1904 – സുന്ദൊപസുന്ദ യുദ്ധം കഥകളി

1904-ൽ പ്രസിദ്ധീകരിച്ച, ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള എഴുതിയ സുന്ദൊപസുന്ദ യുദ്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂൂടെ പങ്കു വെക്കുന്നത്

ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള. അറുപതോളം കൃതികളുടെ കർത്താവായ ശ്രീകണ്ഠേശ്വരം രചിച്ച ആട്ടക്കഥയാണ് സുന്ദൊപസുന്ദ യുദ്ധം. നികുംഭൻ്റെ മക്കളായ സുന്ദനും ഉപസുന്ദനും ബ്രഹ്മാവിനെ തപസ്സു ചെയ്ത് അമരത്വം അപേക്ഷിച്ചെങ്കിലും അദ്ദേഹം അതു നൽകിയില്ല. എന്നാൽ മറ്റാരുടെയും കൈകൊണ്ട് കൊല്ലപ്പെടരുതെന്നും മരിക്കുകയാണെങ്കിൽ പരസ്പരയുദ്ധത്തിലൂടെ ആയിരിക്കണമെന്നും അവർ വരം നേടി. അതിനുശേഷം അഹങ്കാരികളായി ഭൂമിയിലെ സാത്വികരായ മനുഷ്യരെ ദ്രോഹിക്കാൻ തുടങ്ങിയെന്നാണ് മഹാഭാരതം ആദിപർവത്തിൽ നൽകിയിട്ടുള്ള കഥ

കഥകളിയുടെ സ്വഭാവമനുസരിച്ച് കഥയിൽ മാറ്റം വരുത്തിയാണ് ശ്രീകണ്ഠേശ്വരം ആട്ടക്കഥ നിർമ്മിച്ചിട്ടുള്ളത്. ഇന്ദ്രനും ദേവസുന്ദരിമാരായ മേനക-രംഭമാരുമായുള്ള ശൃംഗാരം. ഭൂമിയിൽ സുന്ദോപസുന്ദന്മാരുടെ ഉപദ്രവത്തെപ്പറ്റിയുള്ള നാരദൻ്റെ പരാതി. മേനകയുടെ അപഹരണം എന്നിവ ആട്ടക്കഥയിൽ നാടകീയതക്കായി സന്നിവേശിപ്പിച്ചിട്ടുണ്ട്. നാരദൻ്റെ അപേക്ഷപ്രകാരം ബ്രഹ്മാവ് വിശ്വകർമ്മാവിനെ വിളിക്കുകയും ലോകത്തിലെ സുന്ദരവസ്തുക്കളുടെ കണികകൾ ചേർത്ത് അതിസുന്ദരിയായ തിലോത്തമയെ സൃഷ്ടിക്കാനാവശ്യപ്പെടുകയും ചെയ്യുന്നു. തിലോത്തമ സുന്ദോപസുന്ദന്മാരുടെ അടുക്കൽ ചെന്ന് കാമാർത്തരായ സഹോദരന്മാരെ രണ്ടു പേരെയും വിവാഹം ചെയ്യാൻ കഴിയില്ലെന്നും ബലവാനായ ഒരാളെ താൻ വിവാഹം ചെയ്യാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ സഹോദരന്മാർ പരസ്പരം മറന്ന് യുദ്ധം ചെയ്യുകയും നശിക്കുകയും ചെയ്യുന്നു. അങ്ങനെ ലോകത്തെ രക്ഷിച്ച തിലോത്തമയെ ബ്രഹ്മാവിൻ്റെ സവിധത്തിൽ ദേവന്മാർ അഭിനന്ദിക്കുന്നതൊടെയാണ് കൃതി അവസാനിക്കുന്നത്. ഐകമത്യം കൊണ്ടാർക്കും അഖിലം ജയിക്കാമെന്നാണ് സുന്ദോപസുന്ദന്മാരുടെ വൃത്താന്തം വ്യക്തമാക്കുന്നതെന്നും ആപത്തിനൊരാസ്പദം അബലമാർ തന്നെയെന്നും ഉള്ള ഉപദേശപാഠം അവസാനം രചയിതാവ് നൽകുന്നു. ശ്രീകണ്ഠേശ്വരവാസിയെന്ന ആട്ടക്കഥയിൽ ശിവനെ അനുസ്മരിക്കുകയും ഭജിക്കുകയും ഗ്രന്ഥകർത്താവ് ചെയ്യുന്നുണ്ട്. കൃതി അരങ്ങേറിയതിനു പ്രത്യേകം തെളിവൊന്നും ഇല്ല.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: സുന്ദൊപസുന്ദ യുദ്ധം
  • രചയിതാവ്:  Sreekanteswaram G. Padmanabha Pillai
  • പ്രസിദ്ധീകരണ വർഷം: 1904
  • താളുകളുടെ എണ്ണം: 36
  • അച്ചടി:  Aksharalankaram Press, Kaithamukk, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951- മൃഗലക്ഷണം ഭാഷാ

1951-ൽ പ്രസിദ്ധീകരിച്ച, മൃഗലക്ഷണം ഭാഷാ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951- മൃഗലക്ഷണം ഭാഷാ

വരാഹ സംഹിതയിൽ നിന്നുള്ള ചില അദ്ധ്യായങ്ങളെ മാത്രം എടുത്തു ചേർത്താണ്  “മൃഗലക്ഷണം ഭാഷാ’ എന്ന ഈ പുസ്തകം രചിച്ചിരിക്കുന്നുത്. പശു, കാള, കുതിര, ആന, ശ്വാവ്, ആട്,കോഴി എന്നീ മൃഗങ്ങളുടെ ശുഭാശുഭലക്ഷണങ്ങളും, ശുഭാശുഭചേഷ്ടകളും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രധാന മൃഗങ്ങളായ പശു, കുതിര, ആന എന്നീ ജന്തുക്കളുടെ ഇംഗിതവും കൂടി ചേത്തിട്ടുണ്ട്. അവ പുറപ്പെടുവിക്കുന്ന ശബ്‌ദങ്ങളിലൂടെ ഉടമസ്ഥന് അനുഭവിക്കേണ്ടിവരുന്ന ശുഭാശുഭലക്ഷണങ്ങളും വിവരിച്ചിരിക്കുന്നു. ഇതിൻ്റെ രചയിതാവിൻ്റെ പേര്‌ എങ്ങും രേഖപ്പെടുത്തിയിട്ടില്ല. ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് പഞ്ചാംഗം പുസ്തകശാല, കുന്നംകുളമാണ് .

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മൃഗലക്ഷണം ഭാഷാ
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: പഞ്ചാംഗം പ്രസ്സ്,കുന്നംകുളം
  • താളുകളുടെ എണ്ണം: 44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1926 – ഹിന്ദു സമുദായ സംഘടന – ലാലാലജപതിറായി

1926 ൽ ഹിന്ദുസഭയുടെ കേരളത്തിലെ പ്രതിനിധി പണ്ഡിത് റിഷിറാം പ്രസിദ്ധീകരിച്ച ലാലാലജപതിറായിയുടെ പ്രസംഗത്തിൻ്റെ പരിഭാഷയായ ഹിന്ദു സമുദായ സംഘടന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1926 - ഹിന്ദു സമുദായ സംഘടന - ലാലാലജപതിറായി
1926 – ഹിന്ദു സമുദായ സംഘടന – ലാലാലജപതിറായി

അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ പ്രസിഡൻ്റായിരുന്ന ലാലാ ലജപതി റായിയുടെ അധ്യക്ഷപ്രസംഗമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹിന്ദു സമുദായത്തിൻ്റെ ചില ആദർശങ്ങളെ ഈ പ്രസംഗം വെളിപ്പെടുത്തുന്നു. കേരളത്തിലെ തീണ്ടലിനെ ഉന്മൂലനം ചെയ്യാനും, താണ ജാതിക്കാരുടേ സ്ഥിതി നന്നാക്കുവാനും, ഇതരമതങ്ങളിലേക്ക് മാറിയ ഹിന്ദുക്കളെ തിരിച്ചുകൊണ്ടുവരുവാനും, ഹിന്ദു സമുദായത്തിലെ വിവിധ ജാതികളുടെ കൂട്ടായ്മയിലൂടെ ഹിന്ദു സമുദായത്തെ ശക്തിപ്പെടുത്തുന്നതിനും പ്രസംഗം ആഹ്വാനം ചെയ്യുന്നു.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഹിന്ദു സമുദായ സംഘടന – ലാലാലജപതിറായി
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Norman Printing Bureau, Calicut, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – ഇരവിക്കുട്ടിപ്പിള്ള

1933-ൽ പ്രസിദ്ധീകരിച്ച, ഇ. വി. കൃഷ്ണപിള്ള എഴുതിയ ഇരവിക്കുട്ടിപ്പിള്ള എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തെക്കൻ കേരളത്തിലെ വേണാട് രാജ്യത്തിലെ ഉണ്ണിക്കേരളവർമ്മരാജാവിൻ്റെ പടത്തലവനായിരുന്നു ഇരവിക്കുട്ടിപ്പിള്ള. അദ്ദേഹത്തിൻ്റെ ജീവചരിത്രമാണ് ഈ ചരിത്രനാടകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഇരവിക്കുട്ടിപ്പിള്ള
  • രചയിതാവ്: ഇ. വി. കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 172
  • അച്ചടി:  Sriramavilasam Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1887- ചന്ദ്രാംഗദചരിതം – ഓട്ടംതുള്ളപ്പാട്ട് -കൊച്ചുണ്ണിമെനവൻ

ചന്ദ്രാംഗദചരിതം എന്ന ഓട്ടംതുള്ളൽ പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1887- ചന്ദ്രാംഗദചരിതം – ഓട്ടംതുള്ളപ്പാട്ട് – കൊച്ചുണ്ണിമെനവൻ

സംസ്കൃതഭാഷാശൈലിയിലുള്ള മലയാളത്തിൽ എഴുതപ്പെട്ട കാവ്യരൂപത്തിലുള്ള ആമുഖമാണ് പുസ്തകത്തിൽ കാണപ്പെടുന്നത്. ചിരകാല പഴക്കമുള്ള പുസ്തകമാണിത്. അതിൻ്റെ ഭാഷയും അച്ചടിശൈലിയും ആ കാലഘട്ടത്തെ മനോഹരമായി പ്രതിനിധീകരിക്കുന്നു. പാട്ടുപരമായി പ്രാചീന സാഹിത്യ ശൈലി ഉപയോഗിച്ചിരിക്കുന്നതെങ്കിലും, പുരാതന മലയാള സാഹിത്യത്തിൽ കാണുന്ന സംവേദനങ്ങളും ദൃശ്യവിവരണങ്ങളും പുസ്തകത്തിൻ്റെ പ്രത്യേകതയാണ്. പുസ്തകത്തെക്കുറിച്ചു മറ്റുവിവരങ്ങൾ ലഭ്യമല്ല.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ചന്ദ്രാംഗദചരിതം – ഓട്ടംതുള്ളപ്പാട്ട്
  • പ്രസിദ്ധീകരണ വർഷം: 1887
  • അച്ചടി: സെന്തൊമ്മാസ് അച്ചുകൂടം,കൊച്ചി 
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

നളചരിതം കിളിപ്പാട്ട്- കുഞ്ചൻ നമ്പ്യാർ

കുഞ്ചൻ നമ്പ്യാർ രചിച്ച നളചരിതം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നളചരിതം കിളിപ്പാട്ട്- കുഞ്ചൻ നമ്പ്യാർ

മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണ്യനായ നമ്പ്യാർ, കഥാഖ്യാനങ്ങളിലൂടെ തൻ്റെ ചുറ്റുമുള്ള പ്രശ്നങ്ങളെ ഫലിതത്തിലൂടെ വിമർശിക്കുകയും സാമുദായിക ദൂഷ്യങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്തിരുന്നു. നളചരിതം കിളിപ്പാട്ട് പുരാണകഥയെ സുന്ദരമായ കാവ്യരൂപത്തിൽ അവതരിപ്പിക്കുന്ന അപൂർവ്വ സൃഷ്ടിയാണ്.ഭാവനാഭരിതമായ ഭാഷയും,സംഗീതാത്മകതയും കിളിപ്പാട്ടിൻ്റെ മുഖ്യആകർഷണങ്ങളാണ്.നളചരിതത്തില്‍,സന്ദേശം വഹിച്ചുകൊണ്ടു പറന്നുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകളില്‍ വര്‍ണ്ണിക്കുന്ന ഭാഗം പ്രസിദ്ധമാണ്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നളചരിതം കിളിപ്പാട്ട്
  • രചയിതാവ്:കുഞ്ചൻ നമ്പ്യാർ
  • അച്ചടി: N.S.S Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 66
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – ശ്രീകൃഷ്ണഹൃദയം

1972-ൽ പ്രസിദ്ധീകരിച്ച, കൃഷ്ണധൂളി എഴുതിയ ശ്രീകൃഷ്ണഹൃദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ശ്രീകൃഷ്ണസ്തോത്രങ്ങളാണ് പുസ്തകത്തിലുള്ളത്

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ശ്രീകൃഷ്ണഹൃദയം
  • രചയിതാവ്:  Krishnadhuli
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 46
  • അച്ചടി: Jawahar Printers, Chalai, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – ശ്രീഭൂതനാഥോത്ഭവം

1936-ൽ പ്രസിദ്ധീകരിച്ച, കെ. രാഘവൻപിള്ള എഴുതിയ ശ്രീഭൂതനാഥോത്ഭവം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ശ്രീഭൂതനാഥോത്ഭവം ഒരു ഹരികഥയാണ്. ഭക്തിഭാവപ്രധാനമായ കഥകൾ ഗാനാലാപത്തോടെ പ്രസംഗരൂപത്തിൽ അവതരിപ്പിയ്ക്കുന്ന ഒരു കലാരൂപമാണ് ഹരികഥ. 1935-ലെ മകരവിളക്കിന് ശബരിമലക്ക് പോയ ഭക്തർക്ക് ധർമ്മശാസ്താവിൻ്റെ അപദാനങ്ങൾ പ്രസംഗരൂപേണ ഗ്രന്ഥകാരൻ പറഞ്ഞുകൊടുക്കുകയുണ്ടായി. അതിനെതുടർന്ന് സ്തോത്രരൂപത്തിൽ ശാസ്താവിനെക്കുറിച്ചുള്ള കഥ വിപുലപ്പെടുത്തുകയും ഹരികഥയായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ശ്രീഭൂതനാഥോത്ഭവം
  • രചയിതാവ്: കെ. രാഘവൻപിള്ള
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 52
  • അച്ചടി: Kamalalaya Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – ജാതകസാരം – എം. കൃഷ്ണൻപോറ്റി

1962-ൽ പ്രസിദ്ധീകരിച്ച, എം. കൃഷ്ണൻപോറ്റി എഴുതിയ ജാതകസാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 - ജാതകസാരം - എം. കൃഷ്ണൻപോറ്റി
1962 – ജാതകസാരം – എം. കൃഷ്ണൻപോറ്റി

ജ്യോതിഷസംബന്ധിയായ പദ്യകൃതിയാണിത്. നാലുവരികൾ വീതമുള്ള നൂറോളം ശ്ലോകങ്ങളിലായിട്ടാണ് ജാതകസാരം രചിക്കപ്പെട്ടിട്ടുള്ളത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ജാതകസാരം 
  • രചയിതാവ്: M. Krishnanpoti
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 28
  • അച്ചടി: Vidyarambham Printers, Alappuzha
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1891- ശ്രീ ഗന്ധർവ്വവിജയം -ഈശ്വരൻ പത്മനാഭൻ

1891-ൽ അച്ചടിച്ച ശ്രീ ഗന്ധർവ്വവിജയം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശ്രീ ഗന്ധർവ്വവിജയം – ഈശ്വരൻ പത്മനാഭൻ

ഹിന്ദുമതത്തിലെ പൗരാണിക കഥകളെ അടിസ്ഥാനമാക്കിയിട്ടുള്ളവയാണ് കഥകളിയുടെ ഇതിവ്യത്തങ്ങൾ. പതിനഞ്ചാം പതിനാറാം നൂറ്റാണ്ടിലെ പരമ്പരാഗത കഥകളിക്കഥകളിൽ നിന്നും വ്യത്യസ്തമായി ആധുനിക സങ്കല്പങ്ങളും ഉൾകൊള്ളുന്ന ഒരു രചനയാണ്.വ്യത്യസ്തമായ പുതിയ താളത്തിൽ എഴുതപ്പെട്ട കൃതിയിൽ ശ്ലോകങ്ങൾ സംസ്‌കൃതത്തിലും,പാഠഭാഗങ്ങൾ മലയാളത്തിലും രചിച്ചിരിക്കുന്നു.കേരളവിലാസം അച്ചുകൂടത്തിലാണ് ഇത് അച്ചടിച്ചിട്ടുള്ളത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ശ്രീ ഗന്ധർവ്വവിജയം
  • രചയിതാവ്: ഈശ്വരൻ പത്മനാഭൻ
  • പ്രസിദ്ധീകരണ വർഷം: 1891
  • അച്ചടി: Keralavilasam Press, Trivandrum
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി