1986ൽ പൂഞ്ഞാർ നവധാരാ തിയറ്റേഴ്സിൻ്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ നവധാര തിയറ്റേഴ്സ് പൂഞ്ഞാർ – ദശാബ്ദി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തോമസ് പീച്ചാട്ട്, മാത്യു മാപ്പിളക്കുന്നേൽ, കുര്യാക്കോസ് – ഇടമറ്റം എന്നിവർ ചേർന്ന് രചിച്ച ഹിന്ദുമതചിന്തകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഹിന്ദുമതചിന്തകൾ – തോമസ് പീച്ചാട്ട് – മാത്യു മാപ്പിളക്കുന്നേൽ – കുര്യാക്കോസ് – ഇടമറ്റം
ഹിന്ദുമതത്തിലെ വേദങ്ങൾ, ഉപനിഷത്തുകൾ, ക്രിസ്തുമതവുമായുള്ള താരതമ്യം, ശാസ്ത്രീയ നിരൂപണം എന്നി വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പണ്ഡിതനും ചിന്തകനുമായ ഫാദർ സക്കറിയാസ് ഒ. സി. ഡി രചിച്ച Studies on Hinduism എന്ന പുസ്തകത്തെ ആധാരമാക്കി എഴുതിയിട്ടുള്ള കൃതിയാണിത്.
Through this post we are releasing the scan of Carmelaram Theology College Inauguration Souvenir released in the year 1971.
1971 – Carmelaram Theology College Inauguration Souvenir
The Souvenir published to commemorate the opening of the Theological College at Carmelaram Monastry in the Archdiocese of Bangalore. The Souvenir contains messages, editorial, Articles by Priests of Discalced Carmelite Order and advertisements.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
Name: Carmelaram Theology College Inauguration Souvenir
1996 ൽ പ്രസിദ്ധീകരിച്ച തോമസ് അമ്പൂക്കൻ രചിച്ച ലഹരിയുടെ ബലിയാടുകൾഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1996 – ലഹരിയുടെ ബലിയാടുകൾ – തോമസ് അമ്പൂക്കൻ
ഒരു ദശകത്തിനിടയിൽ താൻ കണ്ടുമുട്ടിയ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ അനേകരുടെ ദുരന്തഹേതുക്കളെ കുറിച്ച് ഗ്രന്ഥകർത്താവ് നടത്തിയ പഠനാത്മക വിശകലങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.ലബ്ധപ്രതിഷ്ഠരായ പണ്ഡിതരുടെയും ശാസ്ത്ര തത്വദർശികളുടെയും സാധനസമീക്ഷകളെ ആധാരമാക്കിയുള്ള പാഠഭേദങ്ങളാണ് ഈ പുസ്തകം.
2018 ൽ മുഹമ്മദ് റാഫി എൻ. വി എന്നിവർ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച വിവർത്തന താരതമ്യ പഠനത്തിലെ നൂതന പ്രവണതകൾ എന്ന പുസ്തകത്തിൽ സ്കറിയാ സക്കറിയ എഴുതിയ സംവേദനവും മലയാളവും എന്ന ലേഖനത്തിൻ്റെ ( page no 52 to 62 ) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കൊല്ലം സ്വദേശിയായ കെ എം ഭാസ്കരൻ നായർ 1974-ൽ തൻ്റെ എം.എ. മലയാളം പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ M. A. Malayalam Library Record എന്ന കൈയെഴുത്തു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1974 – M. A. Malayalam Library Record – K. M. Bhaskaran Nair
കൊല്ലം അയത്തിൽ പുളിയത്ത്മുക്ക് സായൂജ്യത്തിൽ കെ.എം. ഭാസ്കരൻ നായർ സബ് ജില്ലാ ട്രഷറി ഓഫീസറായി വിരമിച്ചു. എറണാകുളം മഹാരാജാസിലായിരുന്നു മലയാളം ബിഎ പഠനം. ട്രഷറി വകുപ്പിൽ ജോലി കിട്ടിയതിനെത്തുടർന്ന് സായാഹ്ന കോഴ്സിൽ ചേർന്നു പൂർത്തിയാക്കി. കൊല്ലം എസ്.എൻ. കോളേജിൽ 1970 -72 കാലത്ത് എം.എ മലയാളം മൂന്നാം റാങ്കോടെ പാസായി. കാളിദാസൻ എന്നറിയപ്പെട്ടിരുന്ന പ്രൊഫ. ചന്ദ്രശേഖരൻ, കെ.പി. അപ്പൻ, എൻ.ആർ.ഗോപിനാഥപിളള, കാർട്ടൂണിസ്റ്റ് സോമനാഥൻ, എൻ. കുട്ടൻ,
ബാഹുലേയൻ തുടങ്ങിയവരായിരുന്നു അധ്യാപകർ. കേരള വർമ്മ കോളേജിലെ പ്രിൻസിപ്പലായിരുന്ന– പ്രൊഫ ഗോപാലകൃഷ്ണൻ, എഴുത്തുകാരനായ റസലുദ്ദീൻ തുടങ്ങിയവരൊക്കെ സഹപാഠികളായിരുന്നു.
കെ.എം. ഭാസ്കരൻ നായർ ദീർഘകാലം കൊല്ലം അയത്തിൽ സാഹിത്യ വിലാസിനി ഗ്രന്ഥശാലയുടെ സെക്രട്ടറിയായിരുന്നു. നിരവധി നാടക ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിനു് ഇരുപതു വർഷത്തിലധികം ഗ്രന്ഥശാലാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കായി നൽകുന്ന ലൈബ്രറി കൗൺസിൽ പുരസ്കാരവും 2022ൽ നീരാവിൽ നവോദയ ഗ്രന്ഥശാല നൽകുന്ന കല്ലട രാമചന്ദ്രൻ പരസ്കാരവും ലഭിച്ചിട്ടുണ്ട്.
കെ.എം. ഭാസ്കരൻ നായർ
ഈ കൈയെഴുത്തു റെക്കാർഡ് പുസ്തകം പുറത്തിറക്കിയ കാലത്ത്, എം. എ മലയാളം കോഴ്സിനു പഠിക്കുന്നവർ 75 മലയാളം പുസ്തകങ്ങളുടെയും 25 ഇംഗ്ലീഷ് പുസ്തകങ്ങളുടെയും വായനാകുറിപ്പുകൾ തയ്യാറാക്കണമായിരുന്നു. അപ്രകാരം എഴുതിയിട്ടുള്ള അപൂർവ്വമായ ഒരു റെക്കോർഡാണ് ഇത്.
ഗ്രന്ഥപ്പുരയുടെ സന്നദ്ധപ്രവർത്തകനായ കണ്ണൻ ഷണ്മുഖം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി കെ.എം. ഭാസ്കരൻ നായരുടെ അടുത്തു നിന്നു വാങ്ങി കൈമാറിയത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
2000 ൽ പ്രസിദ്ധീകരിച്ച വി. കിളിച്ചിമല രചിച്ച കുരിശിൻ്റെ നീരവസ്വരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
2000 – കുരിശിൻ്റെ നീരവസ്വരം – വി. കിളിച്ചിമല
കുരിശിൻ്റെ മുൻപിൽ, കുരിശിൻ്റെ അമൃതമൊഴികൾ, പ്രതികരണങ്ങൾ, ഉത്ഥാന ദൂത് എന്നീ പേരുകളിലുള്ള നാലു ഭാഗങ്ങളായി എഴുതിയിട്ടുള്ള ആത്മീയ കവിതകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഓരോ കവിതയുടെയും പദാർത്ഥങ്ങളും വ്യാഖ്യാനവും അനുബന്ധമായി ചേർത്തിട്ടുണ്ട്.
2017 ൽ ടി. അനിതകുമാരി, രാധാകൃഷ്ണൻ ഇളയിടത്ത് എന്നിവർ എഡിറ്റ് ചെയ്ത് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല പ്രസിദ്ധീകരിച്ച ഗവേഷണ പഠനവും രീതിശാസ്ത്രവും എന്ന പുസ്തകത്തിൽ സ്കറിയാ സക്കറിയ എഴുതിയ മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം – മാതൃകകൾ, അനുഭവങ്ങൾ, സാധ്യതകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
2017 – മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം – സ്കറിയാ സക്കറിയ
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
2002 ൽ പ്രസിദ്ധീകരിച്ച പോൾ കാരാച്ചിറ, ചാർളി പോൾ എന്നിവർ ചേർന്നു രചിച്ച മദ്യസംസ്കാരം മരണസംസ്കാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
2002 – മദ്യസംസ്കാരം മരണസംസ്കാരം – പോൾ കാരാച്ചിറ – ചാർളി പോൾ
ജനങ്ങളിൽ മദ്യവിരുദ്ധമനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തൃപ്പൂണിത്തുറ മുക്തിസദൻ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. മദ്യവിരുദ്ധ പ്രവർത്തന രംഗത്ത് ദീർഘകാല അനുഭവജ്ഞാനമുള്ള കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി പോൾ കാരാച്ചിറ, കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി ചാർളി പോൾ എന്നിവർ ചേർന്ന് എഴുതിയിട്ടുള്ള പുസ്തകമാണ്. മദ്യാസക്തി ഒരു രോഗമാണെന്നും, അതിൻ്റെ ഭവിഷ്യത്തുകളെ കുറിച്ചും, ചികിൽസാ രീതികളെ കുറിച്ചും പുസ്തകത്തിൽ സമഗ്രമായി പരാമർശിച്ചിരിക്കുന്നു.