1922 – ക്രിസ്തീയ പുനരൈക്യം – സി. അന്തപ്പായി

1922ൽ പ്രസിദ്ധീകരിച്ച സി. അന്തപ്പായി എഴുതിയ ക്രിസ്തീയ പുനരൈക്യം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കോട്ടയത്തെ സി. എം. എസ് കോളേജ് ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജുമായി ചേർക്കണമെന്ന ആവശ്യത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം കോട്ടയത്തെയും സമീപപ്രദേശങ്ങളിലെയും ആംഗ്ലിക്കൻ ജനങ്ങളുടെ മഹായോഗം പാസ്സാക്കിയതിൻ്റെ പശ്ചാത്തലത്തിൽ നടന്ന സംഭവങ്ങളുടെ  വിവരണമാണ് പുസ്തകത്തിലെ ഉള്ളടക്കം. കോട്ടയത്തെ സി. എം. എസ് കോളേജ് ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജുമായി ചേർക്കണമെന്ന ആവശ്യത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം കോട്ടയത്തെയും സമീപപ്രദേശങ്ങളിലെയും ആംഗ്ലിക്കൻ ജനങ്ങളുടെ മഹായോഗം പാസ്സാക്കിയതിൻ്റെ പശ്ചാത്തലത്തിൽ നടന്ന സംഭവങ്ങളുടെ സംക്ഷിപ്ത വിവരണമാണ് പുസ്തകത്തിലെ ഉള്ളടക്കം. സഭയിലെ യാക്കോബായ, പ്രോത്തസ്തന്തുകാർ തുടങ്ങിയ പുത്തൻ കൂറുകാരെ കുറിച്ചും കൃതിയിൽ പരാമർശിച്ചുകൊണ്ട് ഈ കോളേജുകൾ ഒന്നാക്കിയതുകൊണ്ട് കേരളത്തിലെ ക്രിസ്തീയ വകുപ്പുകളുടെ ഐക്യം സാധ്യമാകില്ലെന്ന് അഭിപ്രായപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1922 - ക്രിസ്തീയ പുനരൈക്യം - സി. അന്തപ്പായി
1922 – ക്രിസ്തീയ പുനരൈക്യം – സി. അന്തപ്പായി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ക്രിസ്തീയ പുനരൈക്യം
  • രചന: സി. അന്തപ്പായി
  • പ്രസിദ്ധീകരണ വർഷം: 1922
  • താളുകളുടെ എണ്ണം:  40
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – മാർപാപ്പായുടെ പരമാധികാരവും യാക്കോബായ സഭാ റിക്കാർട്ടുകളും

1935 ഫെബ്രുവരി മാസത്തിൽ   ആലുവ എസ്. എച്ച്. ലീഗ് പ്രസിദ്ധീകരിച്ച തോമസ് ഇഞ്ചക്കലോടി എഴുതിയ  മാർപാപ്പായുടെ പരമാധികാരവും യാക്കോബായ സഭാ റിക്കാർട്ടുകളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സഭാപരമായ ഭിന്നിപ്പുകൾ മാർത്തോമ്മാ ക്രിസ്ത്യാനികളെ ഇന്ന് കേരളത്തിൽ നിലവിലുള്ള ഏഴ് സുറിയാനി സഭകളാക്കി മാറ്റി. പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമം പിന്തുടർന്ന പഴയകൂറ്റുകാർ സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവയായും പാശ്ചാത്യ സുറിയാനി ആരാധനാക്രമം സ്വീകരിച്ച പുത്തൻകൂറ്റുകാർ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയായും പരിണമിച്ചു. യാക്കോബായക്കാരുടെ നിഷേധത്തിനു വിധേയമായ വി. പത്രോസിൻ്റെ പരമാധികാരം, റോമ്മാ സിംഹാസനം, മാർപാപ്പയുടെ പരമാധികാരം എന്നിവകളിൽ യാക്കോബായ സഭയുടെ നിലപാടെന്തെന്ന് അവരുടെ പണ്ഡിതന്മാരാൽ രചിക്കപ്പെട്ടതും, മേലധ്യക്ഷന്മാർ അംഗീകരിച്ചതുമായ റിക്കാർഡുകൾ കൊണ്ട് തെളിയിക്കാനുമുള്ള ഉദ്ദ്യേശത്തോടെ രചിക്കപ്പെട്ടതാണ് ഈ കൃതിയെന്ന് രചയിതാവ് ചൂണ്ടിക്കാണിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1935 - മാർപാപ്പായുടെ പരമാധികാരവും യാക്കോബായ സഭാ റിക്കാർട്ടുകളും
1935 – മാർപാപ്പായുടെ പരമാധികാരവും യാക്കോബായ സഭാ റിക്കാർട്ടുകളും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മാർപാപ്പായുടെ പരമാധികാരവും യാക്കോബായ സഭാ റിക്കാർട്ടുകളും
  • രചന: തോമസ് ഇഞ്ചക്കലോടി
  • പ്രസിദ്ധീകരണ വർഷം: 1935
  • പ്രസാധകർ :  S. H. League, Alwaye
  • താളുകളുടെ എണ്ണം:  56
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – സ്വർഗ്ഗീയ ലീലിപുഷ്പം അഥവാ ആത്മശരീരശുദ്ധത

ബാലികാബാലന്മാർക്കും അവരെ വളർത്തുന്ന മാതാപിതാക്കൾക്കും ഉപകാരപ്രദമായി മലങ്കര സുറിയാനിക്രമത്തിലെ കർമ്മലീത്താ വൈദികരിൽ ഒരുവൻ രചിച്ച സ്വർഗ്ഗീയ ലീലിപുഷ്പം അഥവാ ആത്മശരീരശുദ്ധത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശുദ്ധഗ്രന്ഥവും, തിരുസഭാ ചരിത്രവും, വിശുദ്ധന്മാരുടെ ഉപദേശങ്ങളും അടിസ്ഥാനപ്പെടുത്തി ലളിതമായി എഴുതിയിട്ടുള്ള ഗ്രന്ഥമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1933 - സ്വർഗ്ഗീയ ലീലിപുഷ്പം അഥവാ ആത്മശരീരശുദ്ധത

1933 – സ്വർഗ്ഗീയ ലീലിപുഷ്പം അഥവാ ആത്മശരീരശുദ്ധത

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്വർഗ്ഗീയ ലീലിപുഷ്പം അഥവാ ആത്മശരീരശുദ്ധത
  • പ്രസിദ്ധീകരണ വർഷം: 1933
  • അച്ചടി: St. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ശതാബ്ദ ജൂബിലി സ്മാരകം

CMI സന്ന്യാസ സമൂഹത്തിൻ്റെ സ്ഥാപകപിതാക്കന്മാർ സന്ന്യാസം സ്വീകരിച്ചതിൻ്റെ ശതാബ്ദി സ്മാരകമായി 1955 ൽ പുറത്തിറക്കിയ ശതാബ്ദ ജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഒരു കൈയെഴുത്ത് സ്മരണിക ആണ്.

സഭാപ്രമുഖരുടെ ആശംസകൾ, സഭാ സംബന്ധിയായ ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം. കൈയെഴുത്ത് പ്രതിയിൽ ഉണ്ടായിരുന്ന 2-3 ഫോട്ടോകൾ നഷ്ടപ്പെട്ടിട്ടുണ്ട്. കൈയെഴുത്ത് പ്രതിയായതിനാൽ തന്നെ മറ്റൊരു പ്രതിക്ക് ഇനി സാദ്ധ്യതയില്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1955 - ശതാബ്ദ ജൂബിലി സ്മാരകം
1955 – ശതാബ്ദ ജൂബിലി സ്മാരകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശതാബ്ദ ജൂബിലി സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 74
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1988 – Amala Decennial Celebrations Souvenir

Through this post we are releasing the scan of the souvenir titled  Amala Decennial Celebrations Souvenir.  published in connection with the completion of 10 years of Amala Cancer Hospital and Research Centre (now, Amala Medical College).

Amala Cancer Institute is a creative and innovative step taken by the Devamatha Province of C M I. Congregation. Felicitation messages from State and Central Ministers, other dignitories, history of the Hospital, pictures of main events,  abstracts and reports and advertisements from commercial establishments are the contents of the Souvenir.

This document is digitized as part of the Dharmaram College Library digitization project.

 1988 - Amala Decennial Celebrations Souvenir
1988 – Amala Decennial Celebrations Souvenir

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Amala Decennial Celebrations Souvenir
  • Published Year: 1988
  • Number of pages: 160
  • Press: Panakkal Printers, Kunnamkulam
  • Scan link: Link

1982 – കേളപ്പൻ എന്ന മഹാമനുഷ്യൻ – സി.കെ. മൂസ്സത്

സി. കെ. മൂസ്സത് രചിച്ച് 1982 ൽ പ്രസിദ്ധീകരിച്ച കേളപ്പൻ എന്ന മഹാമനുഷ്യൻ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിലെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിലെ ജാതിക്കും അയിത്തത്തിനുമെതിരായി മനുഷ്യസമത്വവും, പൗരാവകാശവും നേടിയെടുക്കുന്നതിനായി കേരളത്തിലുടനീളം നടന്ന സമരങ്ങളിൽ നായകത്വം വഹിച്ച സ്വാതന്ത്ര്യസമരത്തിലെ സമുന്നത നേതാവായ കെ. കേളപ്പൻ്റെ ജീവചരിത്രഗ്രന്ഥമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1982 - കേളപ്പൻ എന്ന മഹാമനുഷ്യൻ - സി - കെ - മൂസ്സത്
1982 – കേളപ്പൻ എന്ന മഹാമനുഷ്യൻ – സി – കെ – മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേളപ്പൻ എന്ന മഹാമനുഷ്യൻ
  • രചന: സി – കെ – മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1982
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 364
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – കേരളദ്ധ്വനി – പി റ്റി ചാക്കോ സ്മാരകപ്പതിപ്പ്

കേരളസംസ്ഥാനത്തിൻ്റെ ആഭ്യന്തര മന്ത്രിയും, വിമോചന സമരനേതാവും ആയിരുന്ന പി. റ്റി. ചാക്കോയുടെ നിര്യാണത്തെ തുടർന്ന് കേരളദ്ധ്വനി ആനുകാലികം 1964 ൽ പ്രസിദ്ധീകരിച്ച  കേരളദ്ധ്വനി – പി റ്റി ചാക്കോ സ്മാരക പ്പതിപ്പ് എന്ന അനുസ്മരണ പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പി റ്റി ചാക്കോയുടെ ചരമത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അനുസ്മരണങ്ങൾ, സചിത്ര ലേഖനങ്ങൾ എന്നിവയാണ് സ്മാരക പതിപ്പിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1964 - കേരള ധ്വനി - പി - റ്റി - ചാക്കോ സ്മാരക പതിപ്പ്
1964 – കേരള ധ്വനി – പി – റ്റി – ചാക്കോ സ്മാരക പതിപ്പ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരളദ്ധ്വനി – പി റ്റി ചാക്കോ സ്മാരകപ്പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1964
  • അച്ചടി: Viswadeepam Press, Kottayam
  • താളുകളുടെ എണ്ണം:  32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – അറിയപ്പെടാത്ത കർമ്മയോഗി – മത്തായി കൊച്ചുപറമ്പിൽ

മത്തായി കൊച്ചുപറമ്പിൽ രചിച്ച 1979 ൽ പ്രസിദ്ധീകരിച്ച അറിയപ്പെടാത്ത കർമ്മയോഗി അഥവാ കണിയാന്തറ യാക്കോബ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള കർമ്മെലീത്താ സഭയുടെ സ്ഥാപകരിൽ പ്രധാനിയും സമുദായ സ്നേഹിയുമായ ജെയിക്കബ്ബ് കണിയാന്തറയുടെ ജീവചരിത്രമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1979 - അറിയപ്പെടാത്ത കർമ്മയോഗി - മത്തായി കൊച്ചുപറമ്പിൽ

1979 – അറിയപ്പെടാത്ത കർമ്മയോഗി – മത്തായി കൊച്ചുപറമ്പിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അറിയപ്പെടാത്ത കർമ്മയോഗി
  • രചന: മത്തായി കൊച്ചുപറമ്പിൽ
  • പ്രസിദ്ധീകരണ വർഷം: 1979
  • അച്ചടി: K.C.M.Press, Kochi
  • താളുകളുടെ എണ്ണം:  100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – വിജ്ഞാനകൈരളി ആനുകാലികത്തിൻ്റെ ലക്കങ്ങൾ

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ മുഖപത്രമായ വിജ്ഞാനകൈരളി ആനുകാലികത്തിൻ്റെ 1971 ൽ പ്രസിദ്ധീകരിച്ച ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ വൈജ്ഞാനിക ജേണലാണ് വിജ്ഞാനകൈരളി. സാമൂഹിക ശാസ്ത്രങ്ങളിലും പ്രകൃതിശാസ്ത്രങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി അക്കാദമികമായി മികവു പുലര്‍ത്തുന്ന പ്രബന്ധങ്ങള്‍  പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ നടക്കുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മലയാളഭാഷയില്‍ പരിചയപ്പെടുത്തുകയും പുതിയ വിഷയങ്ങള്‍ രൂപപ്പെടുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയും അന്വേഷണവിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ദൗത്യവും വിജ്ഞാനകൈരളി ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള സര്‍വകലാശാലകള്‍, അക്കാദമിക വിദഗ്ധര്‍, ബുദ്ധിജീവികള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സാധാരണക്കാര്‍ എന്നിങ്ങനെ വിപുലമായ ഒരു വായനാസമൂഹം വിജ്ഞാനകൈരളിക്കുണ്ട്.  കവർ പേജുകൾ ലഭ്യമല്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1971 - വിജ്ഞാനകൈരളി ആനുകാലികത്തിൻ്റെ ലക്കങ്ങൾ
1971 – വിജ്ഞാനകൈരളി ആനുകാലികത്തിൻ്റെ ലക്കങ്ങൾ

രേഖ 1

  • പേര്: 1971 – വിജ്ഞാനകൈരളി – ജനുവരി – പുസ്തകം 02 ലക്കം 08
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 160
  • അച്ചടി: St.Josephs Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – സി. എം. ഐ. സഭയും ചാവറ അച്ചനും – ഡൊമിനിക് കോയിക്കര

ഡൊമിനിക് കോയിക്കര രചിച്ച സി. എം. ഐ. സഭയും ചാവറ അച്ചനും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1979 ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്

കേരള കർമ്മാലീത്ത സഭയുടെ പ്രധാന സ്ഥാപകനായ ചാവറ കുരിയാക്കോസ് അച്ചൻ്റെ 108 ആം ചരമവാർഷിക സ്മാരകമായി ഡൊമിനിക് കോയിക്കര രചിച്ച പുസ്തകമാണിത്. സി. എം. ഐ. സഭയുടെയും ചാവറ അച്ചൻ്റെയും ചരിത്ര സംഗ്രഹം, അച്ചൻ്റെ പ്രാർത്ഥനകളെ കുറിച്ചുള്ള പ്രബന്ധം, പുസ്തകസമർപ്പണം, അനുസ്മരണ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1979 - സി. എം. ഐ. സഭയും ചാവറ അച്ചനും - ഡൊമിനിക് കോയിക്കര

1979 – സി. എം. ഐ. സഭയും ചാവറ അച്ചനും – ഡൊമിനിക് കോയിക്കര

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സി. എം. ഐ. സഭയും ചാവറ അച്ചനും
  • രചന: – ഡൊമിനിക് കോയിക്കര
  • പ്രസിദ്ധീകരണ വർഷം: 1979
  • അച്ചടി: K.C.M.Press, Kochi
  • താളുകളുടെ എണ്ണം:  62
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി