1955 -അഴലിൻ്റെ നിഴലിൽ – ടി.പി. മാത്യു

1955 ൽ പ്രസിദ്ധീകരിച്ച, ടി.പി. മാത്യു രചിച്ച അഴലിൻ്റെ നിഴലിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 -അഴലിൻ്റെ നിഴലിൽ - ടി.പി. മാത്യു
1955 -അഴലിൻ്റെ നിഴലിൽ – ടി.പി. മാത്യു

വിവിധ വിഷയങ്ങൾ ആസ്പദമാക്കി രചിച്ച നീണ്ട കവിതകളുടെ സമാഹാരമാണ് അഴലിൻ്റെ നിഴലിൽ. പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളുടെ അനുയോജ്യമായ പ്രയോഗം ഈ കവിതാ സമാഹാരത്തിൽ കാണാൻ കഴിയും.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അഴലിൻ്റെ നിഴലിൽ
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: സിൽവർ ജൂബിലി പ്രസ്സ്, കണ്ണൂർ
  • താളുകളുടെ എണ്ണം:98
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – സ്ത്രീപുരുഷബന്ധം – ടോൾസ്റ്റോയി

1955– ൽ പ്രസിദ്ധീകരിച്ച, ടോൾസ്റ്റോയി രചിച്ച പി.എം. കുമാരൻ നായർ പരിഭാഷപ്പെടുത്തിയ  സ്ത്രീപുരുഷബന്ധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1955 - സ്ത്രീപുരുഷബന്ധം - ടോൾസ്റ്റോയി
1955 – സ്ത്രീപുരുഷബന്ധം – ടോൾസ്റ്റോയി

ലിയോ ടോൽസ്റ്റോയിയുടെ Relation to the sexes എന്ന പുസ്തകത്തിൻ്റെ സ്വതന്ത്ര തർജ്ജമയാണ് ഈ കൃതി. The Kreutzer Sonata (1889) ഉൾപ്പെടെയുള്ള രചനകളും അദ്ദേഹത്തിന്റെ ലേഖനങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. വിവാഹബന്ധം, ലൈംഗികത, പ്രണയം, കുടുംബജീവിതം എന്നിവയെപ്പറ്റി ടോൾസ്റ്റോയ് നടത്തിയ ആഴത്തിലുള്ള ധാർമിക-സാമൂഹിക വിമർശനങ്ങളും, പുരുഷാധികാരവും സ്ത്രീയുടെ സ്ഥാനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ കഠിനമായ നിരീക്ഷണങ്ങളുമാണ് പ്രതിപാദ്യവിഷയങ്ങൾ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്ത്രീപുരുഷബന്ധം
  • രചന: Leo Tolstoy
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: Prakasakaumudi Printing Works, Calicut
  • താളുകളുടെ എണ്ണം: 160
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – ദുർഗ്ഗാവിജയം – വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്

1934 ൽ പ്രസിദ്ധീകരിച്ച, വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട് രചിച്ച ദുർഗ്ഗാവിജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - ദുർഗ്ഗാവിജയം - വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്
1934 – ദുർഗ്ഗാവിജയം – വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്

സംസ്കൃത കാവ്യങ്ങളുടെ ശൈലിയിൽ രചന നിർവ്വഹിച്ച കൃതിയാണ് ദുർഗ്ഗാവിജയം. മൂലകഥയ്ക്ക് കാര്യമായ മാറ്റം വരുത്താതെ അലങ്കാരങ്ങൾ ഏറ്റവും അനുയോജ്യമായി ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദുർഗ്ഗാവിജയം
  • പ്രസിദ്ധീകരണ വർഷം: 1934
  • അച്ചടി: സുജനഭൂഷണം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 144
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – ശീലാവതീ ചരിതം

1929-ൽ പ്രസിദ്ധീകരിച്ച, കാട്ടായിൽ ഉണ്ണിനായര് എഴുതിയ ശീലാവതീ ചരിതം മണിപ്രവാളകൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പുരാണങ്ങളിൽ പ്രസിദ്ധയായ കഥാപാത്രമാണ് ശീലാവതി. കുഷ്ഠരോഗിയും മുൻകോപിയുമായ ഭർത്താവിനെ ശുശ്രൂഷിച്ച് പതിവ്രതാരത്നം എന്ന പേരു നേടിയെടുത്തിരുന്നു അവർ. ശീലാവതിയുടെ സഹനവും പതിഭക്തിയും കണ്ട് മനസ്സലിഞ്ഞ് അണിമാണ്ഡവ്യൻ എന്ന മുനി സൂര്യോദയത്തിനു മുൻപ് അവളെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭർത്താവ് മരിച്ചുപോകുമെന്ന് ശപിച്ചപ്പോൾ സൂര്യനെ തടഞ്ഞു നിർത്തി ഭർത്താവിൻ്റെ ജീവൻ രക്ഷിച്ച് തൻ്റെ പാതിവ്രത്യഭക്തി തെളിയിച്ച സ്ത്രീരത്നമായാണ് പുരാണങ്ങൾ ശീലാവതിയെ കൊണ്ടാടുന്നത്.

അത്രിമഹർഷിയുടെ മകനായ ഉഗ്രശ്രവസ്സാണ് ശീലാവതിയുടെ ഭർത്താവ്. കഥാഗതിക്കായി കുഞ്ചൻ നമ്പ്യാരുടെ ശീലാവതിചരിതം തുള്ളലിലെ ഇതിവൃത്തഘടനയെയാണ് കാട്ടായിൽ ഉണ്ണിനായർ പിന്തുടരുന്നത്. ‘കുഞ്ചനാൽപ്പണ്ടെഴുതിയ ചെറുതാം ഗദ്യമീപദ്യകാവ്യം’ എന്ന കടപ്പാട് കൃതിയുടെ അവസാനം കൊടുത്തിട്ടുണ്ട്. കുഞ്ചൻ നമ്പ്യാർ കഥ പറഞ്ഞ രീതിയിൽ ഉഗ്രശ്രവസ്സ് എന്ന മുനിയുടെ പേര് മണിപ്രവാളകാവ്യത്തിൽ ഉഗ്രതപസ്സായി മാറ്റിയിരിക്കുന്നു. യഥാക്രമം 68,44,72,36 എന്നിങ്ങനെ ശ്ലോകസംഖ്യയുള്ള നാലു സർഗങ്ങളാണ് ശീലാവതിചരിതം മണിപ്രവാളകാവ്യത്തിലുള്ളത്. നിശ്ചയവും ബുദ്ധിയുടെ അചഞ്ചലത്വവും ഭർത്താവിലുള്ള ദൃഡഭക്തിയും ശുഭകാര്യങ്ങളിലുള്ള നിഷ്കർഷയും ഉള്ള ആളുകൾക്ക് ആദ്യം ആപത്തുകൾ വന്നാലും എല്ലാം മാറി ജീവിതം മംഗളകരമായിത്തീരും എന്ന ശുഭപ്രതീക്ഷയാണ് ശീലാവതിയുടെ കഥയിലൂടെ കവി ആളുകൾക്ക് പകർന്നു നൽകുന്നത്

മദ്രാസ് പാഠപുസ്തകക്കമ്മിറ്റി അംഗീകരിച്ച ഈ പുസ്തകം മൂല്യവിദ്യാഭ്യാസത്തിൻ്റെ ഭാഗമായി എലിമെൻ്ററി സ്കൂളിലെ കുട്ടികൾക്ക് പാഠപുസ്തകമായി പഠിക്കാൻ ശുപാർശ ചെയ്യപ്പെട്ടതാണ്. അതിനുള്ള സാക്ഷ്യങ്ങളാണ് ഗ്രന്ഥത്തിൻ്റെ തുടക്കത്തിൽ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റുകളും അവതാരിക എഴുതിയ കടത്തനാട്ട് എ. കെ ശങ്കരവർമ്മ തമ്പുരാൻ്റെ നിരീഷണങ്ങളും

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശീലാവതീ ചരിതം 
  • പ്രസിദ്ധീകരണ വർഷം: 1929
  • അച്ചടി: Ramakrishna Printing Works
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – ഗോദവർമ്മാ പുസ്തകം – 2 – കെ. രാമൻ നമ്പ്യാർ

1950– ൽ പ്രസിദ്ധീകരിച്ച, കെ. രാമൻ നമ്പ്യാർ രചിച്ച ഗോദവർമ്മാ പുസ്തകം – 2 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - ഗോദവർമ്മാ പുസ്തകം - 2 - കെ. രാമൻ നമ്പ്യാർ
1950 – ഗോദവർമ്മാ പുസ്തകം – 2 – കെ. രാമൻ നമ്പ്യാർ

ഗോദവർമ്മ എന്ന തമ്പുരാൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഗോദവർമ്മാ എന്ന നോവലിലൂടെ അവതരിപ്പിക്കപ്പെടുന്നത്. രണ്ടു ഭാഗങ്ങളായി രചിക്കപ്പെട്ട നോവലിൻ്റെ രണ്ടാം ഭാഗമാണ് ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗോദവർമ്മാ പുസ്തകം – 2
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: ഭാരത വിലാസം പ്രസ്സ് & ബുക്ക് ഡിപ്പോ തൃശൂർ 
  • താളുകളുടെ എണ്ണം: 164
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – ശ്രീ ചിത്രാഭിഷേകം ചമ്പൂ – വാരനാട്ടു കെ.പി. ശാസ്ത്രികൾ

1940– ൽ പ്രസിദ്ധീകരിച്ച, വാരനാട്ടു കെ.പി. ശാസ്ത്രി രചിച്ച ശ്രീ ചിത്രാഭിഷേകം ചമ്പൂ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 - ശ്രീ ചിത്രാഭിഷേകം ചമ്പൂ - വാരനാട്ടു കെ.പി. ശാസ്ത്രികൾ
1940 – ശ്രീ ചിത്രാഭിഷേകം ചമ്പൂ – വാരനാട്ടു കെ.പി. ശാസ്ത്രികൾ

തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ശ്രീചിത്തിര തിരുനാളിൻ്റെ ജീവിതത്തെ ആസ്പദമാക്കി കെ.പി. ശാസ്ത്രികൾ രചിച്ച ചമ്പൂ കാവ്യമാണ് ശ്രീ ചിത്രാഭിഷേകം ചമ്പൂ. സ്വഭാവോക്തി,ഉപമ,ഉൽപ്രേക്ഷ എന്നീ അലങ്കാരങ്ങൾ കാവ്യത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രയോഗിക്കുന്നതിൽ കവി അഗ്രഗണ്യൻ ആയിരുന്നു.ശ്രീ ചിത്രാഭിഷേകം ചമ്പൂ അതിന് ഉത്തമ ഉദാഹരണമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ ചിത്രാഭിഷേകം ചമ്പൂ
  • പ്രസിദ്ധീകരണ വർഷം: 1940
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 218
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – ശ്രീ ശങ്കരവിജയം ആട്ടക്കഥ – പന്നിശ്ശേരിൽ നാണുപിള്ള

1941– ൽ പ്രസിദ്ധീകരിച്ച, പന്നിശ്ശേരിൽ നാണുപിള്ള രചിച്ച ശ്രീ ശങ്കരവിജയം ആട്ടക്കഥ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 - ശ്രീ ശങ്കരവിജയം ആട്ടക്കഥ - പന്നിശ്ശേരിൽ നാണുപിള്ള
1941 – ശ്രീ ശങ്കരവിജയം ആട്ടക്കഥ – പന്നിശ്ശേരിൽ നാണുപിള്ള

സംസ്കൃതത്തിലും മലയാളഭാഷയിലും ഒരേപോലെ രചനകൾ നടത്തിയിരുന്ന രചയിതാവാണ് പന്നിശ്ശേരിൽ നാണുപിള്ള.  മാധവാചാര്യരുടെ ശങ്കരവിജയം എന്ന കൃതിയെ ആസ്പദമാക്കിയാണ് ശ്രീ ശങ്കരവിജയം ആട്ടക്കഥ രചിച്ചിരിക്കുന്നത്. മൂലകൃതിയിൽ നിന്നും  ഏതാനും മാറ്റങ്ങൾ വരുത്തിയതായി കാണുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ ശങ്കരവിജയം ആട്ടക്കഥ
  • പ്രസിദ്ധീകരണ വർഷം: 1941
  • അച്ചടി: ബി.ബി. പ്രസ്സ്, പരൂർ
  • താളുകളുടെ എണ്ണം: 78
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – ഫാദർ ഒണോരെ – എം.ഒ. ജോസഫ് നെടുംകുന്നം

1941– ൽ പ്രസിദ്ധീകരിച്ച, എം.ഒ. ജോസഫ് നെടുംകുന്നം രചിച്ച ഫാദർ ഒണോരെ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 - ഫാദർ ഒണോരെ - എം.ഒ. ജോസഫ് നെടുംകുന്നം
1941 – ഫാദർ ഒണോരെ – എം.ഒ. ജോസഫ് നെടുംകുന്നം
ഫ്രഞ്ച് മിഷണറിയായി കേരളത്തിലെത്തിയ ഫാദർ ഒണോരെയുടെ ജീവചരിത്രം ആണ് ഇത്. അദ്ദേഹത്തിന്റെ കേരളത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ഗ്രന്ഥം

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഫാദർ ഒണോരെ
  • പ്രസിദ്ധീകരണ വർഷം: 1941
  • അച്ചടി: ചെറുപുഷ്പമുദ്രാലയം, തേവര
  • താളുകളുടെ എണ്ണം: 194
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – തൂപ്പുകാരി – ജി. പ്രഭാകരൻ നായർ

1949 – ൽ പ്രസിദ്ധീകരിച്ച, ജി. പ്രഭാകരൻ നായർ രചിച്ച തൂപ്പുകാരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - തൂപ്പുകാരി - ജി. പ്രഭാകരൻ നായർ
1949 – തൂപ്പുകാരി – ജി. പ്രഭാകരൻ നായർ

ജി. പ്രഭാകരൻ നായർ എഴുതിയ ലഘുനോവലാണ് തൂപ്പുകാരി. തൊഴിലാളി സമരത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ നോവലിൽ സാധാരണക്കാരുടെ ജീവിതമാണ് അവതരിപ്പിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തൂപ്പുകാരി 
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: ചാങ്കൽ പ്രസ്സ്, കൊച്ചി
  • താളുകളുടെ എണ്ണം: 54
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – വിടവാങ്ങൽ – ബൽസാക്

1960 – ൽ പ്രസിദ്ധീകരിച്ച, ബൽസാക് രചിച്ച വിടവാങ്ങൽ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1960 - വിടവാങ്ങൽ - ബൽസാക്
1960 – വിടവാങ്ങൽ – ബൽസാക്

പത്തൊൻപതാം നൂറ്റണ്ടിലെ ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്നു ഹോണോറെ ഡി. ബൽസാക്. സൂക്ഷ്മ നിരീക്ഷണപാടവവും, വസ്തുനിഷ്ഠമായ ആഖ്യാന ശൈലിയും ബൽസാക് കൃതികളെ ശ്രദ്ധേയമാക്കുന്നു. ബൽസാക് രചനയുടെ ശൈലികൾ ഒത്തിണങ്ങിയ കൃതിയാണ് വിടവാങ്ങൽ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിടവാങ്ങൽ
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി