1954 – മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം

മലങ്കര ഓർത്തഡോക്സ് സഭയയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ പീലക്സിനോസ് 1951ൽ നടത്തിയ ഒരു പ്രസംഗത്തെ അടിസ്ഥാനമാക്കി 1954 ൽ പ്രസിദ്ധീകരിച്ച മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം  എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1954 - മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം
1954 – മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം

മലങ്കര ഓർത്തഡോക്സ് സഭയയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ പീലക്സിനോസ് മരിക്കുന്നതിനു രണ്ടു ദിവസം മുൻപ്, 1951 ഏപ്രിൽ 15നു, കുന്നംകുളം പഴയ പള്ളിയിൽ (സെന്റ് ലാസറസ് പള്ളി) വെച്ച് നടത്തിയ പ്രസംഗത്തിന്റെ പകർപ്പാണിത്. ഓർത്തഡോൿസ് – യാക്കോബായ തർക്കം മൂർച്ഛിച്ചു നിന്നിരുന്ന ഒരു കാലഘട്ടത്തിൽ, സഭാചരിത്രത്തെയും, വിശ്വാസ സംരക്ഷണത്തിന്റെ ആവശ്യകതേയും പറ്റി നടത്തിയ വികാരപരമായ പ്രഭാഷണമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഗീവർഗീസ് മാർ പീലക്സിനോസിൻ്റെ പ്രസംഗം പിൽക്കാലത്ത് ലഘുലേഖയുടെ രൂപത്തിൽ പ്രസിദ്ധീകരിച്ചത് റെവറൻ്റ്. ഡീക്കൻ.ജോസ് പുലിക്കോട്ടിൽ ആണ്.

ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 16
  • അച്ചടി: A.R.P Press, Kunnamkullam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1985 – വിമോചന ദൈവ ശാസ്ത്രത്തിൻ്റെ ചില വശങ്ങളേക്കുറിച്ചുള്ള പ്രബോധനം

വിമോചന ദൈവ ശാസ്ത്രത്തേക്കുറിച്ച് ഇന്നു കേരളത്തിൽ നടക്കുന്ന ചർച്ചകൾക്ക് സഹായകമാകും എന്ന പ്രതീക്ഷയോടേ സമർപ്പിച്ചിരിക്കുന്ന വിമോചന ദൈവ ശാസ്ത്രത്തിൻ്റെ ചില വശങ്ങളേക്കുറിച്ചുള്ള പ്രബോധനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1985 - വിമോചന ദൈവ ശാസ്ത്രത്തിൻ്റെ ചില വശങ്ങളേക്കുറിച്ചുള്ള പ്രബോധനം
1985 – വിമോചന ദൈവ ശാസ്ത്രത്തിൻ്റെ ചില വശങ്ങളേക്കുറിച്ചുള്ള പ്രബോധനം

വിമോചന ദൈവ ശാസ്ത്രം എന്ന പേരിൽ അറിയപ്പെടുന്ന ദൈവ ശാസ്ത്രപരവും അജപാലനാത്മകവുമായ പ്രസ്ഥാനത്തിലെ വിവിധ ചിന്താധാരകളിൽ ചിലതിന് സംഭവിച്ചതോ സംഭവിച്ചേക്കവുന്നതോ ആയ  മാർഗ്ഗഭ്രംശങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും താക്കീതും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വളരെ പരിമിതവും സൂക്ഷ്മവും ആയ ലക്ഷ്യത്തോടെ വിവിധ മാക്സിയൻ ചിന്താധാരകളിൽ നിന്ന് വേണ്ടത്ര വിമർശനത്മകത കൂടാതെ കടം കൊണ്ട ആശയങ്ങളെ ഉപയോഗിക്കുന്ന വിമോചന ദൈവ ശാസ്ത്രത്തിൻ്റെ ചില രൂപങ്ങൾ വിശ്വാസവും ക്രിസ്തീയ ജീവിതവും താറുമാറാക്കിക്കൊണ്ട് വരുത്തുന്നതും വരുത്താവുന്നതും ആയ പാളിച്ചകളിലേക്കു അജപാലകരുടേയും വിശ്വാസികളുടേയും ശ്രദ്ധയാകർഷിക്കലാണ് ലക്ഷ്യം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വിമോചന ദൈവ ശാസ്ത്രത്തിൻ്റെ ചില വശങ്ങളേക്കുറിച്ചുള്ള പ്രബോധനം 
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം:52
  • അച്ചടി:  Vimala Printing Press, Telicherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1977 – സണ്ടേസ്കൂൾ പാഠാവലി – ക്ലാസ്സ് 1

1977 ൽ കേരള ബ്രദറൺ സഭ ഒന്നാം ക്ലാസ്സിലേക്കുള്ള വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ സണ്ടേസ്കൂൾ പാഠാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1977 - സണ്ടേസ്കൂൾ പാഠാവലി ക്ലാസ്സ് 1
1977 – സണ്ടേസ്കൂൾ പാഠാവലി ക്ലാസ്സ് 1

പുസ്തകത്തിൽ ഒന്നാം ഭാഗത്തിൽ പഴയനിയമത്തിലെ ഉല്പത്തി മുതൽ യോനാ പ്രവാചകൻ വരെ 25 പാഠങ്ങളായും, രണ്ടാംഭാഗത്തിൽ യേശുവിൻ്റെ ജനനം മുതൽ ഉയിർപ്പു വരെ 15 പാഠങ്ങളായും ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. കൂടാതെ അനവധി ചിത്രങ്ങൾ ഉൾക്കൊള്ളിച്ചതും ഈ പാഠപുസ്തകത്തെ മനോഹരമക്കിയിട്ടുണ്ട്.

കുന്നംകുളം സ്വദേശിയായ ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: സണ്ടേസ്കൂൾ പാഠാവലി ക്ലാസ്സ് 1
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 136
  • അച്ചടി: Prakashini Press, Angamaly
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – വിശുദ്ധ അമ്മ ത്രേസ്യ – ഒന്നാം ഭാഗം

1938 ൽ പ്രസിദ്ധീകരിച്ച, കർമ്മലീത്താ സഭയിലെ ഈശോയുടെ ത്രേസ്യ  എന്നറിയപ്പെടുന്ന വിശുദ്ധ അമ്മ ത്രേസ്യ യുടെ ജീവ ചരിത്രത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നതു്.

1938 - വിശുദ്ധ അമ്മ ത്രേസ്യ - ഒന്നാം ഭാഗം
1938 – വിശുദ്ധ അമ്മ ത്രേസ്യ – ഒന്നാം ഭാഗം

രണ്ട് ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്.ആദ്യഭാഗം വിശുദ്ധ ത്രേസ്യയുടെ സുന്ദരമായ ജീവചരിത്രം തന്നെ.അവസാനഭാഗമാകട്ടെ, സുപ്രസിദ്ധനായ വിശുദ്ധ അല്പോൻസ്സ് ലിഗോരി വിശുദ്ധ ത്രേസ്യയുടെ സ്തുതിക്കായി രചിച്ചിട്ടുള്ള കൃതികളിൽ നിന്നും സമാഹരിച്ച്ട്ടുള്ള നവനാൾ ധ്യാനങ്ങൾ, നവനാൾ ജപങ്ങൾ, സുകൃതപൂർണ്ണതാലബ്ധിക്കുള്ള  കുറുക്കുവഴി എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള  ഉള്ളടക്കം ആക്കിയിരിക്കുന്നു.
വിശുദ്ധ അമ്മ ത്രേസ്യയുടെ ജനനവും ബാല്യകാലസംഭവങ്ങളും, സഭാപ്രവേശനം, കാർമ്മൽ സഭാ നവീകരണത്തിനുള്ള പരിശ്രമങ്ങൾ, വിശുദ്ധക്കുണ്ടായ പലവിധ വിരോധ ഞെരുക്കങ്ങൾ, സമാശ്വാസങ്ങൾ, നവീനയത്നങ്ങൾ, കൂടാതെ വിശുദ്ധയുടെ അന്ത്യപോരാട്ടങ്ങളും,ഭാഗ്യമരണവും ഇവയെക്കുറിച്ചെല്ലാം ഈ പുസ്തകത്തിൽ വിവരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വിശുദ്ധ അമ്മ ത്രേസ്യ – ഒന്നാം ഭാഗം
  • രചന:   
  • പ്രസിദ്ധീകരണ വർഷം: 1938
  • അച്ചടി:  St.Josephs Press, Mannanam
  • താളുകളുടെ എണ്ണം: 96
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2006 – ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ-പി.എം. കൊച്ചുകുറു

പി.എം. കൊച്ചുകുറുവിൻ്റെ ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ എന്ന  പുസ്തകത്തിൻ്റെ 2006ൽ പ്രസിദ്ധീകരിച്ച മൂന്നാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 2006 - ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ
2006 – ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ

അതിരാവിലെ തിരുസന്നിധി, മനമേ പക്ഷിഗണങ്ങൾ തുടങ്ങിയ പ്രശസ്തമായ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ് പി.എം കൊച്ചുകുറു. അദ്ദേഹം രചിച്ച വിവിധ ക്രിസ്തീയ ഗാനങ്ങളുടെ സമാഹാരമാണ് ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ എന്ന ഈ പുസ്തകം. ഈ പുസ്തകത്തിലെ പാട്ടുകൾ ദൈവതിരുനാമത്തിനു മഹത്വകരവും അനേക ദൈവമക്കൾക്കു അനുഗ്രഹകരവുമായി ഭവിക്കണം എന്ന ഉദ്ദേശത്തൊടെ ഇതിൻ്റെ രചയിയതാവ് ശ്രീ കൊച്ചുകുറു രചിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ദൈവത്തിൻ്റെ നിസ്തുല സ്നേഹത്തേക്കുറിച്ചു വർണ്ണിക്കുന്നു. ഈ പാട്ടുപുസ്തകത്തിൻ്റെ ഒന്നാം പതിപ്പ് 1925 ൽ പ്രസിദ്ധീകരിച്ചു. രണ്ടാം പതിപ്പ് 1956 ൽ പ്രസിദ്ധീകരിച്ചു.മൂന്നാം പതിപ്പായ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു നേതൃത്വം നൽകിയത് അദ്ദേഹത്തിൻ്റെ കുടുംബാംഗാങ്ങൾ തന്നെയാണു്.

ഗ്രന്ഥപ്പുരയുടെ സുഹൃത്തായ ബെഞ്ചമിൻ വർഗ്ഗീസ് ആണ് ഈ പുസ്തകം പി.എം. കൊച്ചുകുറുവിൻ്റെ പിൻതലമുറക്കാരിൽ നിന്നു ശേഖരിച്ച് ഡിജിറ്റൈസേഷനായി കൈമാറിയത്.  ബെഞ്ചമിനും പി.എം. കൊച്ചുകുറുവിൻ്റെ കുടുംബാംഗങ്ങളായ പി സി മാത്യു, ജോർജ് പൗലോസ്, മാത്യൂസ് വത്സലൻ എന്നിവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ
  • രചയിതാവ്: പി.എം. കൊച്ചുകുറു
  • താളുകളുടെ എണ്ണം:212
  • അച്ചടിKamal Offset , Muvattupuzha
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – സീയോൻ സംഗീതങ്ങൾ- കെ ഒ. ചേറു

സുവിശേഷ കൂടാരം എന്ന് അറിയപ്പെടുന്ന ക്രിസ്തീയ സഭക്കാരാൽ 1965 ൽ രചിക്കപ്പെട്ട സീയോൻ സംഗീതങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1965 - സീയോൻ സംഗീതങ്ങൾ - കെ ഒ . ചേറു
1965 – സീയോൻ സംഗീതങ്ങൾ – കെ ഒ . ചേറു

ക്രിസ്തീയ വിശ്വാസികളുടെ ആശ്വാസത്തിനും സ്ഥിരതക്കുമായി, സുവിശേഷ കൂടാരം എന്ന് അറിയപ്പെടുന്ന ക്രിസ്തീയ സഭ 1100 ലും, 1102 ലും, 1108 ലും , 1121 ലും പ്രസിദ്ധപ്പെടുത്തിയ സീയോൻ ഗീതങ്ങളിലും, കൂടാതെ കേരള ക്രൈസ്തവ ഗീതങ്ങൾ എന്ന ചെറു പുസ്തകത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും, അവരുടെ ജീവിതാനുഭവത്തിൽ അവർക്കു ലഭിച്ചിട്ടുള്ളതുമായ പുതിയ പാട്ടുകളും ചേർത്ത് കൊണ്ടാണ് ഈ ചെറു പുസ്തകം ഗാന രൂപത്തിൽ രചിക്കപ്പെട്ടത്.

293 ഗാനങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിത്യ സീയോനിലേക്കു യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ക്രിസ്തീയ വിശ്വാസികൾക്കു ഒരു പുതിയ ഉണർവ്വ് നൽകും ഇതിലെ ഗാനങ്ങൾ.

കുന്നംകുളം സ്വദേശിയായ ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്:സീയോൻ സംഗീതങ്ങൾ
  • താളുകളുടെ എണ്ണം:236
  • അച്ചടി:U.K.C Press, Kunnamkulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

വെളിപ്പാടിൻ്റെ വ്യാഖ്യാനം – സി. വി. താരപ്പൻ

വിശുദ്ധ ബൈബിളിൽ , പുതിയ നിയമത്തിൽ യോഹന്നാന് ലഭിച്ച വെളിപാടിനേക്കുറിച്ച് , സി വി താരപ്പൻ രചിച്ച വെളിപ്പാടിൻ്റെ വ്യാഖ്യാനം   എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നതു്.

വെളിപ്പാടിൻ്റെ വ്യാഖ്യാനം - സി. വി. താരപ്പൻ
വെളിപ്പാടിൻ്റെ വ്യാഖ്യാനം – സി. വി. താരപ്പൻ

വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള, വിശുദ്ധ യോഹന്നാന് ഉണ്ടായതായി വിവരിക്കുന്ന വെളിപാടിനേക്കുറിച്ച് ഈ പുസ്തകത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു.20 അധ്യായങ്ങളിലായി എഴുതപ്പെട്ടിട്ടുള്ളവ,  ഈ ചെറു പുസ്തകത്തിൽ സൂക്ഷ്മതയോടെ വിവരിച്ചിരിക്കുന്നു.ക്രിസ്തുവിൻ്റെ ഏറെ പ്രിയ ശിക്ഷ്യനായിരുന്ന യോഹന്നാനു ലഭിച്ച ഈ വെളിപാട് ,ഏഴു സഭകൾക്ക് എന്നു പറഞ്ഞിരിക്കുന്നത് സഭായുഗത്തെ ഏഴായി ഭാഗിച്ച് ,ആ എല്ലാ കാലങ്ങളിലുമുള്ള സഭക്കു് എന്നു അർത്ഥമാക്കുന്നു.ന്യയവിധി, അന്തിക്രിസ്തുവിൻ്റെ കാലം, നിത്യത എന്നിങ്ങനെയുള്ള പല കാര്യങ്ങളും ഈ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുണ്ട്.

ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വെളിപ്പാടിൻ്റെ വ്യാഖ്യാനം
  • രചയിതാവ്: സി. വി. താരപ്പൻ
  • താളുകളുടെ എണ്ണം:48
  • അച്ചടി:Eveready Press, Kunnamkulm
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935- യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ

1935 ൽ പ്രസിദ്ധീകരിച്ച, പെണ്ണമ്മ സന്യാസിനി രചിച്ച യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നതു്.

1935- യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ
1935- യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ

പലപ്പോഴായി പലർ എഴുതിയിട്ടുള്ള പുസ്തകങ്ങളിൽ നിന്നുള്ള ഒരു സങ്കലനമാണു് ഈ ചെറുഗാനകൃതി.മനുഷ്യഹൃദയത്തെ ആർദ്രമാക്കുന്നതിനു് ഗീതങ്ങൾക്കുള്ള ശക്തി ,ഈ പുസ്തകത്തിൽ നമുക്കു അനുഭവപ്പെടും.ഈ പുസ്തകത്തിലെ പാട്ടുകൾ ക്രിസ്തീയ സഹോദര സഹോദരിമാർക്ക് ഒരു നവോന്മ്മേഷം പകരും എന്ന കാര്യത്തിൽ സന്ദേഹം ഇല്ല.ക്രിസ്തീയശുശ്രൂഷയിൽ പ്രാചീന കാലത്തേക്കാൾ, ആധുനിക കാലത്തിനു സംഗീതത്തിനു പ്രധാന്യം കൂടിയിട്ടുള്ളതായും ഈ പുസ്തകത്തിലെ വരികളിൽ തെളിഞ്ഞു കാണാം.

ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: യഹോവ ഭക്തന്മാർക്കുള്ള സന്തോഷ ഗീതങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 70
  • അച്ചടി: C.P.M.M Press, Kozhancherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – പഞ്ചതന്ത്രകഥകൾ – ഈ വി. കൃഷ്ണപിള്ള

തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലേക്കായി 1950- ൽ പ്രസിദ്ധീകരിച്ച, പഞ്ചതന്ത്രകഥകൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1950-panchathanthrakadhakal-e-v-krishnapilla
1950-panchathanthrakadhakal-e-v-krishnapilla

വിദ്യാലയങ്ങളിലേക്കു് മാത്രമല്ല, പൗരാവലിക്ക് ആകമാനം ഉപയോഗപ്രദമായി പഞ്ചതന്ത്രകഥകളെ ഗദ്യരൂപത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട് .ജീവിത വിജയത്തിനു പര്യാപ്തമായ സല്പാഠങ്ങളെ , അർത്ഥഗർഭങ്ങളായ ചെറുകഥകൾ ഉദാഹരണങ്ങളായി ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.

ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: പഞ്ചതന്ത്രകഥകൾ  
  • രചയിതാവ്: ഈ വി. കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 108
  • അച്ചടി:Prakash Printing
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954- ശുദ്ധത എൻ്റെ നിധി

1954 ൽ പ്രസിദ്ധീകരിച്ച,  പി. വെനിഷ് രചിച്ച,  ക്രിസ്തീയ വിശ്വസം സ്വീകരിച്ച ഒരു മനുഷ്യനിൽ മാമ്മോദീസ നൽകപെട്ട നിർമ്മലത, മരണം വരെ എങ്ങനെ കാത്തു സൂക്ഷിക്കണം എന്നു ഓർമ്മപ്പെടുത്തുന്ന ശുദ്ധത എൻ്റെ നിധി എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1954- ശുദ്ധത എൻ്റെ നിധി
1954- ശുദ്ധത എൻ്റെ നിധി

ശുദ്ധത എന്നും പാലിക്കുവാൻ കഴിയുന്നെങ്കിൽ, അതൊരു ദൈവാനുഗ്രഹം ആണെന്ന് ഓർമ്മിപ്പിക്കുകയാണു എഴുത്തുകാരൻ ഈ പുസ്തകത്തിലൂടെ. പാപികൾ ആയിരുന്ന ചില മനുഷ്യർ തങ്ങളുടെ മാനസാന്തരത്തിനു ശേഷം ശുദ്ധതയുടെ യഥാർത്ഥ ദൃഷ്ട്ടാന്തങ്ങൾ ആയി തീർന്നതിനു ചില വിശുദ്ധരേയും ഉദാഹരണമായി എടുത്തു പറയുന്നു .ഒന്നാം അദ്ധ്യായത്തിൽ ശുദ്ധതയുടെ പുണ്ണ്യത്തെക്കുറിച്ചു പറയുമ്പോൾ രണ്ടാം അദ്ധ്യായത്തിൽ അതു പ്രാപിക്കുന്നതിനുള്ള മാർഗ്ഗങ്ങളേക്കുറിച്ചും വിവരിക്കുന്നു.പൂർണ്ണമായും ഈ പുസ്തകം വായിച്ചു തീരുമ്പോൾ , പുസ്ത്കത്തിൻ്റെ തലക്കെട്ട് ഈ പുസ്തകത്തിനു ഒരുപാട് ചേരുന്ന അലങ്കാരമായി വായനക്കാർക്ക് അനുഭവപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ശുദ്ധത എൻ്റെ നിധി
  • രചയിതാവ് :
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം:  86
  • അച്ചടി: Mar Louis Memorial Press, Alwaye
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി