1997 – സാംസ്കാരിക മേഖലയിൽ പുത്തൻ ഉണർവ്

1997- ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച സാംസ്കാരിക മേഖലയിൽ പുത്തൻ ഉണർവ് എന്ന ലഘുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1997 - സാംസ്കാരിക മേഖലയിൽ പുത്തൻ ഉണർവ്
1997 – സാംസ്കാരിക മേഖലയിൽ പുത്തൻ ഉണർവ്

1996 ൽ കേരളത്തിൽ അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിനു് സാംസ്കാരികരംഗത്ത് കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങളും, പ്രവർത്തന പുരോഗതിയുമാണ് ഈ ലഘുപുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സാംസ്കാരിക മേഖലയിൽ പുത്തൻ ഉണർവ്
  • പ്രസിദ്ധീകരണ വർഷം:1996
  • പ്രസാധകർ: Public Relations Department, Government of Kerala
  • അച്ചടി: Government Press, Mannanthala
  • താളുകളുടെ എണ്ണം: 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ഇതു പൊളിറ്റിക്സാണ് – പി. ജെ. ആൻ്റണി

1957- ൽ പ്രസിദ്ധീകരിച്ച പി. ജെ. ആൻ്റണി രചിച്ച ഇതു പൊളിറ്റിക്സാണ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957 - ഇതു പൊളിറ്റിക്സാണ് - പി. ജെ. ആൻ്റണി
1957 – ഇതു പൊളിറ്റിക്സാണ് – പി. ജെ. ആൻ്റണി

മലയാളചലച്ചിത്ര – നാടക രംഗത്തെ ഒരു അതുല്യ നടൻ ആയിരുന്നു പി.ജെ. ആന്റണി. 1973ൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന്‌ അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാ പ്രതിഭയായിരുന്നു. അദ്ദേഹത്തിൻ്റെ നാലു രംഗങ്ങളുള്ള ഒരു ഏകാംഗ നാടകമാണ്  ഈ കൃതി.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇതു പൊളിറ്റിക്സാണ് 
  • രചയിതാവ്: P.J. Antony
  • പ്രസിദ്ധീകരണ വർഷം:1957
  • അച്ചടി: Narmada Press, Ernakulam
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1986 – ദേശീയ ഗീതങ്ങൾ – ടി. ആർ. കൃഷ്ണസ്വാമി അയ്യർ

1986- ൽ പ്രസിദ്ധീകരിച്ച ടി. ആർ. കൃഷ്ണസ്വാമി അയ്യർ രചിച്ച ദേശീയ ഗീതങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1986 - ദേശീയ ഗീതങ്ങൾ - ടി. ആർ. കൃഷ്ണസ്വാമി അയ്യർ
1986 – ദേശീയ ഗീതങ്ങൾ – ടി. ആർ. കൃഷ്ണസ്വാമി അയ്യർ

പാലക്കാടിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ശബരി ആശ്രമ സ്ഥാപകനുമായ ടി. ആർ. കൃഷ്ണയ്യർ രചിച്ചതാണ് ഈ ദേശഭക്തി ഗാനസമാഹാരം. മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടൂള്ള ദേശഭക്തി ഗാനങ്ങളുടെ ആദ്യത്തെ സമാഹാരമാണ് ഈ കൃതി. 1923 ൽ രണ്ടാം കേരള രാഷ്ട്രീയ സമ്മേളനം പാലക്കാട് നടന്നപ്പോൾ ഗാന്ധിജിയെ കുറിച്ചും, ലാലാ ലജ്പത് റായിയെ കുറിച്ചും, സരോജനി ദേവിയെ കുറിച്ചുമുള്ള പാട്ടുകൾ ടി. ആർ. കൃഷ്ണയ്യർ പാടുകയുണ്ടായി. വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും സജീവമായി പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചവരാണ് കൃഷ്ണസ്വാമി ദമ്പതികൾ. ശബരി ആശ്രമം ഭരണസമിതി പ്രസിഡൻ്റായിരുന്ന സി. കെ. മൂസ്സതാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ദേശീയ ഗീതങ്ങൾ
  • രചയിതാവ്: T.R. Krishnaswamy Iyer
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 42
  • പ്രസാധകർ: C.K. Moosad
  • അച്ചടി: Thilaka Mudralaya Press, Olavakod
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – രസികൻ മാസിക പുസ്തകം 04 ലക്കം 08

1933 മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ രസികൻ മാസികയുടെ (പുസ്തകം 4 ലക്കം 8) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1933 - രസികൻ മാസിക പുസ്തകം 04 ലക്കം 08

ഒരു കാലത്തെ മികച്ച ആക്ഷേപഹാസ്യ മാസികയായിരുന്നു രസികൻ. ഇപ്പോൾ പ്രസിദ്ധീകരണം നിലച്ച ഈ മാസിക അന്നത്തെ സർക്കാരിനെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരെയും മറ്റും കടുത്ത ഭാഷയിൽ വിമർശിക്കുന്ന ലേഖനങ്ങൾ എഴുതിയിരുന്നു. ഹാസ്യരസ പ്രധാനമായ കഥകളും, കവിതകളും, ലേഖനങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ഈ പ്രസിദ്ധീകരണം. മാസികയുടെ കവർ പേജുകൾ നഷ്ടപ്പെട്ടിട്ടുള്ളതിനാൽ പ്രസിദ്ധീകരിക്കപ്പെട്ട വർഷം, അച്ചടി, പ്രസാധകർ തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല. മാസികയിലെ ചില ലേഖനങ്ങളിൽ നിന്നും പരസ്യങ്ങളിൽ നിന്നും പ്രസിദ്ധീകരണ വർഷം ഊഹിച്ചെടുത്താണ് ഈ സ്കാൻ റിലീസ് ചെയ്തിട്ടുള്ളത്.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രസികൻ മാസിക പുസ്തകം 04 ലക്കം 08
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – രണ്ടു താരങ്ങൾ – ഉള്ളൂർ – വള്ളത്തോൾ

1935 ൽ പ്രസിദ്ധീകരിച്ച ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ എന്നിവർ ചേർന്ന്  രചിച്ച രണ്ടു താരങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1935 - രണ്ടു താരങ്ങൾ - ഉള്ളൂർ - വള്ളത്തോൾ
1935 – രണ്ടു താരങ്ങൾ – ഉള്ളൂർ – വള്ളത്തോൾ

ഉള്ളൂരിൻ്റെ അക്കരപ്പച്ച, വള്ളത്തോളിൻ്റെ പ്രകൃതിയുടെ മനോരാജ്യം, നാൽക്കാലിയും ഇരുകാലിയും എന്നീ കവിതകളാണ് പുസ്തകത്തിൻ്റെ പ്രധാന ഉള്ളടക്കം. കവിതകളുടെ ചുവടെ കവിതകളിലെ ചില മലയാള പദങ്ങളുടെ അർത്ഥവും കൊടുത്തിട്ടുണ്ട്. രണ്ട് മഹാകവികളുടെയും ജീവചരിത്രത്തിൻ്റെ സംക്ഷിപ്ത വിവരണമായി അവരുടെ ജനനം, ബാല്യം, വിദ്യാഭ്യാസം, ഔദ്യോഗിക ജീവിതം, സാഹിത്യ സംഭാവനകൾ തുടങ്ങിയ വിവരങ്ങളും  കൊടുത്തിരിക്കുന്നു. ആലപ്പുഴ വാടക്കൽ ഉള്ളൂർ വള്ളത്തോൾ വായനശാലയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കിരിക്കുന്നത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: രണ്ടു താരങ്ങൾ
  • രചയിതാവ് : Ulloor – Vallathol
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – ഉപന്യാസമാല – കെ. എം. പണിക്കർ

1941 ൽ പ്രസിദ്ധീകരിച്ച കെ. എം. പണിക്കർ രചിച്ച ഉപന്യാസമാല എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1941 - ഉപന്യാസമാല - കെ. എം. പണിക്കർ
1941 – ഉപന്യാസമാല – കെ. എം. പണിക്കർ

ഇന്ത്യാ ചരിത്രം, വിദ്യാഭ്യാസ നവീകരണം, ഭാഷാ പരിഷ്കരണം, ഇരയിമ്മൻ തമ്പിയുടെ കഥകളികൾ, കുചേലവൃത്തം വഞ്ചിപ്പാട്ട്, രാമരാജബഹദൂർ, കുമാരനാശാൻ്റെ കവിതയിലെ ജീവിത വിമർശം, ഭക്തിസാഹിത്യവും ടാഗോറും, ഹിന്ദി ഭാഷാസാഹിത്യം, വിദ്യാപതി, നാട്ടുഭാഷകളും രാഷ്ട്രീയ ബോധവും, മലയാള വിദ്യാഭ്യാസം, ഇംഗ്ലണ്ടിലെ വിദ്യാഭ്യാസം, ആക്സ്ഫോർഡ്, ഒരു നൂതനയുഗമോ എന്നീ വിഷയങ്ങളിലുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഉപന്യാസമാല 
  • രചയിതാവ് : K.M. Panikkar
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 186
  • അച്ചടി: B.V. Printing Works, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും – കെ. ആർ. നാരായണൻ പറവൂർ

1959 ൽ പ്രസിദ്ധീകരിച്ച കെ. ആർ. നാരായണൻ പറവൂർ രചിച്ച മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1959 - മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും - കെ. ആർ. നാരായണൻ പറവൂർ

1959 – മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും – കെ. ആർ. നാരായണൻ പറവൂർ

ആദിമകാലങ്ങളിലെ മനുഷ്യൻ്റെ ആശയവിനിമയം, ഭാഷയുടെ വളർച്ച, ലിപിയുടെ ആവിർഭാവം, സാഹിത്യകലയുടെ ആവിർഭാവം, ഭാരതീയ സാഹിത്യത്തിലെ പ്രതിപാദ്യവിഷയം, എന്നിവയുമായി ബന്ധപ്പെട്ട ഉപന്യാസങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഭാരതത്തിൽ മേല്പറഞ്ഞ കാര്യങ്ങളുടെ ആവിർഭാവം, മാനവസംസ്കാരത്തിൻ്റെ പുരോഗതി, ഭാരത സംസ്കാരം മറ്റു ഭൂവിഭാങ്ങളെ എങ്ങിനെ സ്വാധീനിച്ചു ഗഹനമായ കാര്യങ്ങൾ വിശദീകരിക്കുന്ന ലേഖനങ്ങൾ പുസ്തകത്തിൽ കാണാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും 
  • രചയിതാവ് : K.R. Narayananan Paravur
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 142
  • അച്ചടി: Co Operative Press, Parur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – സാഹിത്യനികഷം – ഒന്നും രണ്ടും ഭാഗങ്ങൾ – എം. ആർ. നായർ

1949 ൽ പ്രസിദ്ധീകരിച്ച എം. ആർ. നായർ രചിച്ച  സാഹിത്യനികഷം  ഒന്നും രണ്ടും പുസ്തകങ്ങളുടെ സ്കാൻ ആണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1949 - സാഹിത്യനികഷം - ഒന്നും രണ്ടും ഭാഗങ്ങൾ - എം. ആർ. നായർ
1949 – സാഹിത്യനികഷം – ഒന്നും രണ്ടും ഭാഗങ്ങൾ – എം. ആർ. നായർ

സാഹിത്യ ദാസൻ എന്ന പേരിൽ എം.ആർ. നായർ എഴുതിയ സാഹിത്യ നിരൂപണങ്ങളുടെ സമാഹാരങ്ങളാണ് ഈ കൃതികൾ. കവിതാ നിരൂപണങ്ങളാണ് രണ്ട് പുസ്തകങ്ങളുടെയും ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

രേഖ 1.

  • പേര്: സാഹിത്യനികഷം ഒന്നാം പുസ്തകം
  • രചയിതാവ്: M. R. Nair
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 200
  • അച്ചടി: Mathrubhumi Press Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി 

രേഖ 2.

  • പേര്: സാഹിത്യനികഷം രണ്ടാം പുസ്തകം
  • രചയിതാവ്: M. R. Nair
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 212
  • അച്ചടി: Mathrubhumi Press Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി 

1948 – സാഹിത്യസരണി – ഡി. പത്മനാഭനുണ്ണി

1948 ൽ പ്രസിദ്ധീകരിച്ച ഡി. പത്മനാഭനുണ്ണി രചിച്ച  സാഹിത്യസരണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1948 - സാഹിത്യസരണി - ഡി. പത്മനാഭനുണ്ണി
1948 – സാഹിത്യസരണി – ഡി. പത്മനാഭനുണ്ണി

ഇൻ്റർമീഡിയറ്റ് ക്ലാസ്സിലെ പാഠപുസ്തകമായി തിരുവിതാംകൂർ സർവ്വകലാശാല  അംഗീകരിച്ച പുസ്തകമാണിത്. തൃശൂരിൽ വെച്ച് ചേർന്ന സാഹിത്യപരിഷത്ത് യോഗത്തിൽ രചയിതാവ് വായിച്ച സാഹിത്യ വിമർശനപർമായ ഉപന്യാസങ്ങളാണ് ഉള്ളടക്കം. വിമർശം, സാഹിത്ത്യവും സത്യവും, സാഹിത്യവും സമുദായവും, സാഹിത്യവും ഇതരകലകളും, സാഹിത്യവും അനുകരണവും, സാഹിത്യവും സ്ത്രീകളും, സാഹിത്യവും ചില നിർവ്വചനങ്ങളും, ഭാഷാസാഹിത്യവും എഴുത്തച്ഛനും എന്നീ അധ്യായങ്ങളാണ് പുസ്തകത്തിൽ ഉള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: സാഹിത്യസരണി 
  • രചയിതാവ്: D. Padmanabhanunni
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 130
  • അച്ചടി: St Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – വിജ്ഞാനരഞ്ജനി- പി.കെ. നാരായണപിള്ള

1930 ൽ പ്രസിദ്ധീകരിച്ച പി.കെ. നാരായണപിള്ള രചിച്ച വിജ്ഞാനരഞ്ജനി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1930 - വിജ്ഞാനരഞ്ജനി- പി.കെ. നാരായണപിള്ള
1930 – വിജ്ഞാനരഞ്ജനി- പി.കെ. നാരായണപിള്ള

സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള രചിച്ച പന്ത്രണ്ടു ലേഖനങ്ങളുടെ സമാഹാരം ആണ് ഈ പുസ്തകം. വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ ഈ പുസ്തകത്തിൽ കാണാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വിജ്ഞാനരഞ്ജനി 
  • രചയിതാവ്: P.K. Narayana Pilla
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 106
  • അച്ചടി: Sri Ramavilasam Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി