുച്ഛകം എന്ന് ഉപശീർഷകമായി നൽകിയിരിക്കുന്നു. ഗുച്ഛകം എന്നാൽ കൂട്ടം അഥവാ സമാഹാരം എന്നർത്ഥം. പുസ്തകത്തിൽ എട്ടു വരികളുള്ള കവിതകളുടെ കൂട്ടം അല്ലാത്തതിനാൽ എട്ടാമത്തെ സമാഹാരം എന്നാവാം ഉദ്ദേശിക്കുന്നത്. ഇരുപത്തിരണ്ടു കവിതകളാണ് സമാഹാരത്തിലുള്ളത്

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കല്പശാഖി
  • രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 146
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – ശ്രീയേശുവിജയം

1938-ൽ പ്രസിദ്ധീകരിച്ച, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള എഴുതിയ ശ്രീയേശുവിജയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള എഴുതിയ ശ്രീയേശുവിജയം മലയാളത്തിലെ ആദ്യകാല ക്രിസ്തീയ ആഖ്യാനങ്ങളിലെ സുപ്രധാന കാവ്യകൃതികളിലൊന്നാണ്. യേശുക്രിസ്തുവിന്റെ ജനനത്തിൽനിന്ന് ഉയിർപ്പുവരെ ഉള്ള ദിവ്യചരിത്രം പ്രഭാഷണശൈലിയിലും കാവ്യഭംഗിയിലും അവതരിപ്പിക്കുകയാണ് ഈ കാവ്യത്തിൽ. ക്രൈസ്തവവിഷയങ്ങൾ മലയാള സാഹിത്യത്തിലേക്ക് കൊണ്ടുവന്ന മുൻഗാമികളിൽ ചെറിയാൻ മാപ്പിളയ്ക്കുള്ള സ്ഥാനത്തെ ഉറപ്പിക്കുന്ന കൃതി കൂടിയാണിത്. ഈ കൃതിയിൽ യേശുവിന്റെ ജീവിതസംഭവങ്ങൾ ഭക്തിപൂർണമായ ദൃശ്യവിവരണങ്ങൾ, നൈതികബോധങ്ങൾ, മനുഷ്യസ്നേഹത്തിന്റെ മൂല്യങ്ങൾ എന്നിവയോടൊപ്പം അവതരിപ്പിക്കുന്നു. കവിതയുടെ രൂപശൈലി, യേശുവിന്റെ കരുണയും ത്യാഗവും ഊന്നിപ്പറയുന്ന അവതരണരീതി എന്നിവയാണ് കൃതിയുടെ പ്രത്യേകതകൾ

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീയേശുവിജയം
  • രചന: കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 120
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – ഹൃദയകൗമുദി

1935-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ ഹൃദയകൗമുദി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിമൂന്ന് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ലഘുകവിതകളിൽ നിന്നു വ്യത്യസ്തമായി ഇതിലെ പല കവിതകളും ഖണ്ഡങ്ങളായി തിരിച്ചിട്ടുണ്ട്. അതുകൊണ്ടാവാം ഖണ്ഡകൃതികളുടെ കൂട്ടത്തിൽ ഹൃദയകൗമുദിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉപശീർഷകമായി നൽകിയിരിക്കുന്നത്` ഖണ്ഡകൃതികൾ അഞ്ചാം ഭാഗം എന്നാണ്. എങ്കിലും ഈ സമാഹാരത്തിലെ ‘വേണ്ടല്ലോ വേറിട്ടൊന്നിനും’, ‘അന്നുതാൻ സ്വതന്ത്രരാം’, ‘ദുഃഖിക്കൊല്ല’, ‘സമുദ്രോക്തി’ എന്നീ കവിതകൾ ദീർഘങ്ങളല്ല. ഉള്ളൂരിൻ്റെ കവിതാസമാഹാരങ്ങളുടെ കൂട്ടത്തിൽ അധികം പ്രശസ്തമായ സമാഹാരമല്ല ഹൃദയകൗമുദി

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹൃദയകൗമുദി 
  • രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – ഭാഷാത്രൈമാസികം

1953-ൽ പ്രസിദ്ധീകരിച്ച, ഭാഷാത്രൈമാസികം വോള്യം 3 ലക്കം 1,2,3,4 എന്നിവയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാളത്തിലെ പ്രാചീന കൃതികളെ പരിചയപ്പെടുത്തുന്നതിനായും സാഹിത്യ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനുമായി ആരംഭിച്ചതാണ് ഭാഷാത്രൈമാസികം. തിരുവിതാംകൂർ യൂണിവേഴ്സിറ്റി ഓറിയൻ്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി ആണ് ഇത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. 1951-ൽ ത്രൈമാസികത്തിൻ്റെ രണ്ടാം വാല്യം പൂർത്തിയായെങ്കിലും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ഭാഷാ, അലങ്കാര ഗ്രന്ഥങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം വോള്യത്തിൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി ഗവേഷണസമിതി റിപ്പോർട്ടുകൾ, ഉണ്ണിച്ചിരുതേവീചരിതം, പൊന്നിറത്താൾകഥ തെക്കൻ പാട്ട്, നായിക്കന്മാരുടെ തിരുവിതാംകൂർ ആക്രമണത്തെക്കുറിച്ചുള്ള ശൂരനാട് കുഞ്ഞൻപിള്ളയുടെ ലേഖനം, വിജ്ഞാനപരമ്പരയിൽ ഏഴ് ലേഖനങ്ങൾ എന്നിങ്ങനെ വായിക്കാം. മൂന്നാം വോള്യത്തിൽ ലീലാതിലകത്തിൻ്റെ മാതൃകയിലുള്ള പഴയ അലങ്കാരഗ്രന്ഥമായ അലങ്കാരസംക്ഷേപം, തിരുവിതാംകൂർ സർവകലാശാലാ ഹസ്തലിഖിതഗ്രന്ഥശാലയിലെ ഗ്രന്ഥത്തെ അവലംബിച്ചെഴുതിയ സംഗീതശാസ്ത്രം എന്ന ലേഖനം, കൃസ്തീയമതതത്വങ്ങൾ സാധാരണക്കാർക്കു മനസ്സിലാക്കാൻ ഉദ്ദേശിച്ചെഴുതിയ ഞാനമുത്തുമാല, കളരിവിദ്യയെക്കുറിച്ചുള്ള ലേഖനം, ഭാഷാഗവേഷണത്തെ അധികരിച്ചെഴുതിയ ലേഖനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. പുസ്തകത്തിലെ ഉള്ളടക്കത്തിലെ പേജുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകൾ ക്രമത്തിലല്ല. ഓരോ ലേഖനത്തിൻ്റെ തുടക്കത്തിലും ഒന്ന്, രണ്ട് എന്നിങ്ങനെ നൽകിയിരിക്കുകയാണ്. എല്ലാ പുസ്തകങ്ങളുടെയും തുടക്കത്തിൽ ദേവീസ്തവങ്ങൾ കൊടുത്തിട്ടുണ്ട്

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

രേഖ 1

  • പേര്: ഭാഷാത്രൈമാസികം വോള്യം 3 ലക്കം 1, 2
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 182
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: ഭാഷാത്രൈമാസികം – വോള്യം 3 ലക്കം 3
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്: ഭാഷാത്രൈമാസികം – വോള്യം 3 ലക്കം 4
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 114
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – തുഷാരഹാരം

1935-ൽ പ്രസിദ്ധീകരിച്ച, ഇടപ്പള്ളി രാഘവൻപിള്ള രചിച്ച തുഷാരഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാളത്തിലെ കാല്പനികകവികളിൽ പ്രധാനിയാണ് ഇടപ്പള്ളി രാഘവൻപിള്ള. അദ്ദേഹത്തിൻ്റെ ആദ്യ കവിതാസമാഹാരമാണ് തുഷാരഹാരം. ഇരുപത്തി ഒൻപതു കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. മഹാകവി ഉള്ളൂർ ആണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുഷാരഹാരം
  • രചന: ഇടപ്പള്ളി രാഘവൻപിള്ള
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – രജതചഷകം – ഒന്നാം ഭാഗം

1955-ൽ പ്രസിദ്ധീകരിച്ച, രജതചഷകം – ഒന്നാം ഭാഗം എന്ന നോവലിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കനേഡിയൻ എഴുത്തുകാരനായ Thomas B. Costain എഴുതിയ The Silver Chalice എന്ന നോവലിൻ്റെ മലയാള വിവർത്തനമാണ് രജതചഷകം. നോവലിൻ്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്യുന്നത്. പുത്തൻകാവു കെ.എം. തരകൻ ആണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന പ്രതിമാസഗ്രന്ഥക്ലബിൻ്റെ സീരീസിൽ ഉൾപ്പെടുത്തിയാണ് ഈ നോവൽ പുറത്തിറക്കിയിരിക്കുന്നത്

രജതചഷകം ഒരു ചരിത്ര നോവലാണ്. 1-ാം നൂറ്റാണ്ടിലെ ക്രിസ്തീയകാലത്തെ സാമൂഹ്യ–ആത്മീയ സംഭവങ്ങളുടെയും വിശ്വാസവും കലയും മനുഷ്യബന്ധങ്ങൾ തമ്മിലുള്ള നിഗൂഡമായ അവസ്ഥാപരിണാമങ്ങളെയും ഉൾക്കാഴ്ചയോടെ നോക്കി കാണുന്നു. മൂലകഥ അമേരിക്കൻ മുൻനിര ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി. ഈ നോവലിനെ അടിസ്ഥാനമാക്കി ഒരു സിനിമയും ഇറങ്ങിയിരുന്നു.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രജതചഷകം – ഒന്നാം ഭാഗം
  • രചന: തോമസ് ബി. കോസ്റ്റൈൻ
  • വിവർത്തനം: പുത്തൻകാവു കെ.എം. തരകൻ
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: I.S. Press, Ernakulam
  • താളുകളുടെ എണ്ണം: 252
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – Indian Central Arecanut Committee Annual Report

Through this post, we are releasing the digital scan of Indian Central Arecanut Committee Annual Report , Published in the year 1951.

 Indian Central Arecanut Committee Annual Report
Indian Central Arecanut Committee Annual Report

This is the second Annual Report of the Indian Central Arecanut Committee covering the period from 1st April 1950 to the 31 March 1951. This Commitee was constituted by the government of India in the ministry of Agriculture.

The Annual Report of the Indian Central Arecanut Committee ( ICAC ) details reserch on Arecanut cultivation, focusing on improving yields and quality through studies on pollen viability and introducing exotic varieties for comparative studies all aimed at boosting India’s arecanut Industry under the ICAR.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below.

  • Name: Indian Central Arecanut Committee Annual Report
  • Number of pages: 28
  • Published Year: 1951
  • Scan link: Link

1927 – വിവേകാനന്ദവിജയം

1927- ൽ പ്രസിദ്ധീകരിച്ച, വിവേകാനന്ദവിജയം പുസ്തകം രണ്ട്, നാല് എന്നിവയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1927 – വിവേകാനന്ദവിജയം

1895-ൽ സ്വാമി വിവേകാനന്ദൻ അമേരിക്കയിൽ Thousand Island Park എന്ന സ്ഥലത്ത് വെച്ച് തൻ്റെ ശിഷ്യന്മാർക്കു വേണ്ടി നടത്തിയ ക്ലാസുകൾ ആണ് ആദേശവാണികൾ എന്ന രണ്ടാം ഭാഗത്തുള്ളത്. 1895 ജൂൺ മാസം 19ന് ആരംഭിച്ച് ആഗസ്റ്റ് 6യുള്ള കാലയളവിൽ നടത്തിയതാണ് ഈ ക്ലാസുകൾ. ക്രൈസ്തവ സിദ്ധാന്തം, ഭഗവദ് ഗീത, ബൈബിൾ, ശങ്കരാചാര്യർ, ഉപനിഷത്തുകൾ, യോഗസൂത്രങ്ങൾ ഇങ്ങനെ വൈവിധ്യങ്ങളായ വിഷയങ്ങളെ കർമ്മ-ഭക്തി-യോഗ-ജ്ഞാന-മാർഗത്തിലൂന്നി വിദ്യാർത്ഥികൾക്കായി വിവരിച്ചു നൽകുന്നു. വിവേകാനന്ദൻ്റെ ശിഷ്യയായിരുന്ന എസ്. ഇ. വാൾഡോ ഈ ക്ലാസ്സുകൾ രേഖപ്പെടുത്തി വെച്ചതിൻ്റെ വിവർത്തനം നടത്തിയത് കെ. രാമൻ മേനോൻ ആണ്

ഇന്ത്യയിലും വിദേശത്തുമായി വിവേകാനന്ദ സ്വാമികൾ നടത്തിയ സംഭാഷണങ്ങളാണ് വിവേകാനന്ദവിജയം ഗ്രന്ഥാവലിയുടെ നാലാമത്തെ പുസ്തകത്തിലുള്ളത്. ആധ്യാത്മിക സംഗതികൾ, സമുദായോദ്ധാരണ സംഗതികൾ, തർക്കങ്ങൾ എന്നീ വിഭാഗങ്ങളിൽ പെടുന്ന പതിനൊന്നു സംഭാഷണങ്ങളാണ് ഇങ്ങനെയുള്ളത്. സ്വാമി വിവേകാനന്ദന്റെ ജീവിതം, ചിന്തകൾ, ആത്മീയാന്വേഷണം, രാജ്യസേവനദർശനം എന്നിവയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ കൃതികൾ അദ്ദേഹത്തിന്റെ വിജയം പുറംലോകത്തിലെ നേട്ടങ്ങളിൽ മാത്രം നിന്നുള്ളതല്ല, മറിച്ച് ആത്മവിജയത്തിലൂടെയും മനുഷ്യസേവനത്തിലൂടെയും നേടിയ മഹത്വമാണെന്ന് വ്യക്തമാക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: വിവേകാനന്ദവിജയം – പുസ്തകം 2
    • പ്രസിദ്ധീകരണ വർഷം: 1927
    • അച്ചടി: V.V. Press, Kollam
    • താളുകളുടെ എണ്ണം: 264
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി
    • പേര്: വിവേകാനന്ദവിജയം – പുസ്തകം 4
    • പ്രസിദ്ധീകരണ വർഷം: 1927
    • അച്ചടി: V.V. Press, Kollam
    • താളുകളുടെ എണ്ണം: 132
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1920 – ഭാഷാരഘുവംശം – കുണ്ടൂർ നാരായണമേനോൻ

1920 – ൽ പ്രസിദ്ധീകരിച്ച, കുണ്ടൂർ നാരായണമേനോൻ എഴുതിയ ഭാഷാരഘുവംശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1920 - ഭാഷാരഘുവംശം - കുണ്ടൂർ നാരായണമേനോൻ
1920 – ഭാഷാരഘുവംശം – കുണ്ടൂർ നാരായണമേനോൻ

സംസ്കൃതകവി കാളിദാസൻ രചിച്ച രഘുവംശം മഹാകാവ്യത്തിന് മലയാളത്തിൽ രചിക്കപ്പെട്ട വിവർത്തനമാണ് ഭാഷാരഘുവംശം. കാവ്യഭംഗി കൊണ്ടും വൃത്താലങ്കാര പ്രാസപ്രയോഗങ്ങൾ കൊണ്ടും ഒരു സ്വതന്ത്രകാവ്യത്തിന് തുല്യമായി ഈ കൃതി നിലനിൽക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാരഘുവംശം
  • പ്രസിദ്ധീകരണ വർഷം: 1920
  • അച്ചടി: കമലാലയ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 232
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – കുമുദാബായി

1923-ൽ പ്രസിദ്ധീകരിച്ച, കുമുദാബായി ഒന്നും രണ്ടും ഭാഗങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രണ്ടു ഭാഗങ്ങളിലായാണ് ഈ മലയാള നോവൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ‘സ്ത്രീ ബുദ്ധിസാമർത്ഥ്യം പരീക്ഷിച്ച കഥ’ എന്ന് രണ്ട് പുസ്തകത്തിൻ്റെയും തുടക്കത്തിൽ കൊടുത്തിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ചാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്. പദ്യഗ്രന്ഥങ്ങൾ മാത്രം പരിശീലിച്ച മലയാളികൾക്ക് മുൻപിൽ ഗദ്യം അവതരിപ്പിക്കുമ്പോൾ അവർക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനെന്നവണ്ണം സദാചാരപരവും മഹദ് വാക്യങ്ങളാലുമുള്ള ഉത്തമശ്ലോകങ്ങൾ നോവലിൽ ചേർത്തിട്ടുണ്ടെന്ന് ആമുഖത്തിൽ ഗ്രന്ഥകാരൻ എഴുതിയിട്ടുണ്ട്. എന്നാൽ ശ്ലോകങ്ങളുടെ അർത്ഥം കൊടുത്തിട്ടില്ല. ഐതിഹ്യങ്ങൾ, ഷേക്സ്പിയറുടെ ഒരു നാടകം, അറബിക്കഥ ഇവയിൽ നിന്നുമാണ് ഈ നോവലിലെ കഥ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത് എന്ന് നോവലിൻ്റെ അഭിപ്രായത്തിൽ കേരളവർമ്മ എഴുതുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: 1923 – കുമുദാബായി (ഒന്നാം ഭാഗം)
    • രചന: സി. കൃഷ്ണപ്പണിക്കർ
    • പ്രസിദ്ധീകരണ വർഷം: 1923
    • അച്ചടി: Vidyavinodini Press, Thrissur
    • താളുകളുടെ എണ്ണം: 146
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി
    • പേര്: 1923 – കുമുദാബായി (രണ്ടാം ഭാഗം)
    • രചന: സി. കൃഷ്ണപ്പണിക്കർ
    • പ്രസിദ്ധീകരണ വർഷം: 1923
    • അച്ചടി: Vidyavinodini Press, Thrissur
    • താളുകളുടെ എണ്ണം: 168
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി