1927 – പാട്ടുകൾ – ഒന്നാം വാള്യം

1927-ൽ പ്രസിദ്ധീകരിച്ച, പാട്ടുകൾ – ഒന്നാം വാള്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1927 - പാട്ടുകൾ - ഒന്നാം വാള്യം
1927 – പാട്ടുകൾ – ഒന്നാം വാള്യം

പ്രസിദ്ധരും, സരസന്മാരുമായ കവികൾ രചിച്ച തിരുവാതിരപ്പാട്ട്, കൈകൊട്ടിക്കളിപ്പാട്ട്, ഉഴിഞ്ഞാൽ പാട്ട്, കുറത്തിപ്പാട്ട് എന്നീ പഴയ പാട്ടുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. രണ്ട് വാള്യങ്ങൾ ഉള്ള ഈ പരമ്പരയിലെ ഒന്നാം വാള്യത്തിൽ സ്ത്രീകൾ പാടുന്ന പാട്ടുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ പാട്ടുകളുടെയും നൃത്തങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചേർത്തിരിക്കുന്നു.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പാട്ടുകൾ – ഒന്നാം വാള്യം
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: Mangalodayam Press, Trichur
  • താളുകളുടെ എണ്ണം: 401
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1974 – കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസനയ പ്രസ്താവന

1974 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ പ്രസിദ്ധീകരിച്ച, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസനയ പ്രസ്താവന എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1974 - കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസനയ പ്രസ്താവന
1974 – കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസനയ പ്രസ്താവന

1974 ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ ന്യൂ ഡൽഹിയിൽ ചേർന്ന CPI ദേശീയ കൗൺസിൽ അംഗീകരിച്ച പ്രമേയമാണിത്. വിദ്യാഭ്യാസനയ പ്രസ്താവനയുടെ ലക്ഷ്യം ജനാധിപത്യപരവും സാമൂഹികനീതിയോടുകൂടിയതുമായ വിദ്യാഭ്യാസ വ്യവസ്ഥ സ്ഥാപിക്കുക എന്നതായിരുന്നു. വിദ്യാഭ്യാസത്തെ ഒരു സാമൂഹിക വിമോചന പ്രക്രിയയായി കാണുന്ന ദർശനമാണ് ഈ പ്രമേയം മുന്നോട്ടുവച്ചത്. ഇന്ന് വിദ്യാഭ്യാസം കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ, ഈ പ്രസ്താവന ഉയർത്തിയ ആശയങ്ങൾ ഇന്നും പ്രസക്തിയോടെ നിലനിൽക്കുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിനും സാമൂഹ്യനീതിയുള്ള ഒരു സമൂഹത്തിനും ഈ നയപ്രസ്താവന ഒരു വഴികാട്ടിയായി തുടരുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസനയ പ്രസ്താവന
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 43
  • അച്ചടി: Janayugam Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി

1964-ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച, പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി എന്ന ലഘുലേഖയുടെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1964 - പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി
1964 – പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രത്യയശാസ്ത്രപരമായ വിവാദത്തെ പറ്റി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗീകരിച്ച റിപ്പോർട്ടിൻ്റെ പുസ്തകരൂപമാണിത്. 1964 ജൂൺ 7 മുതൽ 17 വരെ ഡൽഹിയിൽ വെച്ച് പാർട്ടി ദേശീയ കൗൺസിൽ നടന്ന ദേശീയ കൗൺസിൽ “വരട്ടുതത്വവാദപരമായ ഭിന്നിപ്പിനും വീരസാഹസികത്വത്തിനും അവസരവാദത്തിനുമെതിരായി – പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി” എന്ന പേരിൽ ഡ്രാഫ്ടിംഗ് കമ്മിറ്റി ചർച്ചചെയ്ത ഭേദഗതികളോടെ പാർട്ടി ഏഴാം കോൺഗ്രസ്സിൽ സമർപ്പിക്കുന്നതിനുവേണ്ട് തയ്യാറാക്കിയ റിപ്പോർട്ടാണ് ഉള്ളടക്കം. 1964 എന്ന വർഷം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. ആശയപരമായ ഭിന്നതകളും അന്താരാഷ്ട്ര രാഷ്ട്രീയ സ്വാധീനങ്ങളും ചേർന്ന് പാർട്ടിയെ ഒരു വലിയ പ്രതിസന്ധിയിലേക്ക് നയിച്ച കാലഘട്ടം. ഈ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്. 1950കളുടെ അവസാനം മുതൽ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വലിയ ആശയവ്യത്യാസങ്ങൾ രൂപപ്പെട്ടു. സോവിയറ്റ് യൂണിയൻ മുന്നോട്ടുവെച്ചത്: സമാധാനപരമായ സഹവർത്തിത്വവും
ചൈന മുന്നോട്ടുവെച്ചത് വർഗ്ഗസമരം അനിവാര്യമാണെന്ന നിലപാടുമായിരുന്നു. ഈ ഭിന്നത (Sino–Soviet Split) ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളെ രണ്ടായി ഭാഗിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഈ വൈരുദ്ധ്യം പ്രകടമായി. ഈ സാഹചര്യത്തിലാണ് 1964-ൽ CPIയുടെ നേതൃത്വത്തിൽ “പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി”എന്ന നിലപാട് രേഖ ഉയർന്നുവന്നത്. രേഖയുടെ പ്രധാന ആശയങ്ങൾ പാർട്ടിയിലെ ആശയവ്യത്യാസങ്ങൾ പിളർപ്പിലേക്ക് നയിക്കരുതെന്നും,ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐക്യം തകരുന്നത് തൊഴിലാളിവർഗ്ഗത്തിന് തിരിച്ചടിയാണെന്നും, അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയുടെ അകത്ത് പരിഹരിക്കണമെന്നും, അന്താരാഷ്ട്ര തലത്തിൽ ഐക്യബോധം അനിവാര്യമാണ് എന്നുമായിരുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 109
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999 – പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി

1999-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച, പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി എന്ന ലഘുലേഖയുടെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1999 - പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി
1999 – പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി

കേരളത്തിലെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, പുതിയ പാഠ്യപദ്ധതിയെ വളർത്തുക, ലക്ഷ്യബോധത്തോടെ പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ സമഗ്രമായൊരു പരിഷ്കാരം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് 1999 ഏപ്രിൽ 18 മുതൽ 27 വരെ നടത്തിയ വാഹനജാഥയോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയാണിത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 33
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999 – കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ

1999-ൽ കേരള സ്കൂൾ ടീച്ചേഴ്സ് അസ്സോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച, കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എന്ന ലഘുലേഖയുടെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1999 - കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ
1999 – കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ

കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച ലഘുലേഖയാണിത്. 1998 ഒക്ടോബർ 24, 25 തിയതികളിൽ തിരുവനന്തപുരത്ത് വെച്ചു സംഘടിപ്പിച്ച ശില്പശാലയിൽ കരിക്കുലം, പാഠപുസ്തകങ്ങൾ, അധ്യാപന സഹായി. അധ്യാപക പരിശീലനം, മൂല്യനിർണ്ണയം, വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യ ഇടപെടൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നടന്ന സമഗ്രമായ ചർച്ചകളുടെ ക്രോഡീകരണമാണ് പുസ്തകത്തിലെ വിഷയം

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 33
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – തിരുസഭാ ചരിത്രസംഗ്രഹം – ഒന്നും രണ്ടും ഭാഗങ്ങൾ – മർസ്ലീൻ

1936-ൽ പ്രസിദ്ധീകരിച്ച, മർസ്ലീൻ എഴുതിയ തിരുസഭാ ചരിത്രസംഗ്രഹം – ഒന്നും രണ്ടും ഭാഗങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1936 - തിരുസഭാ ചരിത്രസംഗ്രഹം - ഒന്നും രണ്ടും ഭാഗങ്ങൾ - മർസ്ലീൻ
1936 – തിരുസഭാ ചരിത്രസംഗ്രഹം – ഒന്നും രണ്ടും ഭാഗങ്ങൾ – മർസ്ലീൻ

വാള്യം ഒന്നിൽ പഴയ കത്തോലിക്കാ, സിറോ-മലബാർ സഭകൾ എവിടെനിന്നുമാണ് തുടങ്ങിയതെന്ന് വിശദീകരിക്കുന്നതോടൊപ്പം ആദ്യ സന്ദേശകർ (Missionaries) എത്തുന്നത്, പള്ളികൾ സ്ഥാപിക്കുന്നത്, വിശ്വാസികൾക്ക് എങ്ങനെ ക്രൈസ്തവ ജീവിതം രൂപപ്പെടുന്നത് തുടങ്ങിയ പ്രധാനപ്പെട്ട സംഭവങ്ങൾ വിവരിച്ചിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവ സഭയുടെ തുടക്കം, വികാസം, സാമൂഹിക-സാംസ്കാരിക പശ്ചാത്തലം എന്നിവയെ സമഗ്രമായി രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥമാണ് ഇത്. കൂടാതെ പള്ളികൾ എവിടെയെല്ലാം സ്ഥിതിചെയ്തിരുന്നു, വിശ്വാസികളുടെ സമൂഹം എങ്ങനെ ദേശീയ, പ്രദേശിക, സമുദായ ബന്ധങ്ങളിലൂടെ വളർന്നു, കുടുംബപരമ്പരകളുടെയും ഗ്രാമ ജീവിതത്തിന്റെയും ചരിത്രം,  ക്രൈസ്തവരുടെ ജീവിതശൈലി എന്നീ വിഷയങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

രണ്ടാം ഭാഗത്തിൽ സഭയുടെ വളർച്ച, പ്രവർത്തനങ്ങൾ, മിഷണറി പ്രസ്ഥാനങ്ങൾ എന്നീ വിവരങ്ങൾക്ക് പുറമെ സഭയുടെ വിപുലീകരണം, വിശ്വാസികളുടെ കൂട്ടായ്മകൾ, മിഷിനറി പ്രവർത്തനങ്ങൾ, വിദ്യാഭ്യാസവും ശിക്ഷണവും, സാമൂഹിക സാംസ്കാരിക ഇടപെടലുകൾ എന്നിവയെ പറ്റി വിശദീകരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തിരുസഭാ ചരിത്രസംഗ്രഹം – ഒന്നാം ഭാഗം
  • രചയിതാവ്: Marsleen 
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 222
  • അച്ചടി: St. Joseph Printing House, Thiruvalla
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: തിരുസഭാ ചരിത്രസംഗ്രഹം – രണ്ടാം ഭാഗം
  • രചയിതാവ്:  Marsleen 
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 347
  • അച്ചടി: St. Joseph Printing House, Thiruvalla
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – സ്ഥാപകപിതാക്കന്മാർ

CMI സന്ന്യാസസമൂഹത്തിൻ്റെ സ്ഥാപക പിതാക്കളായ മൂന്നു പേരുടെ ജീവചരിത്ര പുസ്തകമായ സ്ഥാപകപിതാക്കന്മാർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1989 - സ്ഥാപകപിതാക്കന്മാർ
1989 – സ്ഥാപകപിതാക്കന്മാർ

സി.എം.ഐ. സഭയുടെ സ്ഥാപക പിതാക്കന്മാരായ പാലയ്ക്കൽ തോമ്മാ മൽപ്പാനച്ചൻ, പോരൂക്കര തോമ്മാ മൽപ്പാനച്ചൻ, ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ എന്നിവരുടേ ആധികാരിക ലഘു ചരിത്രങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. സ്ഥാപക പിതാക്കന്മാരുടെ ആദിദർശനവും ചൈതന്യവും വെളിപ്പെടുത്തുന്ന കൃതിയാണിത്.

2023 നവംബർ 8 നു റിലീസ് ചെയ്ത മലയാളത്തിലെ ക ദി മൂ സഭയുടെ സ്ഥാപക പിതാക്കന്മാർ എന്ന പുസ്തകത്തിൻ്റെ ആധുനീകരിച്ച പ്രതിയാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സ്ഥാപകപിതാക്കന്മാർ
  • പ്രസിദ്ധീകരണ വർഷം: 1989
  • അച്ചടി: K.C.M. Press, Cochin
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1929 – 1930 – കർമ്മെലകുസുമം മാസികയുടെ 24 ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെലകുസുമം മാസികയുടെ ‌1929 – 1930 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച 24 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1929 – 1930 – കർമ്മെലകുസുമം മാസികയുടെ 24 ലക്കങ്ങൾ
1929 – 1930 – കർമ്മെലകുസുമം മാസികയുടെ 24 ലക്കങ്ങൾ

മതജീവിതത്തിൽ ധ്യാനാത്മകതയും ആത്മീയവികസനവും പ്രോത്സാഹിപ്പിക്കാൻ പ്രസിദ്ധീകരിക്കപ്പെട്ട ഒരു മാസികാ പ്രസിദ്ധീകരണം ആണ് കൎമ്മെല കുസുമം മാസിക. പ്രത്യേകിച്ച് കാർമ്മലൈറ്റ് സഭയുടെ ആത്മീയ പാരമ്പര്യവും വിശുദ്ധന്മാരുടെ മാതൃകകളും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

രേഖ 1

  • പേര്: കർമ്മെലകുസുമം മാസികയുടെ 12 ലക്കങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1929 
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

രേഖ 2

  • പേര്: കർമ്മെലകുസുമം മാസികയുടെ 12 ലക്കങ്ങൾ
  • പ്രസിദ്ധീകരണ വർഷം:1930
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1939 – പ്രഹ്ലാദചരിതം കിളിപ്പാട്ട്

1939-ൽ ശ്രീ രാമവർമ്മ ഗ്രന്ഥാവലി പ്രസിദ്ധീകരിച്ച, പ്രഹ്ലാദചരിതം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1939 - പ്രഹ്ലാദചരിതം കിളിപ്പാട്ട്
1939 – പ്രഹ്ലാദചരിതം കിളിപ്പാട്ട്

മലയാളത്തിലെ പ്രശസ്തമായ കിളിപ്പാട്ട് കാവ്യങ്ങളിലൊന്നാണ് പ്രഹ്ലാദചരിതം കിളിപ്പാട്ട് . മഹാഭാഗവതത്തിലെ പ്രഹ്ലാദകഥയെ ആസ്പദമാക്കി രചിക്കപ്പെട്ട ഈ കൃതിയിൽ ഭക്തിയുടെ മഹത്വം പ്രധാനമായി അവതരിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പ്രഹ്ലാദചരിതം കിളിപ്പാട്ട്
  • പ്രസിദ്ധീകരണ വർഷം: 1939
  • അച്ചടി:  Sanathanadharmam Press, Ernakulam
  • താളുകളുടെ എണ്ണം: 141
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – 12 Issues of FACT Magazine Volume 05

Through this post we are releasing the scan of 12 Issues of FACT Magazine Volume 05 published in the year 1950 and 1951.

1950 – 12 Issues of FACT Magazine Volume 05
1950 – 12 Issues of FACT Magazine Volume 05

Fact – Fertilisers & Chemicals Travancore Ltd, an agrochemical company founded in 1943. These magazines are the house magazine / company periodical published by the company associated with The Fertilisers and Chemicals Travancore Limited (FACT) — one of India’s earliest fertilizer manufacturers. The Contents of the Magazine are Editorial, Articles on various subjects related to Agriculture, Industry, Food Production, News and Notes, Question Box etc.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: 12 Issues of FACT Magazine Volume 05
  • Published Year: 1950 and 1951
  • Scan link: Link