1950 – ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമ്മസ് രചിച്ച ഉയരുന്ന യവനിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1950 – ഉയരുന്ന യവനിക – സി.ജെ. തോമ്മസ്
നാടകകൃത്തും സാഹിത്യ നിരൂപകനും ആയിരുന്ന സി.ജെ. തോമസ് എഴുതിയ ഗ്രന്ഥമാണ് ഉയരുന്ന യവനിക. മലയാള നാടക പ്രസ്ഥാനത്തെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥം. ജനകീയ കലയായ നാടകത്തിൻ്റെ പ്രചാരവും മലയാള നാടകവേദിയുടെ വളർച്ചയും നേരിടുന്ന പ്രതിസന്ധികളും ഉൾപ്പെടെ സമഗ്രമായ ഒരു പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1965 – ൽ പ്രസിദ്ധീകരിച്ച, കെ.സി. പീറ്റർ രചിച്ച ധനശാസ്ത്ര പുരോഗതി ജീവചരിത്രങ്ങളിലൂടെ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1965 – ധനശാസ്ത്ര പുരോഗതി ജീവചരിത്രങ്ങളിലൂടെ – കെ.സി. പീറ്റർ
മനുഷ്യസമൂഹവളർച്ചയുടെ വികാസപരിണാമത്തിൽ ധനശാസ്ത്രം വഹിച്ച പങ്കിനെക്കുറിച്ചുള്ള വിശകലനവും വിവരണവും ആണ് ഈ പുസ്തകത്തിൽ ഉള്ളത്. അതോടൊപ്പം ധനശാസ്ത്രമേഖലയിൽ കനത്ത സംഭാവന നൽകിയ ശാസ്ത്രജ്ഞന്മാരുടെ ചരിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു.
ഇൻഡ്യയിലെ കാടുകളിൽ നിന്ന് നിരവധി നരഭോജി മൃഗങ്ങളെ വേട്ടയാടി കൊന്നിട്ടുള്ള കെന്നത്ത് ആൻഡേഴ്സണിൻ്റെ കൃതിയാണിത്. ഇൻഡ്യയിലെ കാടുകളെക്കുറിച്ചും ജീവികളെക്കുറിച്ചും വിലപ്പെട്ട വിവരങ്ങൾ ഇതിലൂടെ ലഭ്യമാകുന്നുണ്ട്. പുലിയുടെയും മറ്റ് മൃഗങ്ങളുടെയും വേട്ടയാടൽ സവിശേഷതകൾ, വനങ്ങളിൽ മനുഷ്യരുടെ ഇടപെടൽ തുടങ്ങിയവയെല്ലാം ഇതിൽ കണ്ടെത്താം.
1924 – ൽ പ്രസിദ്ധീകരിച്ച, സി.കെ. നമ്പ്യാർ രചിച്ച രാജധർമ്മം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1924 – രാജധർമ്മം – സി.കെ. നമ്പ്യാർ
ഭാഗവതത്തിൽ പരാമർശിച്ചിട്ടുള്ള അംബരീഷ മഹാരാജാവിൻ്റെ കഥയാണ് ഈ കാവ്യത്തിലെ പ്രതിപാദ്യം. അംബരീഷ കഥ ബംഗാളി ഭാഷയിലാണ് വിശദമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആ കഥ മലയാള സാഹിത്യത്തിൽ പരിചയപ്പെടുത്തണമെന്ന ലക്ഷ്യമാണ് കാവ്യരചനയ്ക്ക് പിന്നിലുള്ളത്. ദ്വിതീയാക്ഷരപ്രാസം പാലിച്ചു പോകുന്ന രാജധർമ്മം ആഖ്യാനശൈലികൊണ്ടും രചനയിലെ ലാളിത്യം കൊണ്ടും ഏറെ ശ്രദ്ധേയമാണ്.
1930 – ൽ പ്രസിദ്ധീകരിച്ച, പന്തളം രാഘവവർമ്മതമ്പുരാൻ രചിച്ച രത്നപ്രഭ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – രത്നപ്രഭ – പന്തളം രാഘവവർമ്മതമ്പുരാൻ
പന്തളം രാഘവവർമ്മതമ്പുരാൻ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച കൃതിയാണ് രത്നപ്രഭ. കാവ്യരചനയിലെ വർണ്ണനാ രീതികളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം നിലനിന്നിരുന്ന കാലഘട്ടത്തിൽ രചിക്കപ്പെട്ട കാവ്യമാണിത്. അതുകൊണ്ടുതന്നെ പരമ്പരാഗതമായ വർണ്ണനാ ശൈലിയുടെയും നവീന വർണ്ണനാ ശൈലിയുടെയും സവിശേഷതകൾ ഒരേപോലെ സ്വീകരിച്ചുകൊണ്ടാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്.
1952 – ൽ ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച, ഹൈന്ദവസംസ്കാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1952 – ഹൈന്ദവസംസ്കാരം
മൂന്നാം അഖിലകേരള ഹിന്ദുമത സംസ്കാരസമ്മേളനത്തിൻ്റെ റിപ്പോർട്ട് ആണിത്. ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്കാരസമ്മേളനത്തിലെ എല്ലാ പ്രസംഗങ്ങളും ഈ ഗ്രന്ഥത്തിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്.
1954 – ൽ പ്രസിദ്ധീകരിച്ച, എം.എസ്. മണി രചിച്ച ജനാധിപത്യം തിരു – കൊച്ചിയിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – ജനാധിപത്യം തിരു – കൊച്ചിയിൽ – എം.എസ്. മണി
ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണ് തിരു-കൊച്ചി. അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥത്തിലുള്ളത്.
1937-ൽ പ്രസിദ്ധീകരിച്ച, മഹാദേവദേശായ് എഴുതിയ വേണാടിൻ്റെ വീരചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലേയ്ക്ക് വിവർത്തനം ചൈയ്തിരിക്കുന്നത് സി. നാരായണപിള്ള,കെ. പി. ശങ്കരമേനോൻ എന്നിവരാണ് .
1937 – വേണാടിൻ്റെ വീരചരിതം – മഹാദേവദേശായ്
“വേണാടിൻ്റെ വീരചരിതം” എന്ന പുസ്തകം 1937-ൽ മഹാദേവ് ദേശായി രചിച്ച വേണാട് രാഷ്ട്രീയ ചരിത്രത്തെ കേന്ദ്രീകരിച്ച് ഗാന്ധിയൻ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഒരു രേഖയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയും സാഹിത്യകാരനുമായ മഹാദേവ് ദേശായി മഹാത്മാ ഗാന്ധിയുടെ സന്തത സഹചാരിയും വ്യക്തിഗത സെക്രട്ടറിയുമായിരുന്നു. ഗാന്ധിജിയുടെ കേരള സന്ദർശനം, പ്രസംഗങ്ങൾ എന്നിവ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഈ പുസ്തകം ക്ഷേത്രപ്രവേശന വിളംബരം, ഗാന്ധിജിയുടെ കേരള സന്ദർശനം, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എന്നിവയും ചേർത്ത് കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ ഉണർവിനെ വിവരിക്കുന്നു .
ഒന്നാംഭാഗത്ത് തിരുവിതാംകൂറിലെ അയിത്താചാര നിർമാർജ്ജന ശ്രമങ്ങൾ എഴു അധ്യായങ്ങളിൽ കൂടി വിവരിക്കുന്നു; രണ്ടാംഭാഗം ഗാന്ധിജിയുടെ 1932 മുതൽ 35 വരെയുള്ള പ്രസംഗങ്ങൾ, ഹരിജൻ സഞ്ചാരം, തിരുവിതാംകൂർ തീർത്ഥാടനത്തിലെ 27 പ്രസംഗങ്ങൾ എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു.ഗാന്ധിജി തിരുവിതാംകൂർ വിളംബരത്തെ തന്റെ പ്രാർത്ഥനയുടെ മറുപടിയായി കാണുന്നു. 1937-ലെ ജനുവരി തീർത്ഥാടനം പ്രാർത്ഥനകളാൽ നിറഞ്ഞതായിരുന്നു. മതസ്വാതന്ത്ര്യത്തിനായുള്ള അക്രമരഹിത സമരത്തിൻ്റെ സംക്ഷിപ്ത ചരിത്രം പറയുന്നു ഈ പുസ്തകം.
മലബാർ പ്രദേശത്തുള്ള ചില ആരാധനാസ്ഥലങ്ങളുടേയും മറ്റും ഐതിഹ്യകഥകളാണ് ഈ പുസ്തകത്തിലുള്ളത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കൃതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ഗ്രന്ഥകാരൻ ഐതിഹ്യരചന തുടങ്ങിയത് എന്ന് വിശദമാക്കുന്നുണ്ട്.
അയ്യപ്പസ്വാമിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടായി സ്വാമിഭക്തന്മാർ ഗണിച്ചുവരുന്ന ചടങ്ങാണ് അയ്യപ്പൻവിളക്ക്. ഈ ചടങ്ങ് വീടുകളിലും ക്ഷേത്രങ്ങളിലും മറ സൗകര്യമുള്ള സ്ഥലങ്ങളിലും വെച്ച് നടത്തിവരുന്നു. ഇതിൻ്റെ സമ്പ്രദായങ്ങൾ പലയിടത്തും വ്യത്യസ്തമാണ്. കേരളത്തിൻ്റെ ഓരോ ഭാഗത്തിലും ഓരോ വിധത്തിലും ഇത് നടത്തിവരുന്നു. അയ്യപ്പൻവിളക്കിൽ ഏറ്റവും പ്രധാനം അയ്യപ്പൻ പാട്ടാണ്. ആ ചടങ്ങിൽ ആലപിക്കുന്ന ഗാനങ്ങളും ചടങ്ങിന് ആവശ്യമായ വസ്തുക്കളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു.