Through this post we are releasing the scan of 1993 edition of Mount Carmel College Bangalore Annual. The annual provides the details of the activities of the college happened during the academic year 1992-93
1993 – Mount Carmel College Bangalore Annual
The annual contains Annual Report of the College for the year 1992-93 and various articles written by the students in English, Hindi, Tamil and Kannada . Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
1997 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപാറ രചിച്ച നമ്മുടെ റീത്ത് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1997 – നമ്മുടെ റീത്ത് – പ്ലാസിഡ് പൊടിപാറ
കുർബാന ചൊല്ലുക, കാനോനിക ജപം നടത്തുക, കൂദാശകളും മറ്റും ശുശ്രൂഷിക്കുക, നോമ്പും ഉപവാസവും അനിഷ്ഠിക്കുക തുടങ്ങി ദൈവാരാധനയിലും ക്രൈസ്തവ നടപടികളിലും സ്വീകരിച്ചിരിക്കുന്ന രീതി എന്നതിനെയാണ് റീത്ത് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. റീത്തു ഭാഷയായി കൽദായ അഥവാ പൗരസ്ത്യസുറിയാനി സ്വീകരിച്ചിട്ടുള്ള പഴയ കൂറ്റുകാരുടെ റീത്തിനെയാണ് ഇവിടെ നമ്മുടെ റീത്ത് എന്നു വിശേഷിപ്പിക്കുന്നത്.
കോതമംഗലം രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാത്യു പോത്തനാമുഴിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയതാണ് ഈ സ്മരണിക. ബിഷപ്പിനെകുറിച്ചും, രൂപതയെ കുറിച്ചുമുള്ള ലേഖനങ്ങൾ, രൂപതയുടെ സാമൂഹിക വിദ്യഭ്യാസ, ആതുരസേവന മേഖലയിലെ പ്രവർത്തനങ്ങൾ, പുരാതന ദേവാലയങ്ങളുടെ ചിത്രങ്ങളും ചരിത്രവും തുടങ്ങിയ വിവരങ്ങളാണ് സ്മരണികയിലെ ഉള്ളടക്കം.
1935 ൽ പ്രസിദ്ധീകരിച്ച ജോസഫ് വട്ടയ്ക്കാട്ട് രചിച്ച അസാധ്യകാര്യങ്ങളുടെ രണ്ടു മദ്ധ്യസ്ഥർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1935 – അസാധ്യകാര്യങ്ങളുടെ രണ്ടു മദ്ധ്യസ്ഥർ – ജോസഫ് വട്ടയ്ക്കാട്ട്
അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥർ എന്നറിയപ്പെടുന്ന വി. യൂദാ തദേവൂസിൻ്റെയും വി. റീത്തായുടെയും ജീവചരിത്രമാണ് ഈ പുസ്തകം. ഇവരെ കുറിച്ച് ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള മൂന്ന് നാലു ഗ്രന്ഥങ്ങളെ ആസ്പദിച്ച് എഴുതിയിട്ടുള്ളതാണ് ഈ കൃതി. അത്യുത്തമങ്ങളായ പല തത്വങ്ങളും പദ്യശകലങ്ങളും സന്ദർഭങ്ങൾക്ക് യോജിക്കും വിധം ഇതിൽ ചേർത്തിരിക്കുന്നു.
1947 ൽ പ്രസിദ്ധീകരിച്ച ജെ. പി. പെരയിര രചിച്ച ഒരു പുതിയ രക്തസാക്ഷി – അനുഗൃഹീതനായ തെയോഫിൻ വേനാർഡ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1947 – ഒരു പുതിയ രക്തസാക്ഷി – അനുഗൃഹീതനായ തെയോഫിൻ വേനാർഡ് – ജെ. പി. പെരയിര
പുണ്യവതിയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ ബഹുമാനത്തിനും ഭക്തിക്കും പാത്രീഭൂതനായിട്ടുള്ള രക്തസാക്ഷിയാണ് അനുഗൃഹീതനായ തെയോഫിൻ വേനാർഡ്. അമേരിക്കൻ ഐക്യനാടുകളിലെ പ്രസിദ്ധ വിദേശ മിഷനറി സംഘമായ മേരിനോൾ സഭയുടെ സ്ഥാപകരിൽ ഒരാളായ വാൽഷ് മെത്രാൻ എഴുതിയ തെയോഫിൻ വേനാർഡിൻ്റെ ജീവചരിത്രത്തെ ആസ്പദമാക്കി എഴുതിയ സംക്ഷിപ്ത ജീവചരിത്ര ഗ്രന്ഥമാണ് ഈ പുസ്തകം.
1954 ൽ പ്രസിദ്ധീകരിച്ച ജോസഫ് വേഴമ്പത്തോട്ടം രചിച്ച വീരകന്യക അഥവാ വിശുദ്ധ ജോവാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1954 – വീരകന്യക അഥവാ വിശുദ്ധ ജോവാൻ – ജോസഫ് വേഴമ്പത്തോട്ടം
ഒരു ഗ്രാമീണയുവതിയായിരുന്ന കേന്ദ്ര കഥാപാത്രം ഒരു രാജ്യത്തെ സർവ്വ സൈന്യാധിപയായി സൈന്യത്തെ നയിച്ച് രാജാവിനെ കിരീടധാരിയാക്കിയ വീര വനിതയായ ജോവാനെ യുദ്ധത്തടവുകാരിയായി കണക്കാക്കി ജീവനോടെ ദഹിപ്പിക്കുകയുണ്ടായി. കത്തോലിക്കാ സഭയിലെ ചിലർക്കും അതിൽ പങ്കുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ ധീരവനിത വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ചരിത്ര വസ്തുതകളിൽ നിന്നും വ്യതിചലിക്കാതെ ഗ്രന്ഥകർത്താവ് രചിച്ച വിശുദ്ധ ജോവാനെ കുറിച്ചുള്ള ഗദ്യനാടകമാണ് ഈ പുസ്തകം.
2018 ൽ പ്രസിദ്ധീകരിച്ച എൻ്റെ ഗെദ്സെമ്നി – സുവർണ്ണജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
2018 – എൻ്റെ ഗെദ്സെമ്നി – സുവർണ്ണജൂബിലി സ്മരണിക
വാഴപ്പള്ളി ഗെദ്സെമ്നി കപ്പൂച്ചിൻ ആശ്രമദേവാലയ സുവർണ്ണജൂബിലി സ്മരണികയായി പുറത്തിറക്കിയതാണ് ഈ സ്മരണിക. അഭിവന്ദ്യ മാർ മാത്യു കാവുക്കാട്ടു പിതാവിൻ്റെ അനുഗ്രഹാശിസ്സുകളോടെ ചങ്ങനാശ്ശേരി അതിരൂപതയിൽ വാഴപ്പള്ളി ഗ്രാമത്തിൽ 1968 ഏപ്രിൽ 11 നു സ്ഥാപിതമായതാണ് ഗെദ്സെമ്നി കപ്പൂച്ചിൻ ആശ്രമ ദേവാലയം. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ ആദ്ധ്യാത്മിക ചൈതന്യം പേറുന്ന കപ്പൂച്ചിൻ സന്യാസ സമൂഹത്തിൻ്റെ ഈ ആശ്രമം ജനങ്ങളുടെ ഭൗതികവും ആത്മീയവുമായ വളർച്ചയിൽ സുപ്രധാന പങ്കു വഹിക്കുന്നു. ആദ്ധ്യാത്മിക നേതാക്കളുടെ ആശംസകൾ, സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ഗെദ്സെമ്നി പ്രവർത്തനങ്ങളെയും പ്രവർത്തനമേഖലകളെയും കുറിച്ചുള്ള ലേഖനങ്ങൾ, മറ്റ് ആദ്ധ്യാത്മിക സൃഷ്ടികൾ എന്നിവയാണ് ഉള്ളടക്കം. ഈ സ്മരണികയിൽ സ്കറിയ സക്കറിയ എഴുതിയ ഫ്രാൻസീസുമാരുടെ അപ്രവചനീയത ലോകത്തിൻ്റെ സമാധാനം എന്ന ലേഖനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. (പേജ് 65 മുതൽ 68 വരെ)
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: എൻ്റെ ഗെദ്സെമ്നി – സുവർണ്ണജൂബിലി സ്മരണിക
പ്രസിദ്ധീകരണ വർഷം: 2018
താളുകളുടെ എണ്ണം: 260
അച്ചടി: Mattathil Printers and Publishers, Changanacherry
1956 ൽ പ്രസിദ്ധീകരിച്ച ഡേവിഡ്രചിച്ച സൈന്യത്തെ നയിച്ച സന്യാസി അഥവാ വിശുദ്ധ ബ്രിണ്ടിസിഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1956 – സൈന്യത്തെ നയിച്ച സന്യാസി അഥവാ വിശുദ്ധ ബ്രിണ്ടിസി – ഡേവിഡ്
അവിശ്വാസികളുടെ ആക്രമണത്തിൽ നിന്നും ജർമ്മനിയെ രക്ഷിച്ച ധീരയോദ്ധാവ്, ലോകായതികരും അധികാരപ്രമത്തരുമായ നാടുവാഴികളുടെ ഇടയിൽ സമാധാനം സ്ഥാപിച്ച ദൈവദൂതൻ, ജനങ്ങൾക്ക് സത്യത്തിൻ്റെ വെളിച്ചം കാണിച്ചുകൊടുത്ത പ്രേഷിതവീരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ഫാദർ ലോറൻസിൻ്റെ ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
Through this post we are releasing the scan of Golden Steps and Silver Lines – Triple Jubilee Souvenir- Diocese of Calicut released in the year 1973.
1973 – Golden Steps and Silver Lines – Triple Jubilee Souvenir- Diocese of Calicut
The Souvenir published to commemorate the Golden Jubilee of Diocese, Golden Jubilee of religious life of Bishop Aldo Maria Patroni, Pastor of the Diocese and the Silver Jubilee of his Episcopal Ordination. The Jubilee Celebrations are inaugurated by the then Prime Minister, Smt. Indira Gandhi. The Souvenir contains messages from Arch Bishops and Cardinals, editorial, List of Educational and Charitable Institutions under the Diocese in different districts of Kerala, photographs and details of various churches under the Diocese, remembrance notes on many Priests who served the Diocese in various roles in the past, list of the beneficiaries to whom the Diocese has given land and houses in different places.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
Name: Golden Steps and Silver Lines – Triple Jubilee Souvenir- Diocese of Calicut