1974 ൽ ബാംഗളൂർ ധർമ്മാരാം കോളേജ് ജൂനിയർ അക്കാദമി പ്രസിദ്ധീകരിച്ച തരംഗം – ധർമ്മാരാം ജൂനിയർ അക്കാദമിഎന്ന കയ്യെഴുത്തു സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1974 – തരംഗം – ധർമ്മാരാം ജൂനിയർ അക്കാദമി
അക്കാദമി ഗ്രൂപ്പ് റിപ്പോർട്ടുകൾ, വിദ്യാർത്ഥികളുടെ ലേഖനങ്ങൾ, കഥകൾ, കവിതകൾ, ചിത്രങ്ങൾ, ഓർമ്മക്കുറിപ്പുകൾ, ഗ്രന്ഥനിരൂപണങ്ങൾ എന്നിവയാണ് കയ്യെഴുത്തു പ്രതിയിലെ ഉള്ളടക്കം.
1988 ൽ ഡോൺ ബോസ്കോ ബാംഗളൂർ പ്രോവിൻസ് പ്രസിദ്ധീകരിച്ച നന്ദിയുടെ പൂക്കൾ – ഡോൺ ബോസ്ക്കോ സോവനീർ എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1988 – നന്ദിയുടെ പൂക്കൾ – ഡോൺ ബോസ്ക്കോ സോവനീർ
യുവജനങ്ങളുടെ സുഹൃത്തും സലേഷ്യൻ സഭയുടെ സ്ഥാപകനുമായ വിശുദ്ധ ഡോൺ ബോസ്കോയുടെ മോക്ഷപ്രാപ്തിയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. ഡോൺ ബോസ്കോ എന്ന മഹാത്മാവിനെ കുറിച്ചുള്ള ലേഖനങ്ങൾ, അദ്ദേഹത്തിൻ്റെ പിൻ ഗാമികളായി സഭയെ നയിച്ച സഭാ മേലധ്യക്ഷന്മാരുടെ വിശദ വിവരങ്ങൾ, സലേഷ്യൻ ആദർശങ്ങളാൽ പ്രചോദിതരായി വിശുദ്ധപദങ്ങളിൽ എത്തിച്ചേർന്ന ചിലരുടെ വിവരങ്ങൾ, ഇന്ത്യയിൽ സലേഷ്യൻ പ്രവർത്തനങ്ങളുടെ ഉദ്ഭവവും വളർച്ചയും സംബന്ധിച്ച വിവരങ്ങൾ, സലേഷ്യൻ മെത്രാന്മാരുടെ വിവരങ്ങൾ, അവരുടെ സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.
പേജ് നമ്പർ 7, 8 നഷ്ടപ്പെട്ടതായി കാണുന്നു. യുവജനജൂബിലി വർഷം എന്ന ജോൺ പോൾ മാർപാപ്പയുടെ ലേഖനത്തിൻ്റെ തുടർച്ചയാണ് ഈ പേജുകളിലുള്ളത്.
1879 ൽ പ്രസിദ്ധീകരിച്ച ക.ദി.മൂ.സ മഞ്ഞുമ്മെൽ അമലൊൽഭവമാതാവിൻ്റെ ആശ്രമവാസികളിൽ ഒരുവനാൽ സമാഹരിക്കപ്പെട്ട തിരുചരിത്രമഞ്ജരി – ദ്വാദശകുസുമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1879 – തിരുചരിത്രമഞ്ജരി – ദ്വാദശകുസുമം
വനവാസിയായ ഇലായോൻ പുണ്യവാളൻ, അന്തൊനിസിൻ ചരിത്രം, പൗലൊസ ബാാവയുടെ വൃത്താന്തം, കന്യകയായ ക്ലാര പുണ്യവാളത്തിയുടെ സംക്ഷേപ ചരിത്രം,അൽബർത്തൊസിൻ വൃത്താന്തം, രക്തസാക്ഷിയായ ആഗത്ത എന്ന പുണ്യവതിയുടെ ചരിത്രം, പരിശുദ്ധ മഗരീത്തായുടെ ചരിത്രം, സിമെഒൻ സ്തിലിത്തെസ, പരിശുദ്ധ അന്തോനീസ്, പീലിപ്പോസനെരി എന്ന പുണ്യവാൻ്റെ ചരിത്രം, പരിശുദ്ധ അദ്രിയാനൂസിൻ്റെയും മറ്റ് ഇരുപത്തി മൂന്ന് വേദസാക്ഷികളുടെ യും ചരിത്രം, കൊസ്മാസും ദമിയാനൂസും എന്ന വേദസാക്ഷികളുടെ ചരിത്രം എന്നീ ജീവചരിത്രസംക്ഷേപങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
കനിമൂസ എന്ന ചുരുക്കെഴുത്ത് ഈ സഭാംഗങ്ങൾ പേരിനൊപ്പം ചേർക്കും. ഇപ്പോൾ CMI എന്നു ചേർക്കുന്നു. ക.നി.മൂ.സ. എന്നത് കര്‍മ്മലീത്താ നിഷ്പാദുക മൂന്നാംസഭ എന്നതിന്റെ ചുരുക്കരൂപം ആണ്. അതിൻ്റെ ഇംഗ്ലീഷ് Third Order of Discalced Carmelites അതിലെ Discalced എടുത്ത് ലിപ്യന്തരണം നടത്തി ചിലയിടത്ത് കദിമൂസ എന്നും ഉപയോഗിച്ചു കാണുന്നു. ആ രൂപം ആണ് ഈ പുസ്ത്കത്തിൽ കാണുന്നത്
Through this post, we are releasing the scan of the book, Indian Empire Readers – Fourth Reader
Indian Empire Readers – Fourth Reader
The special feature of this book is the grading of the language, notably in respect of grammatically difficult. The edition has also been supplied with useful exercises, practical notes on grammar and hints to help the teacher
Through this post we are releasing the scan of The Malabar Christians written by Placid Podipara published in the year 1972.
1972 – The Malabar Christians – Placid Podipara
This book is a Souvenir of the 19th Century of the martyrdom of St. Thomas. More than all historical evidences, it is the St. Thomas Christian Community itself that stands out as the irrefutable argument and most convincing testimony to the fact of the Apostles preaching in Kerala. The author, most eminent historian of Kerala Church explains in detail the traits of Malabar Christians in this book. It point out to places which the Apostle visited, where he made his first converts, established crosses and places of worship
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
1903ൽ പ്രസിദ്ധീകരിച്ച ക.ദി.മൂ.സ.ത്രെ. പൗലൊസു ഗുരുസ്വാമിയാർ പരിഭാഷപ്പെടുത്തിയ അഭഗ്നമുദ്ര എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കുമ്പസാരരഹസ്യമുദ്ര മുഖാന്തിരം വേദസാക്ഷിയായ പരിശുദ്ധ യോഹന്നാൻ നെപ്പുമസ്യാനോസിൻ്റെ ചരിത്രവും, പാപസങ്കീർത്തനം, ധർമ്മവ്യാപാരം മുതലായവ സംബന്ധിച്ച പല സൽബുദ്ധികളും ദൃഷ്ടാന്തങ്ങളും അടങ്ങിയ പുസ്തകമാണിത്.പുസ്തകത്തിൽ പേജ് നമ്പർ 377 നു ശേഷം 388 എന്ന പേജാണ് അച്ചടിച്ചു കാണുന്നത്. അച്ചടി പിശകാണെന്ന് അനുമാനിക്കാം
കനിമൂസ എന്ന ചുരുക്കെഴുത്ത് ഈ സഭാംഗങ്ങൾ പേരിനൊപ്പം ചേർക്കും. ഇപ്പോൾ CMI എന്നു ചേർക്കുന്നു. ക.നി.മൂ.സ. എന്നത് കര്‍മ്മലീത്താ നിഷ്പാദുക മൂന്നാംസഭ എന്നതിന്റെ ചുരുക്കരൂപം ആണ്. അതിൻ്റെ ഇംഗ്ലീഷ് Third Order of Discalced Carmelites അതിലെ Discalced എടുത്ത് ലിപ്യന്തരണം നടത്തി ചിലയിടത്ത് കദിമൂസ എന്നും ഉപയോഗിച്ചു കാണുന്നു. ആ രൂപം ആണ് ഈ പുസ്ത്കത്തിൽ കാണുന്നത്
ഈ പുസ്തകത്തിൽ കദിമൂസയുടെ ഒപ്പം ത്രെ എന്നു കൂടെ കാണുന്നു. മുൻകാലങ്ങളിൽ ഏതെങ്കിലും ഒരു വിശുദ്ധൻ്റെ/വിശുദ്ധയുടെ പേരു കൂടെ അവരുടെ പേരിൻ്റെ ഒപ്പം ചേർക്കുമായിരുന്നു. ഇത് ത്രെസ്യയുടെ എന്നതിൻ്റെ ചുരുക്കമാണ്. അതിനാൽ കദിമൂസ ത്രെസ്യയുടെ പൌലൊസു ഗുരുസ്വാമി എന്നു വായിക്കണം
1972 ൽ ബാംഗളൂർ കേരള സമാജം പ്രസിദ്ധീകരിച്ച ബാംഗളൂർ മലയാളി – ഓണം സുവനീർ ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്
1972 ബാംഗ്ളൂർ മലയാളി – ഓണം സുവനീർ
1940 ൽ രൂപീകരിച്ച ബാംഗളൂരിലെ ആദ്യത്തെ മലയാളി സംഘടനയായ ബാംഗളൂർ കേരളസമാജത്തിൻ്റെ 1972 ലെ ഓണാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. അന്നത്തെ കേരള മുഖ്യമന്ത്രൈ ശ്രീ. സി. അച്ചുതമേനോൻ്റെ സന്ദേശം, പത്രാധികസമിതി വിവരങ്ങൾ, മുഖക്കുറി, സ്മരണികയിലേക്ക് പരസ്യങ്ങൾ നൽകിയവരുടെ പേരുവിവരങ്ങൾ, സമാജം പ്രവർത്തകസമിതി വിവരങ്ങൾ, സമാജത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ, പ്രമുഖ സാഹിത്യകാരന്മാരുടെയും, അംഗങ്ങളുടെയും സർഗ്ഗ സൃഷ്ടികൾ, പരസ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം
1972 ൽ തൃശൂർ ജില്ലയിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച ശ്രീമദ് ഭഗവദ്ഗീതാ – ഭാവാർത്ഥബോധിനി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1972 – ശ്രീമദ് ഭഗവദ്ഗീതാ – ഭാവാർത്ഥബോധിനി
മനുഷ്യന് നിത്യജീവിതത്തിലുണ്ടാകുന്ന സംശയങ്ങളെയും സന്താപങ്ങളെയും പരിഹരിച്ച് അവന് സുഖവും ശാന്തിയും സമാധാനവും വിവേകവും നേടുവാനുള്ള മാർഗ്ഗം ഉപദേശിക്കുന്ന ഒരു ശാസ്ത്രമാണ് ഗീത. ഗീതയുടെ വിസ്തൃതമായ പഠനത്തിനു വേണ്ടി ഭാവാർത്ഥബോധിനി എന്ന വ്യാകരണസഹിതമാണ് ഈ കൃതി രചിച്ചിട്ടുള്ളത്.
1951 ൽ Andru Puthenparampil, Antony Nedumpuram എന്നിവർ പരിഭാഷപ്പെടുത്തിയ നീഗ്രോകളുടെ നിരയിൽ നിന്ന് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1951 – നീഗ്രോകളുടെ നിരയിൽ നിന്ന്
സാമൂഹ്യനീതിയുടെ മധ്യസ്ഥനായി വർണ്ണവിവേചനം ഒരുപാട് അനുഭവിച്ച, പാവങ്ങളെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും സേവിച്ച വിശുദ്ധനായിരുന്നു മാർട്ടിൻ ഡി പോറസ്സ്. 1837 ൽ ഗ്രിഗറി പതിനാറാമൻ മാർപാപ്പ മാർട്ടിൻ ഡി പോറസ്സിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വാഴ്ത്തപ്പെട്ട മാർട്ടിൻ ഡി പോറസ്സിനെ അധികരിച്ച് ഇംഗ്ലീഷിൽ എഴുതപ്പെട്ടിട്ടുള്ള Lad of Lima എന്ന ചെറുഗ്രന്ഥത്തിൻ്റെ പരിഭാഷയാണ് ഈ പുസ്തകം. അദ്ദേഹത്തിൻ്റെ ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
1944 ൽ തൃശൂർ രൂപതയിലെ മെത്രാനായി അഭിഷിക്തനായ ആലപ്പാട്ട് ഗീവർഗ്ഗീസ് മെത്രാനച്ചൻ്റെ മെത്രാഭിഷേകവേളയിൽ പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. മെത്രാനച്ചൻ്റെ സംക്ഷിപ്തജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.