1988 – Roman Documents on Syro-Malabar Liturgy

This is the digitized text of directives on the order of Syro Malabar Qurbana in solemn and simple form by name  Roman Documents on Syro-Malabar Liturgy released in the year 1988. These directives are based on the text of the Raza as well as the legitimate pastoral needs of the community.

This document is digitized as part of the Dharmaram College Library digitization.

1988-roman-documents-on-syro-malabar-liturgy
1988-roman-documents-on-syro-malabar-liturgy

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: Roman Documents on Syro-Malabar Liturgy
  • Published Year: 1988
  • Number of pages: 108
  • Printing : St. Joseph’s Press, Mannanam
  • Scan link: Link

1994 – കുട്ടനാട്ടുകാരനെ തിരിച്ചറിയാൻ – സ്കറിയാ സക്കറിയ

1994 ആഗസ്റ്റ് മാസത്തിലെ റി ഡിസ്കവർ കേരള ആനുകാലികത്തിൽ (പുസ്തകം 01 ലക്കം 01) പ്രസിദ്ധീകരിച്ച സ്കറിയാ സക്കറിയയുടെ കുട്ടനാട്ടുകാരനെ തിരിച്ചറിയാൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കുട്ടനാട്ടുകാരെ തിരിച്ചറിയാനായി അവരുടെ പേര്, ഭാഷ, വസ്ത്രം, ആശയ വിനിമയ രീതി തുടങ്ങിയവയിലെ തനിമയെ പറ്റി വിശദീകരിക്കുകയാണ് ലേഖനത്തിൽ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1994 - കുട്ടനാട്ടുകാരനെ തിരിച്ചറിയാൻ - സ്കറിയാ സക്കറിയ
1994 – കുട്ടനാട്ടുകാരനെ തിരിച്ചറിയാൻ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്:  കുട്ടനാട്ടുകാരനെ തിരിച്ചറിയാൻ
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 1994
    • താളുകളുടെ എണ്ണം: 02
    • അച്ചടി: Cejo Offset Printers, Changanassery
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1993 – മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം (അഭിപ്രായത്തിന് സമർപ്പിക്കുന്നത്)

1993ൽ സീറോമലബാർ സിനഡ് സഭയിലെ വിവിധസംഘടനങ്ങളുടെയും സഭാ ജനങ്ങളുടെയും നിർദ്ദേശങ്ങൾക്കായി സമർപ്പിച്ച് പ്രസിദ്ധീകരിച്ച മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം പഠനലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആരാധനാ ക്രമത്തിൽ കാലോചിതമായ മാറ്റങ്ങൾക്കു വേണ്ടി സീറോമലബാർ സഭയുടെ എല്ലാ രൂപതകളിലും പ്രവർത്തിക്കുന്ന ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റിയുടെ ചെയർമാനും ബഹുഭാഷാ പണ്ഡിതനും ആയ പ്രൊ. പി ടി.ചാക്കോ ആണ് ഈ ലഘുലേഖ തയ്യാറാക്കിയത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1993 - മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം (അഭിപ്രായത്തിന് സമർപ്പിക്കുന്നത്)
1993 – മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം (അഭിപ്രായത്തിന് സമർപ്പിക്കുന്നത്)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം
  • പ്രസിദ്ധീകരണ വർഷം: 1993
  • രചന: പി.ടി. ചാക്കോ
  • പ്രസാധകർ: Syro-Malabar Liturgy Committee
  • താളുകളുടെ എണ്ണം: 58
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1974 – നഷ്ടജാതക ദീപിക – അപ്പാട് വീട്ടിൽ രാമനെഴുത്തച്ഛൻ – സി.കെ. മൂസ്സത്

ഭൃംഗസന്ദേശം എന്ന കൃതിയുടെ കർത്താവായ അപ്പാട് വീട്ടിൽ രാമനെഴുത്തച്ഛൻ രചിച്ച നഷ്ടജാതക ദീപിക എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1974 ൽ സി.കെ. മൂസത് ആണ് ഈ കൃതി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്.

ജാതകം നഷ്ടപ്പെട്ടവരുടെ, ജനിച്ച കൊല്ലം, തിയതി, സമയം എന്നീ വിവരങ്ങൾ പരിഗണിച്ച് ജാതകം ഉണ്ടാക്കുവാനുള്ള ഗണിത പദ്ധതിയാണ് ഉള്ളടക്കം. സംസ്കൃത ശ്ലോകരൂപത്തിലാണ് ഇത് എഴുതിയിട്ടുള്ളത്. ശ്രീ വരാഹമിഹിരാചാര്യരുടെ “ഹോരാ” എന്ന ജ്യോതിഷ ഗ്രന്ഥത്തിൽ നഷ്ടജാതക വിഷയം കൈകാര്യം ചെയ്യുന്ന നഷ്ടജാതകാധ്യായത്തിൽ നിന്നും ചില ഭേദഗതികളോടെ ഉണ്ടാക്കിയിട്ടുള്ള ശ്ലോകങ്ങളാണ് ഇതിൽ ഉള്ളത്. സി.കെ. മൂസ്സതാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1974 - നഷ്ടജാതക ദീപിക - അപ്പാട് വീട്ടിൽ രാമനെഴുത്തച്ഛൻ - സി.കെ. മൂസ്സത്
1974 – നഷ്ടജാതക ദീപിക – അപ്പാട് വീട്ടിൽ രാമനെഴുത്തച്ഛൻ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നഷ്ടജാതക ദീപിക
  • രചന: അപ്പാട് വീട്ടിൽ രാമനെഴുത്തച്ഛൻ – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 18
  • അച്ചടി: Progress Printers, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – The All Kerala Catholic Youth Festival, Ernakulam

1958 ഏപ്രിൽ മാസം 18,19,20 തിയതികളിൽ എറണാകുളത്തു നടന്ന ആൾ കേരള കാത്തലിക് യൂത്ത് ഫെസ്റ്റിവെലിൻ്റെ സ്മരണികയായ The All Kerala Catholic Youth Festival ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കത്തോലിക്കാ യുവജനങ്ങളുടെ കായികവും മാനസികവും സാംസ്കാരികവുമായ വളർച്ച ലക്ഷ്യമിട്ടു നടത്തിയ യുവജനോൽസവത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും 500 ൽ പരം പ്രതിനിധികളും, കലാ കായിക മൽസരങ്ങളിൽ ആയിരത്തിൽ പരം മത്സരാർത്ഥികളും പങ്കെടുത്തു. 12000 പേർ പങ്കെടുത്ത പ്രകടനവും  ഒരു ലക്ഷം പേർ പങ്കെടുത്ത സമാപന സമ്മേളനവും നടന്നു. സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ കലാ കായിക മൽസര വിജയികളുടേതടക്കം ധാരാളം ചിത്രങ്ങളും സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 - The All Kerala Catholic Youth Festival, Ernakulam
1958 – The All Kerala Catholic Youth Festival, Ernakulam

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  The All Kerala Catholic Youth Festival, Ernakulam
  • പ്രസിദ്ധീകരണ വർഷം: 1958
  • പ്രസാധകർ: Malabar Regional Committee for Catholic Social Work, Ernakulam
  • താളുകളുടെ എണ്ണം: 88
  • അച്ചടി: St.Mary’s Orphanage Press, Trichur.
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2000 – കഥ, പരിസ്ഥിതി, സംസ്കാരം – സ്കറിയാ സക്കറിയ

2000 നവംബർ മാസത്തിലെ ഇന്ത്യ ടു ഡേ മലയാളം ആനുകാലികത്തിൽ (പുസ്തകം 11 ലക്കം 49) പ്രസിദ്ധീകരിച്ച സ്കറിയാ സക്കറിയയുടെ കഥ, പരിസ്ഥിതി, സംസ്കാരം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കറൻ്റ് ബുക്സ് പുറത്തിറക്കിയ നൂറോളം മലയാള ചെറുകഥകളെ മുൻ നിർത്തി ജി. മധുസൂദനൻ രചിച്ച പാരിസ്ഥിതിക നിരൂപണത്തിൻ്റെ സാധ്യതകൾ വിവരിക്കുന്ന, കഥയും പരിസ്ഥിതിയും എന്ന പഠന ഗ്രന്ഥത്തിൻ്റെ അവലോകനമാണ് ഈ ലേഖനം. 2002ലെ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതികൂടിയാണ് “കഥയും പരിസ്ഥിതിയും”

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2000 - കഥ, പരിസ്ഥിതി, സംസ്കാരം - സ്കറിയാ സക്കറിയ
2000 – കഥ, പരിസ്ഥിതി, സംസ്കാരം – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: കഥ, പരിസ്ഥിതി, സംസ്കാരം
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 2000
    • താളുകളുടെ എണ്ണം: 02
    • അച്ചടി: Living Media India Ltd, T.N.
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കുർബാനപ്പട്ടം കൊടുക്കുന്ന ക്രമം – സീറോ മലബാർ ലിറ്റർജിക്കൽ കമ്മിറ്റി

സീറോ മലബാർ ലിറ്റർജിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരം തയ്യാറാക്കിയ കുർബാനപ്പട്ടം കൊടുക്കുന്ന ക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വത്തിക്കാൻ കൗൺസിൽ ലിറ്റർജിയേയും പൗരസ്ത്യ റീത്തുകളെയും പറ്റി നൽകിയിരിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി തയ്യാറാക്കിയ ക്രമമാണെന്ന് പുസ്തകത്തെ കുറിച്ച് മലബാർ ലിറ്റർജി കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നു. പുസ്തകം പ്രസിദ്ധീകരിച്ച വർഷം ലഭ്യമല്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

കുർബാനപ്പട്ടം കൊടുക്കുന്ന ക്രമം - സീറോ മലബാർ ലിറ്റർജിക്കൽ കമ്മിറ്റി
കുർബാനപ്പട്ടം കൊടുക്കുന്ന ക്രമം – സീറോ മലബാർ ലിറ്റർജിക്കൽ കമ്മിറ്റി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുർബാനപ്പട്ടം കൊടുക്കുന്ന ക്രമം
  • പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
  • പ്രസാധകർ: Syro-Malabar Liturgy Committee
  • താളുകളുടെ എണ്ണം: 68
  • അച്ചടി: ലഭ്യമല്ല
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1990 – മലയാളചെറുകഥാ സാഹിത്യം ഇന്നു് – സ്കറിയാ സക്കറിയ

1990 ജൂൺ മാസത്തിലെ ഭാഷാപോഷിണി മാസികയിൽ (പുസ്തകം 14 ലക്കം 01) സ്കറിയ സക്കറിയ എഴുതിയ മലയാളചെറുകഥാ സാഹിത്യം ഇന്നു് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചെറുകഥാ കൃത്തുക്കളുടെ രചനകളെ നിരൂപണം ചെയ്തുകൊണ്ട് മലയാള ചെറുകഥ പാരമ്പര്യത്തിൻ്റെയും ബാഹ്യസ്വാധീനത്തിൻ്റെയും കാലത്തിൻ്റെയും തരംഗങ്ങൾ ഏറ്റുവാങ്ങി പരിണാമവിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് സ്ഥാപിക്കുന്നു ലേഖകൻ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1990 - മലയാളചെറുകഥാ സാഹിത്യം ഇന്നു് - സ്കറിയാ സക്കറിയ
1990 – മലയാളചെറുകഥാ സാഹിത്യം ഇന്നു് – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: മലയാളചെറുകഥാ സാഹിത്യം ഇന്നു്
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം:1990
    • താളുകളുടെ എണ്ണം: 07
    • അച്ചടി: Malayala Manorama Press Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1988 – സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ – സി.കെ. മൂസ്സത്

1988 ൽ സി. കെ. മൂസ്സത് പ്രസിദ്ധീകരിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ എന്ന പുസ്തറ്റ്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.കേരള ഗാന്ധി കെ. കേളപ്പൻ്റെ ജന്മ ശതാബ്ധിക്ക് മുമ്പിൽ ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നു. രണ്ടു ഭാഗങ്ങളായി എഴുതിയ ഈ പുസ്തകത്തിലെ ഒന്നാം ഭാഗത്തിനു ദേശീയഗാനമഞ്ജരി എന്നും രണ്ടാം ഭാഗത്തിനു മഹാത്മാ ഗാന്ധി ഗീതങ്ങൾ എന്നും പേരുകൾ നൽകിയിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1988 - സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ - സി.കെ. മൂസ്സത്
1988 – സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ
  • രചന: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • പ്രസാധകർ: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം:  50
  • അച്ചടി: Ravi Printers, Palakkad
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – തൃശൂർരൂപതാ ജൂബിലി സ്മാരകം

സീറോ മലബാർ സഭയുടെ തൃശൂർ രൂപതയുടെ 75 ആം വാർഷികത്തോടനുബന്ധിച്ച് 1963 ൽ പുറത്തിറക്കിയ തൃശൂർരൂപതാ ജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള സുറിയാനി സഭയുടെ ചരിത്രത്തിൽ അദ്വിതീയമായ സ്ഥാനം വഹിക്കുന്ന തൃശൂർ രൂപതയുടെ 75 വർഷങ്ങളിലെ ബഹുമുഖങ്ങളായ പ്രവർത്തനങ്ങളേയും അവയുടെ നേട്ടങ്ങളേയും ഈ സ്മരണിക വിലയിരുത്തുന്നു. തൃശൂർ രൂപതയുടെ പ്രഥമ ചരിത്രഗ്രന്ഥം എന്ന നിലക്ക് ചരിത്ര വിദ്യാർത്ഥികൾക്ക് ഒരു പ്രമാണഗ്രന്ഥം കൂടിയായി ഈ സ്മരണിക പ്രാധാന്യമർഹിക്കുന്നു.  കാലാകാലങ്ങളിലെ ചുമതല വഹിച്ചിരുന്നവരായ പോപ്പ്, ബിഷപ്പ്, മറ്റു വൈദികർ, രൂപതക്കു കീഴിലെ പ്രധാനപ്പെട്ട പള്ളികൾ, തുടങ്ങിയ വിവരങ്ങളും,  പഴയ കാല പ്രസ്തുത ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സ്മരണിക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963 - തൃശൂർരൂപതാ ജൂബിലി സ്മാരകം
1963 – തൃശൂർരൂപതാ ജൂബിലി സ്മാരകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തൃശൂർരൂപതാ ജൂബിലി സ്മാരകം
  • പ്രസിദ്ധീകരണ വർഷം: 1963
  • പ്രസാധകർ: The Souvenir Committee, The Diocese of Trichur
  • താളുകളുടെ എണ്ണം: 388
  • അച്ചടി: St. Mary’s Orphanage Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി