1965 – Swamy Vivekananda – J.C. Palakkey

1965 ൽ പ്രസിദ്ധീകരിച്ച J.C. Palakkey എഴുതിയ Swamy Vivekananda എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1965 - Swamy Vivekananda - J.C. Palakkey
1965 – Swamy Vivekananda – J.C. Palakkey

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Swamy Vivekananda
  • രചയിതാവ്: J.C. Palakkey
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: Vidyarthimithram Press, Kottayam
  • താളുകളുടെ എണ്ണം: 58
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2004 – തെക്കേത്തലയ്ക്കൽ കരിക്കംപള്ളി കുടുംബ ഡയറക്ടറി

2004– ൽ സ്കറിയ സക്കറിയ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച തെക്കേത്തലയ്ക്കൽ കരിക്കംപള്ളി കുടുംബ ഡയറക്ടറി എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

2004 - തെക്കേത്തലയ്ക്കൽ കരിക്കംപള്ളി കുടുംബ ഡയറക്ടറി
2004 – തെക്കേത്തലയ്ക്കൽ കരിക്കംപള്ളി കുടുംബ ഡയറക്ടറി

കരിക്കംപള്ളി കുടുംബാംഗങ്ങൾക്കായി തയ്യാറാക്കിയ ഒരു വംശാവലി-ചരിത്ര രേഖ ആണ് ഈ സ്മരണിക. കുടുംബത്തിന്റെ ഉത്ഭവവും ചരിത്രവും, പ്രധാനപ്പെട്ട പൂർവ്വികരുടെ വിവരം, തലമുറാനുസൃതമായ വംശാവലി (genealogy tree), ഓരോ കുടുംബശാഖയുടെയും വിലാസം, അംഗങ്ങളുടെ പേരുകൾ, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ വിവരങ്ങൾ, കുടുംബസംഗമങ്ങൾ, സ്മാരകങ്ങൾ, സ്ഥാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, ചിത്രങ്ങൾ, സ്മരണക്കുറിപ്പുകൾ, അനുബന്ധ രേഖകൾ ആണ് ഇതിലെ ഉള്ളടക്കം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: തെക്കേത്തലയ്ക്കൽ കരിക്കംപള്ളി കുടുംബ ഡയറക്ടറി
  • എഡിറ്റർ: Scaria Zacharia
  • പ്രസിദ്ധീകരണ വർഷം: 2004
  • താളുകളുടെ എണ്ണം: 366
  • അച്ചടി : Maptho Printers, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – ഭാരത സാഹിത്യ പ്രവേശിക

1936– ൽ പ്രസിദ്ധീകരിച്ച, ഭാരത സാഹിത്യ പ്രവേശിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1936 - ഭാരത സാഹിത്യ പ്രവേശിക
1936 – ഭാരത സാഹിത്യ പ്രവേശിക

ഭാരതീയ സാഹിത്യത്തിന്റെ ചരിത്രം, പരമ്പര, ശാഖകൾ എന്നിവ മലയാളം വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ഒരു കൃതിയാണ് ഈ പുസ്തകം. സംസ്കൃത സാഹിത്യം, പ്രാകൃതം, ഹിന്ദി, ബംഗാളി, തമിഴ് തുടങ്ങിയ ഭാരതീയ ഭാഷകളിലെ സാഹിത്യത്തെക്കുറിച്ചും അവയുടെ പ്രത്യേകതകളെയും വെളിപ്പെടുത്തുകയും ഭാരതീയ സാഹിത്യത്തെ സാംസ്കാരിക ഏകതയുടെ പ്രതീകമായി അവതരിപ്പിക്കുകയും ചെയ്യുന്നു.

പുസ്തകത്തിലെ ആദ്യത്തെ ചില പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ രചയിതാവ്, അച്ചടി തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല. പി. കെ. നാരായണപിള്ള ആണ് പുസ്തകത്തിൻ്റെ രചയിതാവ് എന്ന് പുറമെ നിന്നുള്ള തിരച്ചിലിൽ കാണുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  ഭാരത സാഹിത്യ പ്രവേശിക
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 180
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1968 – അപ്പൻ തമ്പുരാൻ്റെ സാഹിത്യ ശില്പം

1968-ൽ പ്രസിദ്ധീകരിച്ച,  അപ്പൻ തമ്പുരാൻ്റെ സാഹിത്യ ശില്പം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1968 - അപ്പൻ തമ്പുരാൻ്റെ സാഹിത്യ ശില്പം
1968 – അപ്പൻ തമ്പുരാൻ്റെ സാഹിത്യ ശില്പം

അപ്പൻ തമ്പുരാൻ വിവിധ ആനുകാലികങ്ങളിലെഴുതിയ സാഹിത്യ ലേഖനങ്ങളുടെ സമാഹാരമാൺ് ഈ കൃതി. അപ്പൻ തമ്പുരാന്റെ സൃഷ്ടികളുടെ സാഹിത്യ മൂല്യവും, മലയാളഭാഷയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ സംഭാവനയും വിലയിരുത്തുന്ന പഠനകൃതിയാണ് ഈ ഗ്രന്ഥം. കേരളവർമ്മ വലിയകോയി തമ്പുരാനെ “കേരള കാളിദാസൻ” എന്ന് വിശേഷിപ്പിക്കാൻ കാരണമായ അദ്ദേഹത്തിന്റെ സാഹിത്യശൈലിയും സൃഷ്ടിപ്രതിഭയും അവതരിപ്പിക്കുന്നു. അപ്പൻ തമ്പുരാന്റെ കവിതകളുടെ ശില്പസൗന്ദര്യം, സംസ്കൃതപരമ്പരയും മലയാളഭാവവും തമ്മിലുള്ള സംയോജനം, ഭാഷ-ശൈലി-ഭാവ വൈവിധ്യം എന്നിവ ആഴത്തിൽ പരിശോധിക്കുന്ന സാഹിത്യ നിരൂപണഗ്രന്ഥം കൂടിയാണിത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  അപ്പൻ തമ്പുരാൻ്റെ സാഹിത്യ ശില്പം
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 170
  • അച്ചടി: Mangalodayam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1971 – അഭിനവഗണിതം – സ്റ്റാൻഡേർഡ് – VI

1971 – ൽ പ്രസിദ്ധീകരിച്ച, അഭിനവഗണിതം – സ്റ്റാൻഡേർഡ് – VI എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1971 - അഭിനവഗണിതം - സ്റ്റാൻഡേർഡ് - VI
1971 – അഭിനവഗണിതം – സ്റ്റാൻഡേർഡ് – VI

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  അഭിനവഗണിതം – സ്റ്റാൻഡേർഡ് – VI
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം:  452
  • അച്ചടി: Bhaskara Printing Works, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1939 – കൈരളീഗാനം

1939 ൽ പ്രസിദ്ധീകരിച്ച, കൈരളീഗാനം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1939 - കൈരളീഗാനം
1939 – കൈരളീഗാനം

എഴുത്തച്ഛൻ, ചെറുശ്ശേരി, നമ്പ്യാർ, വള്ളത്തോൾ, ഉള്ളൂർ, ജി ശങ്കരക്കുറുപ്പ് തുടങ്ങിയ പ്രശസ്ത മലയാളകവികൾ രചിച്ച കവിതകളുടെ സമാഹാരമാണ് ഈ കൃതി.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  കൈരളീഗാനം
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 94
  • അച്ചടി:Saraswathi Printing and Publishing House, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1971 – ചാവറ ചരമശതാബ്ദി

1971 – ൽ പ്രസിദ്ധീകരിച്ച, ചാവറ ചരമശതാബ്ദി എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1971 - ചാവറ ചരമശതാബ്ദി
1971 – ചാവറ ചരമശതാബ്ദി

ചാവറ അച്ചൻ കേരളത്തിലെ കത്തോലിക്കാ സഭയുടെ നവോത്ഥാന പ്രവർത്തകനും, കാർമ്മലൈറ്റ് ഓഫ് മേരി ഇമ്മാകുലേറ്റ് (CMI) സംഗമത്തിന്റെ സഹസ്ഥാപകനുമാണ്. 1871-ൽ അന്തരിച്ച അദ്ദേഹത്തിന്റെ 100-ാം ചരമവാർഷികം 1971-ൽ ആഗോളവും കേരളസഭയിലുമുള്ള വലിയ ചടങ്ങുകളോടെ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയാണ് ഇത്. ചരമശതാബ്ദി ആഘോഷങ്ങളുടെ ലഘു-സംഗ്രഹം, പുരോഹിത-പ്രഭാഷണങ്ങൾ, സ്മരണാനുകരണം, സാഹിത്യപരവും ചരിത്രപരവുമായ സന്ദർഭങ്ങളിൽ ചാവറയുടെ സേവനങ്ങളെ അനുസ്മരിക്കുന്ന പൗരോഹിത്യ പ്രമുഖരുടെ ലേഖനങ്ങൾ തുടങ്ങിയവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ചാവറ ചരമശതാബ്ദി
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 228
  • അച്ചടി: K.P. Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1955 – സ്ത്രീപുരുഷബന്ധം – ടോൾസ്റ്റോയി

1955– ൽ പ്രസിദ്ധീകരിച്ച, ടോൾസ്റ്റോയി രചിച്ച പി.എം. കുമാരൻ നായർ പരിഭാഷപ്പെടുത്തിയ  സ്ത്രീപുരുഷബന്ധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1955 - സ്ത്രീപുരുഷബന്ധം - ടോൾസ്റ്റോയി
1955 – സ്ത്രീപുരുഷബന്ധം – ടോൾസ്റ്റോയി

ലിയോ ടോൽസ്റ്റോയിയുടെ Relation to the sexes എന്ന പുസ്തകത്തിൻ്റെ സ്വതന്ത്ര തർജ്ജമയാണ് ഈ കൃതി. The Kreutzer Sonata (1889) ഉൾപ്പെടെയുള്ള രചനകളും അദ്ദേഹത്തിന്റെ ലേഖനങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. വിവാഹബന്ധം, ലൈംഗികത, പ്രണയം, കുടുംബജീവിതം എന്നിവയെപ്പറ്റി ടോൾസ്റ്റോയ് നടത്തിയ ആഴത്തിലുള്ള ധാർമിക-സാമൂഹിക വിമർശനങ്ങളും, പുരുഷാധികാരവും സ്ത്രീയുടെ സ്ഥാനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ കഠിനമായ നിരീക്ഷണങ്ങളുമാണ് പ്രതിപാദ്യവിഷയങ്ങൾ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്ത്രീപുരുഷബന്ധം
  • രചന: Leo Tolstoy
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: Prakasakaumudi Printing Works, Calicut
  • താളുകളുടെ എണ്ണം: 160
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – A Brochure on Amalapuri Institutions

Through this post, we are releasing the digital scan of the brochure A Brochure on Amalapuri Institutions  published in the year 1963.

 1963 - A Brochure on Amalapuri Institutions
1963 – A Brochure on Amalapuri Institutions

This brochure is a souvenir of the Amalapuri Institutions depicting the pictures of the institution buildings with the narration of the work put in by the leaders like Fr. Hormice, Rev. Shabore, Rev. Maurus, Rev. Daniel and other leaders of the Carmalita Congregation. The institutions like Carmel House, Savio Home, Amala Tech Institute, Amala Book Centre at Amalapuri and St. Joseph’s College and Savio Sec. School in Devagiri.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: A Brochure on Amalapuri Institutions
  • Published Year: 1963
  • Number of pages: 150
  • Scan link: കണ്ണി

1952 – Sixth Form Mathematics – K.A. Mathew

1952 ൽ പ്രസിദ്ധീകരിച്ച, കെ.എ. മാത്യു രചിച്ച Sixth Form Mathematics  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1952 - Sixth Form Mathematics - K.A. Mathew
1952 – Sixth Form Mathematics – K.A. Mathew

ആറാം ഫാറത്തിലെ പഠിച്ചിരുന്ന വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന കണക്ക് പാഠപുസ്തകമാണിത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Sixth Form Mathematics
  • രചയിതാവ്: K.A. Mathew
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 144
  • അച്ചടി: Chitra Press, Thiruvalla
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി