1965 – Fasting Discipline of the Malabar Church – Philip Thuruthimattam – C. M. I

Through this post, we are releasing the scan of Fasting Discipline of the Malabar Church, a historical juridical study written and submited by Philip Thuruthimattam – C. M. I in 1965 to the faculty of “Utriusque Juris” of the Pondifical University of Lateran in partial fulfilment of the requirements for the degree of Doctorate in Canon Law.

This document is digitized as part of the Dharmaram College Library digitization project.

1965 - Fasting Discipline of the Malabar Church - Philip Thuruthimattam - C. M. I
1965 – Fasting Discipline of the Malabar Church – Philip Thuruthimattam – C. M. I

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Fasting Discipline of the Malabar Church 
  • Author :  Philip Thuruthimattam – C. M. I
  • Published Year: 1965
  • Number of pages: 612
  • Scan link: Link

1979 – ബൈബിൾ പ്രാർത്ഥന – ഫ്ലോറിൻ

1979ൽ പ്രസിദ്ധീകരിച്ച ഫ്ലോറിൻ – സി. എം. ഐ രചിച്ച ബൈബിൾ പ്രാർത്ഥന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചെത്തിപ്പുഴ ഗോസ്പൽ മിഷൻ സെൻ്ററിൽ 1979 ആഗസ്റ്റ് മാസത്തിൽ മിഷൻ നടത്തിയ പ്രാർത്ഥനാ യോഗങ്ങളിലെ വായനകളും, വ്യാഖ്യാനങ്ങളും, പ്രാർത്ഥനകളും, ഗാനങ്ങളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1979 - ബൈബിൾ പ്രാർത്ഥന - ഫ്ലോറിൻ
1979 – ബൈബിൾ പ്രാർത്ഥന – ഫ്ലോറിൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ബൈബിൾ പ്രാർത്ഥന
  • രചന: ഫ്ലോറിൻ – സി. എം. ഐ
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – തലേലെഴുത്തിലെ മന:ശാസ്ത്രം – കൂടലിൽ സി. എം. ഐ

1989ൽ പ്രസിദ്ധീകരിച്ച കൂടലിൽ സി. എം. ഐ രചിച്ച തലേലെഴുത്തിലെ മന:ശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക മനുഷ്യൻ പോലും ദൈവം തലയിൽ വരച്ച വിധിയായിട്ടാണ് തലേലെഴുത്തിനെ കാണുന്നത്. തലേലെഴുത്തിൻ്റെ തുടക്കം, വളർച്ച, പ്രകടനം, കൈമാറ്റം എന്നിങ്ങനെ മനുഷ്യജീവിതത്തിന് തലേലെഴുത്തുമായുള്ള അഭേദ്യമായ ബന്ധങ്ങളിലേക്കുള്ള അന്വേഷണമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1989 - തലേലെഴുത്തിലെ മനശാസ്ത്രം - കൂടലിൽ സി. എം. ഐ
1989 – തലേലെഴുത്തിലെ മനശാസ്ത്രം – കൂടലിൽ സി. എം. ഐ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: തലേലെഴുത്തിലെ മന:ശാസ്ത്രം
  • രചന: കൂടലിൽ സി. എം. ഐ
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 84
  • അച്ചടി: Prathibha Training Centre, Cochin
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957- Robinhood – A. Sankara Pillai

1957 ൽ  എ. ശങ്കരപിള്ള എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച Robinhood  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1957- Robinhood - A. Sankara Pillai
1957- Robinhood – A. Sankara Pillai

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്:  Robinhood 
  • രചന: A, Sankara Pillai
  • താളുകളുടെ എണ്ണം: 40
  • അച്ചടി: St. Joseph’s Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

മിന്നാമിനുങ്ങ് – ഫ്ലോറിൻ

ഫ്ലോറിൻ സി. എം. ഐ രചിച്ച മിന്നാമിനുങ്ങ് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഉണ്ണിയേശുവിൻ്റെ ജനനസമയത്ത് വന്ന മാലാഖമാർ ഒരു പുഴുവിന് വെളിച്ചം നൽകി അതിനെ മിന്നാമിനുങ്ങാക്കിയ കഥയും തുടർന്നുള്ള അതിൻ്റെ യാത്രയും മറ്റു ജന്തുജാലങ്ങളെ ഉണ്ണിയേശുവിനെ കാണാൻ കൂടെ കൂട്ടുകയും ചെയ്യുന്ന ഇതിവൃത്തം ബാലസാഹിത്യമായി രചിക്കപ്പെട്ട ലഘു കഥാപുസ്തകമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 മിന്നാമിനുങ്ങ് - ഫ്ലോറിൻ
മിന്നാമിനുങ്ങ് – ഫ്ലോറിൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: മിന്നാമിനുങ്ങ് 
  • രചന: ഫ്ലോറിൻ
  • താളുകളുടെ എണ്ണം: 20
  • അച്ചടി: St. Thomas Press, Palai
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – ചിന്താമൃതം – ഡൊമിനിക്ക് കോയിക്കര

1979ൽ പ്രസിദ്ധീകരിച്ച ഡൊമിനിക്ക് കോയിക്കര രചിച്ച ചിന്താമൃതം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദിവ്യരഹസ്യങ്ങൾ, വിശ്വാസം, പ്രാർത്ഥന, സ്നേഹം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിലാപയാത്ര, കുരിശ് മരണം, ഉയിർപ്പ് ഇത്യാദികളുടെ വിവരണവും, ചിന്തകളും ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1979 - ചിന്താമൃതം - ഡൊമിനിക്ക് കോയിക്കര
1979 – ചിന്താമൃതം – ഡൊമിനിക്ക് കോയിക്കര

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: ചിന്താമൃതം
  • രചന: ഡൊമിനിക്ക് കോയിക്കര
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 126
  • അച്ചടി: K. C. M Press, Cochin
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – ആസ്തിക്യവാദം – എം. പി. പോൾ

1933 ൽ പ്രസിദ്ധീകരിച്ച എം പി. പോൾ രചിച്ച ആസ്തിക്യവാദം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ചെറുപുഷ്പ സന്ദേശം മാസികയിൽ എം പി പോൾ എഴുതി പ്രസിദ്ധീകരിച്ചിരുന്ന ആസ്തിക്യവാദത്തെ കുറിച്ചുള്ള ഏതാനും ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1933 - ആസ്തിക്യവാദം - എം. പി. പോൾ
1933 – ആസ്തിക്യവാദം – എം. പി. പോൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: ആസ്തിക്യവാദം
  • രചന: എം. പി. പോൾ
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം:98
  • അച്ചടി: Cherupushpa Mudralayam, Iringalakkuda
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1978 – ഇന്നത്തെ പ്രവാചകന്മാർ – ജോസ് പാലാട്ടി – ജോസ് ചിറയത്ത്

1978 ൽ പ്രസിദ്ധീകരിച്ച ജോസ് പാലാട്ടി, ജോസ് ചിറയത്ത് എന്നിവർ ചേർന്ന് രചിച്ച ഇന്നത്തെ പ്രവാചകന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുടുംബദീപം ആനുകാലികത്തിൽ ഇതേ പേരിൽ പ്രസിദ്ധീകരിച്ചിരുന്ന ലേഖന പരമ്പരയുടെ പുസ്തകരൂപമാണ് ഈ കൃതി. പാശ്ചാത്യരും പൗരസ്ത്യരുമായ ഇരുപത്തിയേഴ് ദൈവശാസ്ത്രജ്ഞന്മാരെ കുറിച്ചാണ് ഈ പുസ്തകം. അവർ ആരാണെന്നും, അവരുടെ ദൈവിക ശാസ്ത്ര സംഭാവനകൾ എന്തൊക്കെയാണെന്നും അവർ ഏതെല്ലാം ശാഖകളിൽ പ്രവർത്തിക്കുന്നുവെന്നുമുള്ള സംക്ഷിപ്ത വിവരണങ്ങളാണ് കൃതിയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1978 - ഇന്നത്തെ പ്രവാചകന്മാർ - ജോസ് പാലാട്ടി - ജോസ് ചിറയത്ത്
1978 – ഇന്നത്തെ പ്രവാചകന്മാർ – ജോസ് പാലാട്ടി – ജോസ് ചിറയത്ത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: ഇന്നത്തെ പ്രവാചകന്മാർ
  • രചന: ജോസ് പാലാട്ടി – ജോസ് ചിറയത്ത്
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം:130
  • അച്ചടി: Pressman, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – സാഹിത്യദീപിക – പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം

1951 ൽ പാവറട്ടി സംസ്കൃത കോളേജ് ശിഷ്യസഭാ പ്രവർത്തകസമിതി പ്രസിദ്ധീകരിച്ച സാഹിത്യദീപികപി ടി കുരിയാക്കു – ഷഷ്ടിപൂർത്തി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാവറട്ടി സാഹിത്യദീപിക സംസ്കൃത കോളേജിൻ്റെ സ്ഥാപകനും പ്രിൻസിപ്പാളുമായിരുന്ന പി. ടി. കുരിയാക്കു ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് സംസ്കൃത വിദ്യാഭ്യാസം നടത്തുകയും സംസ്കൃതത്തിൻ്റെ പ്രചാരണത്തിനായി വിദ്യാഭ്യാസ സ്ഥാപനം നടത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ജീവചരിത്ര സംക്ഷേപം, ആശംസകൾ, സംസ്കൃതവിദ്യഭ്യാസത്തിൻ്റെ പ്രാധാന്യം വിവരിക്കുന്ന ലേഖനങ്ങൾ മറ്റു സാഹിത്യ സൃഷ്ടികൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1951 - സാഹിത്യദീപിക - പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം
1951 – സാഹിത്യദീപിക – പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: സാഹിത്യദീപിക – പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 238
  • അച്ചടി: Vidyavinodini Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – വേദപ്രസംഗസരണി – ളൂയീസ്

1935ൽ പ്രസിദ്ധീകരിച്ച ളൂയിസ് രചിച്ച വേദപ്രസംഗസരണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വേദപ്രമാണങ്ങൾ പത്തുമാണ് ഈ പുസ്തകത്തിൻ്റെ പ്രതിപാദ്യ വിഷയം. ശാസ്ത്രീയമായുള്ള പ്രതിപാദനങ്ങളെ ഹൃദ്യമായ ചരിത്ര സംഭവങ്ങളാലും ഉപമകളാലും മനോഹരമായി എഴുതിയിട്ടുള്ള ഈ പുസ്തകം വേദോപദേശം പഠിപ്പിക്കുന്ന ഗുരുനാഥന്മാർക്ക് അത്യന്തം പ്രയോജനപ്രദമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1935 - വേദപ്രസംഗസരണി - ളൂയീസ്
1935 – വേദപ്രസംഗസരണി – ളൂയീസ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: വേദപ്രസംഗസരണി
  • രചന: ളൂയീസ്
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 366
  • അച്ചടി: Cherupushpam Press, Manjummal
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി