1972 – സൗന്ദര്യ ലഹരി

ശങ്കരാചാര്യർ എഴുതി, 1972-ൽ കടവൂർ ജി വേലുനായർ വിവർത്തനം ചെയ്ത സൗന്ദര്യ ലഹരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പാർവതീ ദേവിയുടെ രൂപത്തിൻ്റെയും മാഹാത്മ്യത്തിൻ്റെയും വർണനയാണ് നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തെ നാല്പത്തി ഒന്നു ശ്ലോകങ്ങൾ ആനന്ദലഹരി എന്നറിയപ്പെടുന്നു. സംസ്കൃതത്തിലും മലയാളത്തിലുമായി പല വ്യാഖ്യാനങ്ങൾ ഈ കൃതിക്ക് ഉണ്ടായിട്ടുണ്ട്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സൗന്ദര്യ ലഹരി 
  • രചയിതാവ്: ശങ്കരാചാര്യർ
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 54
  • അച്ചടി:  കൊല്ലം ജില്ലാ സഹകരണ പ്രസ്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി

സി. ഐ. രാമൻനായർ രചിച്ച്, 1933 -ൽ പ്രസിദ്ധീകരിച്ച ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1933 – ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി

പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ,കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ ആയിരുന്നു കൃതികൾ പ്രസിദ്ധീകരിച്ചിരുന്നത്.

മലയാള സാഹിത്യത്തിലെ മഹത്തായ ഉപന്യാസസാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും, അവരിൽ പ്രമുഖനായ ശ്രീ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ജീവചരിത്രം,കേസരിയുടെ ലേഖനങ്ങൾ, സാഹിത്യപരമായ പ്രബന്ധങ്ങൾ, മലയാള സാഹിത്യത്തിലെ അദ്ദേഹത്തിൻ്റെ സംഭാവനകൾ,ഭാഷാ പരിഷ്‌ക്കാര ശ്രമങ്ങൾ എന്നിവയെ സൂഷ്മമായി വിശകലനം ചൈയ്യുകയാണ്  ഈ പുസ്തകത്തിലൂടെ മലയാള അദ്ധ്യാപകനായ ശ്രീ രാമൻ നായർ.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി
  • രചയിതാവ്: സി. ഐ. രാമൻനായർ
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 102
  • അച്ചടി: The Capital Printing Works, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ഭൂമികന്യാസീത

1958- ൽ മാമ വരേർക്കർ രചിച്ച ഭൂമികന്യാസീത എന്ന നാടകത്തിൻ്റെ  മലയാള പരിഭാഷയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അഭയദേവ് ആണ് .

1958 – ഭൂമികന്യാസീത

പുരാതന ഇതിഹാസമായ രാമായണത്തിലെ സീതയെ പുതിയ ദൃഷ്ടികോണിൽ അവതരിപ്പിക്കുന്ന ഒരു നാടകമാണ് ഭൂമികന്യാസീത. ഭാർഗ്ഗവരാം വിത്തൽ വരേർക്കർ മാമ വരേർക്കർ എന്ന പേരിലും അറിയപ്പെട്ടിരുന്നു .അദ്ദേഹത്തിൻ്റെ പ്രശസ്തമായ നാടകങ്ങളിൽ ഒന്നാണ് ഭൂമികന്യാ സീത. സീതയെ പതിവായി നമ്മൾ കാണുന്നത് ക്ഷമയും സമർപ്പണവും നിറഞ്ഞ ഭാര്യയായി മാത്രമാണ്,എന്നാൽ ഇവിടെ സീത സ്വന്തം സ്വഭാവം, ആത്മബോധം, പൗരുഷത്തെ നേരിടുന്ന ധൈര്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ്.നാടകത്തിൽ സീത തൻ്റെ ശരീരവും ആത്മാവും തൻ്റെ സ്വന്തമാണെന്ന് പ്രഖ്യാപിക്കുന്നു. രാമനോടുള്ള പ്രതികരണങ്ങൾ, പൗരുഷാധിപത്യമുള്ള സമൂഹത്തോടുള്ള ചോദ്യം , ഓരോ സ്ത്രീയുടെയും ഉള്ളിലായുള്ള ശബ്‍ദത്തിൻ്റെ പ്രതീകമാണ്. അഗ്നിപരീക്ഷ,വനവാസം, ഭൂമിയിലേക്ക്‌ മടങ്ങൽ ഇവയെല്ലാം ഈ നാടകത്തിൽ സ്ത്രീയുടെ അവകാശങ്ങൾ സമൂഹത്തിലെ അവരുടെ സ്ഥാനം എന്നിങ്ങനെയുള്ള വിഷയങ്ങൾ കൂടി ചർച്ച ചെയ്യിപ്പിക്കപ്പെടുന്ന്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഭൂമികന്യാസീത
  • രചയിതാവ്: മാമ വരേർക്കർ
  • മലയാള പരിഭാഷ: അഭയദേവ്
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 146
  • അച്ചടി: ഇന്ത്യ പ്രസ് ,കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947- സമ്മാനം

1947 – ൽ ജോസഫ് മുണ്ടശ്ശേരി രചിച്ച സമ്മാനം എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1947- സമ്മാനം

സാഹിത്യരംഗത്ത് തൻ്റെ തത്വചിന്തയാൽ പ്രശസ്തനായ മുണ്ടശ്ശേരി, ഭാഷയുടെ ലാളിത്യവും ആശയങ്ങളുടെ ഗൗരവവും,ആഖ്യാന സാഹിത്യത്തിൻ്റെ സുതാര്യതയും വിചക്ഷണതയും നല്കി എഴുതിയിട്ടുള്ള സമ്മാനം എന്ന പുസ്തകത്തിലെ പതിനൊന്നാളം കൃതികൾ സ്വന്തം അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളവയാണ് . അവയിൽ രണ്ടുകഥകൾ (“ഇസഹാക്കേട്ടൻ”, “ശീലിച്ചതേ പാലിക്കൂ”)എന്നീ കഥകൾ റഷ്യൻമൂശയിൽ വാർത്തവയാണ്. സമ്മാനത്തിൻ്റെ മൂല്യവും ആ സമ്മാനം കൈമാറുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളും കഥയുടെ പ്രമേയമാണ്. മനുഷ്യ ജീവിതത്തിലെ പരസ്പര ബന്ധങ്ങളും ആന്തരീക മൂല്യങ്ങളും പ്രത്യേകം ഉൾക്കൊള്ളിച്ചിരിക്കുന്നു . ഓരോ എഴുത്തിലും ഗഹനമായ ദാർശനിക ബോധം പ്രകടമാകാറുണ്ട് . ആശങ്ങളെ സങ്കീർണമാക്കാതെ എല്ലായ്പ്പോഴും വായനക്കാരന്‌ മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ഉപയോഗപ്രദമായ ഭാഷ ശൈലി അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഈ ബുക്ക് അച്ചടിച്ചിരിക്കുന്നത് സ്കോളർ പ്രെസ്സ് തൃശൂർ ആണ് .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: സമ്മാനം
  • രചയിതാവ്: ജോസഫ് മുണ്ടശ്ശേരി 
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 160
  • അച്ചടി: സ്കോളർ പ്രെസ്സ് ,തൃശൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – മനുഷ്യപ്പുഴുക്കൾ

മാക്സിം ഗോർക്കി എഴുതി, എ. മാധവൻ വിവർത്തനം ചെയ്ത മനുഷ്യപ്പുഴുക്കൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1945-ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ മൂലകൃതിയുടെ പേര്  Creatures that once were men എന്നാണ്. 1897-ലാണ് ഗോർക്കി ഈ പുസ്തകം എഴുതിയത്. തൻ്റെ ജീവിതത്തിലെ ആദ്യകാലസംഭവങ്ങളെ ഒരു നീണ്ടകഥയുടെ രൂപത്തിലാണ് അദ്ദേഹം എഴുതിയിരിക്കുന്നത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മനുഷ്യപ്പുഴുക്കൾ
  • താളുകളുടെ എണ്ണം: 146
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – പരലോകം

വള്ളത്തോൾ രചിച്ച്, 1959 -ൽ പ്രസിദ്ധീകരിച്ച പരലോകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രശസ്തരായ വ്യക്തികൾ മരണമടഞ്ഞപ്പോൾ വള്ളത്തോൾ എഴുതിയ കവിതകളാണ് ഇതിലുള്ളത്. ദാദാബായ് നവറോജി, ബാലഗംഗാധര തിലകൻ, സി. ആർ. ദാസ്, കസ്തൂർബാ, കേരളവർമ്മ വലിയകോയിതമ്പുരാൻ, എ ആർ രാജരാജവർമ്മ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കുമാരനാശാൻ, കുണ്ടൂർ നാരായണമേനോൻ, ടാഗോർ, വെണ്മണി മഹൻ, ചട്ടമ്പി സ്വാമികൾ, നടുവത്തച്ഛൻ എന്നിവരെക്കുറിച്ചാണ് കവിതകൾ

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത  രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പരലോകം
  • താളുകളുടെ എണ്ണം: 100
  • അച്ചടി: വള്ളത്തോൾ പ്രിൻ്റിങ്ങ് & പബ്ലിഷിങ്ങ് ഹൗസ്, തൃശ്ശൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – കവനകൗതുകം

1934 – ൽ പ്രസിദ്ധീകരിച്ച, എം. കുഞ്ഞുണ്ണിപ്പിള്ള എഴുതിയ കവനകൗതുകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഗ്രന്ഥകാരൻ പല കാലങ്ങളിലായി എഴുതിയ കവിതകളാണ് പുസ്തകത്തിൽ ഉള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കവനകൗതുകം
  • രചയിതാവ്: എം. കുഞ്ഞുണ്ണിപ്പിള്ള
  • താളുകളുടെ എണ്ണം: 64
  • അച്ചടി: S. R. V Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

പ്രബന്ധതിലകം – രണ്ടാം ഭാഗം

കെ. ശിവരാമ പണിക്കർ രചിച്ച, പ്രബന്ധതിലകം രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിവിധ വിഷയങ്ങളിലായി എഴുതിയിട്ടുള്ള പതിനൊന്നു ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. പുസ്തകത്തിൻ്റെ പ്രസിദ്ധീകരണ വർഷം ഇതിൽ കാണുന്നില്ല

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പ്രബന്ധതിലകം രണ്ടാം ഭാഗം
  • രചയിതാവ്: കെ. ശിവരാമ പണിക്കർ
  • താളുകളുടെ എണ്ണം: 144
  • അച്ചടി: R. K Press, Alleppey
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – മണ്ണിൻ്റെ മക്കൾ

1960- ൽ കാളിന്ദീചരൺ പാണിഗ്രാഹി രചിച്ച ‘മാടീർ മാ
ണിഷ’  എന്ന നോവലിൻ്റെ മലയാള പരിഭാഷയായ മണ്ണിൻ്റെ മക്കൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പി. എൻ. ഭട്ടതിരി ആണ്.

1960 – മണ്ണിൻ്റെ മക്കൾ

1930 കളിൽ ഇന്ത്യയിലെ ഗ്രാമീണ ഒഡിഷയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ നോവൽ സാധാരണ ജനങ്ങളുടെ ജീവിതം,അവരുടെ ദുരിതങ്ങൾ,ഭൂസമൂഹത്തിൻ്റെ അന്യായങ്ങൾ എന്നിവയെ നേരിട്ട്‌ അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ ഇത് ഒറിയ സാഹിത്യത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് നോവൽ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഗ്രാമീണ ഭാരത്തിലെ കർഷകർക്കും, തൊഴിലാളികൾക്കും ഇടയിലെ സത്യസന്ധമായ, അഭിമാനമേറിയ, പക്ഷെ ദുരിതമിഴുകിയ ജീവിതമാണ് നോവലിൻ്റെ പ്രമേയം. പാണിഗ്രാഹിയുടെ ഭാഷ തികച്ചും ലളിതവും പ്രബോധകവുമാണ്. ഇതിലെ നായകൻ “മണ്ണിൻ്റെ മക്കൾ”ആണ്. ഇന്ത്യയിലെ പ്രാദേശിക സാഹിത്യങ്ങളിൽ സമൂഹപരമായ ജാഗ്രത ഉണർത്തിയ വലിയ കൃതികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. പിന്നീട് പല ഭാഷകളിലും ഇത് വിവർത്തനം ചൈയ്യപ്പെട്ടു.സാഹിത്യ അക്കാദമിക്കു വേണ്ടി സാഹിത്യപ്രവത്തക സഹകരണ സംഘം,കോട്ടയം ആണ് ഇത് പ്രസിദ്ധികരിച്ചിരിക്കുന്നത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മണ്ണിൻ്റെ മക്കൾ
  • രചയിതാവ്: കാളിന്ദീചരൺ പാണിഗ്രാഹി
  • മലയാള പരിഭാഷ: പി. എൻ. ഭട്ടതിരി
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 182
  • അച്ചടി: ഇന്ത്യ പ്രസ് ,കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1943 – ബാലരാമായണം അയോദ്ധ്യാകാണ്ഡം

1943 – ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരനാശാൻ എഴുതിയ ബാലരാമായണം അയോദ്ധ്യാകാണ്ഡം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1943 - ബാലരാമായണം അയോദ്ധ്യാകാണ്ഡം
1943 – ബാലരാമായണം അയോദ്ധ്യാകാണ്ഡം

മഹാകവി കുമാരനാശാൻ മലയാളസാഹിത്യത്തിലെ ഒരു കവിയും ഇന്ത്യൻ സാമൂഹികപരിഷ്കർത്താവും ആയിരുന്നു. കേരളത്തിലെ ത്രിമൂർത്തികവികളിൽ ഒരാളും ശ്രീ നാരായണ ഗുരുവിൻ്റെ ശിഷ്യനുമാണ് അദ്ദേഹം. ബാലരാമായണം എന്ന ഈ പുസ്തകം അദ്ദേഹം കുട്ടികൾക്കായി വ്യത്യസ്തമായ രീതിയിലാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിഹാസത്തിൻ്റെ പ്രമേയത്തെയും കഥാപാത്രങ്ങളെയും വളരെ ലളിതമായ രീതിയിൽ യുവപ്രേക്ഷകരിലേക്ക് ധാർമ്മികത നിലനിർത്തികൊണ്ട് തന്നെ അവതരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര് : ബാലരാമായണം അയോദ്ധ്യാകാണ്ഡം
  • രചയിതാവ് : എൻ. കുമാരനാശാൻ
  • പ്രസിദ്ധീകരണ വർഷം : 1943
  • താളുകളുടെ എണ്ണം : 44
  • അച്ചടി : S.R. Press, Thiruvananthapuram.
  • സ്കാനുകൾ ലഭ്യമായ താൾ : കണ്ണി