1976 – നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം – സി. കെ. മൂസ്സത്

1976 സെപ്തംബർ മാസത്തിലെ ചന്ദ്രിക ആഴ്ചപതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു രാജ്യത്തിൻ്റെ നാഗരിക, സംസ്കാര വികസനം അവിടത്തെ കവികൾ, ഗ്രന്ഥകാരന്മാർ, പ്രസംഗകർത്താക്കൾ എന്നിവരെ ആശ്രയിച്ചിരിക്കുന്നു എന്നതിനാൽ സാമാന്യ ജനങ്ങൾ സംസാരിക്കുന്ന ഭാഷയിൽ പാടിയും, എഴുതിയും, സംസാരിച്ചും കൊണ്ടു മാത്രമേ അവരുടെ ഹൃദയങ്ങളെ സ്പർശിക്കുവാനും, അവരുടെ സ്ഥിതിയെ നന്നാക്കുവാനും നമുക്കു സാധിക്കുയുള്ളുവെന്ന് ലേഖനം വിശദമാക്കുന്നു. മാതൃഭാഷയിലുള്ള വിദ്യാഭ്യാസം കൊണ്ട് നമ്മുടെ സ്വന്തം ഭാഷയിൽ ആലോചിക്കാനും, പഠിക്കാനും, സംസാരിക്കാനും വിദേശഭാഷയിൽ അപ്രകാരം ചെയ്യുന്നതിനേക്കാൾ എളുപ്പമാണെന്നും ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1976 - നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം - സി. കെ. മൂസ്സത്
1976 – നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നമ്മുടെ വിദ്യാഭ്യാസത്തിൽ നാട്ടുഭാഷകൾക്കുള്ള സ്ഥാനം
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 6
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – ആറ്റൂർ ഒരു ഗവേഷകൻ – സി. കെ. മൂസ്സത്

പണ്ഡിതൻ, കവി, നാടക കർത്താവ്, ശാസ്ത്രകാരൻ, ഗവേഷകൻ, നിരൂപകൻ, വിമർശകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മഹാത്മാവാണ് ആറ്റൂർ കൃഷ്ണ പിഷാരടി. അദ്ദേഹത്തിൻ്റെ ശതാബ്ദി ആചരണവേളയിൽ 1976 ൽ പ്രസിദ്ധീകരിച്ച
ഗ്രന്ഥാലോകത്തിൻ്റെ ജൂൺ, ജൂലൈ ലക്കങ്ങളിൽ സി. കെ. മൂസ്സത് എഴുതിയ ആറ്റൂർ ഒരു ഗവേഷകൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആറ്റൂരിൻ്റെ ജീവിത സാഹചര്യങ്ങൾ, സാഹിത്യ മേഖലയിലെ ബന്ധങ്ങൾ, സാഹിത്യ ഗവേഷകൻ എന്ന നിലയിൽ അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ, ആറ്റൂരിൻ്റെ സാഹിത്യകൃതികളുടെ വിശദാംശങ്ങൾ എന്നിവയാണ് ലേഖനത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1976 - ആറ്റൂർ ഒരു ഗവേഷകൻ - സി. കെ. മൂസ്സത്
1976 – ആറ്റൂർ ഒരു ഗവേഷകൻ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആറ്റൂർ ഒരു ഗവേഷകൻ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 – മഴ വേണോ – മഴ – സി. കെ. മൂസ്സത്

1975 ഒക്ടോബർ മാസത്തിലെ കുങ്കുമം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ മഴ വേണോ, മഴ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അതിവൃഷ്ടി കൊണ്ടും അനാവൃഷ്ടി കൊണ്ടും ഉണ്ടാകുന്ന കെടുതികൾക്ക് പരിഹാരമാർഗ്ഗം തേടുകയാണ് ലേഖന വിഷയം.  കൃത്രിമ മഴ പെയ്യിക്കുക, ജലസംഭരണത്തിനും, കൃത്യമായ ആസൂത്രണത്തിലൂടെയുള്ള ജലവിതരണം നടത്തുന്നതിനും സർക്കാർ മുൻകൈ എടുക്കേണ്ടതിനെപറ്റിയും ലേഖകൻ വിശദീകരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1975 - മഴ വേണോ - മഴ - സി. കെ. മൂസ്സത്
1975 – മഴ വേണോ – മഴ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മഴ വേണോ – മഴ 
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 6
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – ആത്മകഥകൾ- സമരാവേശവും സർഗ്ഗാത്മക പ്രതിഭയും – സി. കെ. മൂസ്സത്

1982 ഏപ്രിൽ മാസത്തിലെ ഗ്രന്ഥാലോകം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ആത്മകഥകൾ – സമരാവേശവും സർഗ്ഗാത്മക പ്രതിഭയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വി. എം. വിഷ്ണുഭാരതീയൻ എഴുതിയ അടിമകൾ എങ്ങിനെ ഉടമകളായി എന്ന ആത്മകഥയുടെയും നികോലായ് ഓസ്ട്രവ്സ്കി എഴുതി കാനം രാജേന്ദ്രൻ വിവർത്തനം ചെയ്ത സമരതീച്ചൂളയിലൂടെ എന്ന നോവലിൻ്റെയും നിരൂപണമാണ് ലേഖന വിഷയം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1982 - ആത്മകഥകൾ - സമരാവേശവും സർഗ്ഗാത്മക പ്രതിഭയും - സി. കെ. മൂസ്സത്
1982 – ആത്മകഥകൾ – സമരാവേശവും സർഗ്ഗാത്മക പ്രതിഭയും – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആത്മകഥകൾ – സമരാവേശവും സർഗ്ഗാത്മക പ്രതിഭയും
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 6
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – വിദ്യാലയാസ്വാസ്ഥ്യങ്ങൾ – സി. കെ. മൂസ്സത്

1969 ൽ പുറത്തിറങ്ങിയ കേരള ജേണൽ ഓഫ് എഡ്യുക്കേഷൻ ആനുകാലികത്തിൽ (പുസ്തകം 01 ലക്കം 02) സി. കെ. മൂസ്സത് എഴുതിയ വിദ്യാലയാസ്വാസ്ഥ്യങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിലെ കലാലയാന്തരീക്ഷത്തെ കലുഷിതമാക്കുന്നതിനു പ്രേരകമായ ചില സാഹചര്യങ്ങളെ സ്വാനുഭവത്തിൻ്റെ വെളിച്ചത്തിൽ ലേഖകൻ വിശകലനം ചെയ്യുന്നു. ബോധന മാധ്യമം, കലാലയത്തിലെ കക്ഷിരാഷ്ട്രീയം, മതവിശ്വാസങ്ങളുടെ സ്വാധീനം, ശാസ്ത്രചിന്തയുടെ കുറവ് തുടങ്ങിയ കാര്യങ്ങൾ കലാലയാന്തരീക്ഷത്തിലെ അസ്വാസ്ഥ്യങ്ങൾക്ക് കാരണമാകുന്നതായി ലേഖകൻ കരുതുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1969 - വിദ്യാലയാസ്വാസ്ഥ്യങ്ങൾ - സി. കെ. മൂസ്സത്
1969 – വിദ്യാലയാസ്വാസ്ഥ്യങ്ങൾ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വിദ്യാലയാസ്വാസ്ഥ്യങ്ങൾ 
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1970 – യുറേനിയം 235 – സി. കെ. മൂസ്സത്

1970 ഫെബ്രുവരി മാസത്തിലെ വിജ്ഞാനകൈരളി ആനുകാലികത്തിൽ (പുസ്തകം 01 ലക്കം 09) സി. കെ. മൂസ്സത് എഴുതിയ യുറേനിയം 235 എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

യുറേനിയം എങ്ങിനെയാണ് സംസ്കരിച്ച് ഉണ്ടാക്കുന്നതെന്ന് വിശദമായി  വിവരിക്കുകയാണ് ലേഖനത്തിൽ. ഒരു ടൺ ഖനിമണ്ണ് സംസ്കരിക്കുമ്പോൾ ഒന്നോ രണ്ടോ കിലോഗ്രാം യുറേനിയം ഓക്സൈഡ് കിട്ടും. അതിനെ വീണ്ടും പല രാസപ്രവർത്തനങ്ങൾക്ക് വിധേയമാക്കി എങ്ങിനെയാണ് യുറേനിയം ആക്കുന്നതെന്നും പരമ്പരാഗതമായ ഇന്ധനങ്ങൾക്കു പകരം യുറേനിയം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സൗകര്യങ്ങളെ കുറിച്ചും ലേഖനം വിശദീകരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1970 - യുറേനിയം 235 - സി. കെ. മൂസ്സത്
1970 – യുറേനിയം 235 – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: യുറേനിയം 235 
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1981 – നിലാവും നിഴലും – സി. കെ. മൂസ്സത്

1981 നവംബർ മാസത്തിൽ പ്രസിദ്ധീകരിച്ച ഗുരുദേവൻ ആനുകാലികത്തിലെ ഗ്രന്ഥനിരൂപണം പംക്തിയിൽ സി. കെ. മൂസ്സത് എഴുതിയ നിലാവും നിഴലും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആശാൻ ശതാബ്ദി സമയത്ത് പുറത്തുവന്ന പല കൃതികൾക്കും സാഹിത്യ നിലവാരം കുറഞ്ഞുപോയെന്ന കണ്ടെത്തലാണ് കുറെ പുസ്തകങ്ങളെ ഉദാഹരിച്ചികൊണ്ട് ലേഖകൻ വിശദമാക്കുന്നത്. ആശാൻ കവിതകളെ കുറിച്ച് കെ. ആർ തിരുനിലം, ഇളംകുളം കുഞ്ഞൻ പിള്ള, കായംകുളം മുരളി തുടങ്ങിയവരുടെ കൃതികൾ വിമർശന വിധേയമാക്കിയിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1981 - നിലാവും നിഴലും - സി. കെ. മൂസ്സത്
1981 – നിലാവും നിഴലും – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നിലാവും നിഴലും 
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1986 – ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ – സി. കെ. മൂസ്സത്

1986 ൽ പ്രസിദ്ധീകരിച്ച തപസ്യ ദശവാർഷിക സ്മരണികയിൽ സി. കെ. മൂസ്സത് എഴുതിയ ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തപസ്യ കലാസാഹിത്യ വേദിയുടെ പത്താം വാർഷികത്തിനു കോട്ടയത്തേക്ക് വരുമ്പോൾ കോട്ടയത്തിൻ്റെ സാഹിത്യസാംസ്കാരിക ചരിത്രപ്രാധാന്യത്തെ ഓർത്തെടുക്കുകയാണ് ലേഖകൻ. ബ്രീട്ടീഷ് റെസിഡെൻ്റും പിന്നീട് തിരുവിതാംകൂർ ദിവാനുമായ കേണൽ മൺറോയുടെകാലത്ത് കോട്ടയിം സി. എം. എസ് സഭയുടെ ആസ്ഥാനമായതും, അവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മനോരമ, ഭാഷാപോഷിണി എന്നീ ആനുകാലികങ്ങളിൽ അന്നത്തെ സാഹിത്യ പ്രതിഭകളായിരുന്ന കൊട്ടാരത്തിൽ ശങ്കുണ്ണി, മൂർക്കോത്തു കുമാരൻ, ഐ. സി. ചാക്കോ, പി. കെ നാരായണപിള്ള, കേരളവർമ്മ വലിയകോയിതമ്പുരാൻ, ഏ. ആർ, രാജ രാജ വർമ്മ, കെ. സി. കേശവപിള്ള തുടങ്ങിയവരുടെ സാഹിത്യ ശ്ലോകങ്ങൾ, സമസ്യകൾ, പദ്യങ്ങൾ എന്നിവയെ ലേഖന വിഷയമാക്കുന്നു. 1957ൽ കോട്ടയത്ത് ചേർന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തെയും  സി. കെ മൂസ്സത് ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1986 - ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ - സി. കെ. മൂസ്സത്
1986 – ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 – ശാസ്ത്ര സാഹിത്യം മലയാളത്തിൽ – സി. കെ. മൂസ്സത്

1973 ലെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുവനീറിൽ സി. കെ മൂസ്സത് എഴുതിയ ശാസ്ത്ര സാഹിത്യം മലയാളത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മലയാളത്തിലെ ശാസ്ത്രസാഹിത്യത്തെ പറ്റി സി. കെ. മൂസ്സത്, വി. എം. എൻ. നമ്പൂതിരിപ്പാട്, വി. കെ. ദാമോദരൻ, ഡോ. കെ വേലായുധൻ നായർ എന്നിവർ നടത്തിയ ചർച്ചയാണ് വിഷയം. ഗണിത ശാസ്ത്രം, ജൈവശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനശ്ശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ ശാസ്ത്രമേഖലകളിലുണ്ടായ പ്രഗൽഭരുടെ പുസ്തകങ്ങൾ ചർച്ചയിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1975 - ശാസ്ത്ര സാഹിത്യം മലയാളത്തിൽ - സി. കെ. മൂസ്സത്
1975 – ശാസ്ത്ര സാഹിത്യം മലയാളത്തിൽ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശാസ്ത്ര സാഹിത്യം മലയാളത്തിൽ 
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 18
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 – ഭരണം പ്രാദേശിക ഭാഷയിൽ – സി. കെ. മൂസ്സത്

1975 ആഗസ്റ്റ് മാസത്തിൽ പ്രസിദ്ധീകരിച്ച ഭരണചക്രം ആനുകാലികത്തിൻ്റെ ഭരണഭാഷാ വിശേഷാൽപതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ ഭരണം പ്രാദേശിക ഭാഷയിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കം വരെ കേരളത്തിൽ പൊതുവേയും, രാജഭരണം നടന്നിരുന്ന തിരുവിതാംകൂറിലും മലയാളമായിരുന്നു ഭരണഭാഷ. ബ്രിട്ടീഷ് ഭരണത്തിൽ അതിനു മാറ്റം വരുകയും, ഭരണഭാഷ ഇംഗ്ളീഷാകുകയും ചെയ്തു. അതിൻ്റെ ചരിത്രവും, ഭരണഭാഷ വീണ്ടും മലയാളത്തിലാക്കുന്നതിൻ്റെ പ്രശ്നങ്ങളും ചർച്ച ചെയ്യുകയാണ് ലേഖകൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1975 - ഭരണം പ്രാദേശിക ഭാഷയിൽ - സി. കെ. മൂസ്സത്
1975 – ഭരണം പ്രാദേശിക ഭാഷയിൽ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭരണം പ്രാദേശിക ഭാഷയിൽ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി