1976 ഗാനധാര

1976 – ൽ വടവാതൂർ സെൻ്റ് തോമസ് സെമിനാരിയിൽ നിന്നും പ്രസിദ്ധീകരിച്ച, സീറോ മലബാർ കുർബ്ബാന പാട്ടുകളുടെ ഒരു സംഗ്രഹം ആയ ഗാനധാര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1976 ഗാനധാര
1976 ഗാനധാര

തിരുകർമ്മങ്ങൾക്കുപയോഗിക്കാവുന്ന ഏകദേശം 295 ഗാനങ്ങൾ ക്രമീകരിച്ചിട്ടുള്ള ഈ പുസ്തകം വ്യക്തികളുടേയും സമൂഹങ്ങളുടേയും മനസ്സുകളെ സ്വർഗ്ഗീയതയുടെ ഉദാത്തതയിലേക്കു ഉയർത്തുമെന്നത് ഉറപ്പാണ്.

വിശുദ്ധകുർബ്ബാനയിൽ ആരാധനക്രമകാലങ്ങൾക്കൊത്ത് മാറി വരുന്ന സങ്കീർത്തനങ്ങളും കാഴ്ച്ച വയ്പ്പ് പ്രാർത്ഥനകളും ഇതിൽ ഗാനരൂപത്തിലാക്കിയിട്ടുണ്ട്.

വിവിധ ആരാധനക്രമഗ്രന്ഥങ്ങളിൽ നിന്ന് ചില ഗാനങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ഗാനധാര
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 196
  • അച്ചടി: M.M Press, Muvattupuzha
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1939 വില്ല്യം ഡോയിൽ – എലിസബത്ത് ഉതുപ്പ്

1939 – ൽ പ്രസിദ്ധീകരിച്ച, എലിസബത്ത് ഉതുപ്പ്എഴുതിയ
വില്ല്യം ഡോയിൽ
എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1939 വില്ല്യം ഡോയിൽ - എലിസബത്ത് ഉതുപ്പ്
1939 വില്ല്യം ഡോയിൽ – എലിസബത്ത് ഉതുപ്പ്

ആദ്ധ്യാത്മിക സമരത്തിലും ഭൗതിക സമരത്തിലും ഒന്നുപോലെ വിജയം നേടുവാൻ സാധിച്ചിട്ടുള്ള മഹാന്മാരിൽ ഒരാളാണ് ഫാദർ വില്ല്യംഡോയിൽ.അദ്ദേഹത്തിൻ്റെ ബാല്യവും യൗവ്വനവും, ആശ്രമത്തിനുള്ളിലെ ജീവിതം, വ്രത വാഗ്ദാനം, അദ്ധ്യയനകാലം, പ്രേഷിതവൃത്തി, തപോജീവിതം എന്നിവയെകുറിച്ചെല്ലം ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്.

തപോജീവിതം നയിക്കുന്ന കാലത്തു തന്നെ സമരമുഖത്ത് പ്രവർത്തിക്കേണ്ടിവന്നിട്ടുള്ള അദ്ദേഹത്തിൻ്റെ സേവനങ്ങൾ , എഴുത്തിനും അപ്പുറം ആണ്.പുസ്തകത്തിൻ്റെ അവസാനപേജുകളിൽ സ്വന്തം സഹപ്രവർത്തകരുടെ ഹ്രദയസ്പർശിയായ
സാക്ഷ്യങ്ങളും കാണാവുന്നതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: വില്ല്യം ഡോയിൽ
  • രചന:  എലിസബത്ത് ഉതുപ്പ്
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 320
  • അച്ചടി:  Viswanath Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1953 – കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന

1953 – ൽ പ്രസിദ്ധീകരിച്ച,  ഫാബിയാൻ  എഴുതിയ
കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1953 - കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന
1953 – കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന

കേരള കുർബാനയിൽ ചെയ്യപ്പെടുന്ന ഓരോ കർമ്മവും ചൊല്ലപ്പെടുന്ന ഓരോ പ്രാർത്ഥനയും പൗരസ്ത്യ സുറിയാനി സഭയിലെ പണ്ഡിതന്മാരുടെ വ്യഖ്യാനങ്ങളെ ആധാരമാക്കി ഇതിൽ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കക്കാർക്കും, വിദേശങ്ങളിലെ സ്വന്ത റീത്തുകാരോടൊപ്പം, ഉദയമ്പേരൂർ സൂനഹദോസുവരെ,ഒന്നിലധികം കുർബാനകൾ ഉണ്ടായിരുന്നു.

അതിനുശേഷം അവർ പൗരസ്ത്യ സുറിയാനിക്രമത്തിലെ ശ്ലീഹന്മാരുടെ കൂദാശ അഥവ ഒന്നാമത്തെ കുർബാന  എന്നു വിളിക്കുന്ന ഒന്നു മാത്രമേ ഉപയോഗിക്കുന്നുള്ളു. ആ കുർബാനക്രമം ആണ് ഈ പുസ്തകത്തിൻ്റെ വിഷയവും.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന
  • രചന:  ഫാബിയാൻ
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 342
  • അച്ചടി: Poppular Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1980 – വിശുദ്ധ കുമ്പസാരം

1980 ൽ മലങ്കര സഭയുടെ കീഴിൽ, മാർ ഈവാനിയോസ് തിരുമേനി രചിച്ച്,  ബഥനി ആശ്രമം പ്രസിദ്ധീകരിച്ച വിശുദ്ധ കുമ്പസാരം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശുദ്ധ കുമ്പസാരം
വിശുദ്ധ കുമ്പസാരം

ഈ ഗ്രന്ഥം ഒരു ആത്മീയ–തത്വചിന്തനമാണ്. ഇക്കൂദാശയുടെ വിവിധഘടകങ്ങളും ആഴത്തിലുള്ള ദാർശനിക പ്രതിബിംബവും ഈ പുസ്തകം വിശദമായി വിശദീകരിക്കുന്നു.   ഈ പുസ്തകം കുമ്പസാരത്തെ “പാപമോചന നടപടി” എന്ന പരമ്പരാഗത കുറുക്കുവഴിയില്‍ നിന്ന് അപ്പുറം കൊണ്ടു ചൊല്ലുന്ന ഗ്രന്ഥമാണ്. ‌

അത് ഒരു ആധ്യാത്മിക പ്രക്രിയയെന്ന രീതിയിൽ പ്രമേയമായിട്ടാണ്  കൈകാര്യം ചെയ്യുന്നത്. ലിറ്റർജിക്കൽ ഭാഗങ്ങളേക്കുറിച്ച് തത്വചിന്തനാപരമായ, പ്രാർത്ഥനയായുള്ള സമീപനമാണ് ഇവിടെ പ്രധാനമാക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: വിശുദ്ധ കുമ്പസാരം
  • പ്രസിദ്ധീകരണ വർഷം: 1980
  • താളുകളുടെ എണ്ണം:118
  • അച്ചടി:  Archana Printers
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1971 – ആഘോഷമായ കുർബ്ബാന

1971 ൽ Syro Malabar Littargical committee പ്രസിദ്ധീകരിച്ച ആഘോഷമായ കുർബ്ബാന എന്ന കുർബ്ബാനപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1971 - ആഘോഷമായ കുർബ്ബാന
1971 – ആഘോഷമായ കുർബ്ബാന

ആഘോഷമായ കുർബ്ബാന സംബന്ധിച്ച് പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു.

പുരോഹിതൻ തിരുവസ്ത്രങ്ങൾ ധരിക്കുമ്പോൾ മുതൽ മദ്ബഹയിൽ നിന്നു പുറത്തിറങ്ങുന്നതുവരെ അവർ അനുവർത്തിക്കുന്ന കർമ്മങ്ങളെകുറിച്ച് ആണ് ഇതിലെ പ്രതിപാദ്യ വിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ആഘോഷമായ കുർബ്ബാന
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 76
  • അച്ചടി: Mar Thomma Sleeha Press, Alwaye
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

സീറോ മലബാർ സഭയും ശ്ലീഹന്മാരുടെ കുർബ്ബാനക്രമവും

ലിറ്റർജിക്കൽ ശാസ്ത്രത്തിൽ വിദഗ്ധൻ  ആയ Dr.George Vavanikkunnel. രചിച്ച സീറോ മലബാർ സഭയും ശ്ലീഹന്മാരുടെ കുർബ്ബാനക്രമവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 സീറോ മലബാർ സഭയും ശ്ലീഹാന്മ്മാരുടെ കുർബ്ബാനക്രമവും
സീറോ മലബാർ സഭയും ശ്ലീഹന്മാരുടെ കുർബ്ബാനക്രമവും

സീറോ മലബാർ സഭയുടെ,   ദൈവാരാധനായോഗങ്ങളിലൂടെയും ലിറ്റർജി സമ്പത്തുകൾക്കായുള്ള തത്വചിന്തയിലൂടെയും ഏറെ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് Dr.George Vavanikkunnel.

ശ്ലീഹന്മാരുടെ കുർബ്ബാനക്രമത്തിൻ്റെ ആധാരങ്ങൾ, അദ്ദായ്‌-മരിയുടെ കുർബ്ബാന അതിൻ്റെ ലാളിത്യവും  ആത്മീയതയും ,ആന്തിയോക്ക്യൻ, കിഴക്കൻ സുറിയാനി പരമ്പര്യത്തിലെ സ്വാധീനം, സീറോ മലബാർ സഭയുടെ കുർബ്ബാനയുടെ വികാസം, പ്രാചീനമായി നിലനിന്നിരുന്ന രൂപങ്ങൾ, ലാറ്റിൻ സ്വാധീനങ്ങൾ, വിശുദ്ധ കുർബ്ബാനയുടെ ഓരോ ഘടകവും വിശദീകരിക്കുന്ന പഠനം എന്നിവയേക്കുറിച്ചെല്ലാം പുസ്തകത്തിൽ വിശദീകരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സീറോ മലബാർ സഭയും ശ്ലീഹന്മാരുടെ കുർബ്ബാനക്രമവും
  • രചന: ജോർജ്ജ് വാവാനിക്കുന്നേൽ
  • താളുകളുടെ എണ്ണം: 42
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2009 – ജനാഭിമുഖ കുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും

2009-ൽ പ്രസിദ്ധീകരിച്ച, മാർ ഏബ്രഹാം മറ്റം എഴുതിയ ജനാഭിമുഖ കുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2009 - ജനാഭിമുഖ കുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും
2009 – ജനാഭിമുഖ കുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും

അടുത്തകാലത്തായി സീറോ മലബാർ സഭയിൽ നടന്നു വരുന്ന വിവാദപരമായ ജനാഭിമുഖ കുർബ്ബാന ക്രമത്തേക്കുറിച്ചുള്ള വിശകലനമാണ് ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യ വിഷയം.കുർബ്ബാനയിലെ ആഭിമുഖ്യത്തെക്കുറിച്ച് ബെനഡിക്റ്റ് XVI സംസാരിക്കുന്നു.കൂടാതെ കർദ്ധിനാൾ Dhariyo Kasthrillon  വിശദീകരണം നൽകിയിട്ടുണ്ട്. സീറോ മബാർ സഭയിലെ നിലവിലെ സ്ഥിതി വിശേഷവും ഇതിൽ പ്രതിപാദിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ജനാഭിമുഖ കുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും
  • പ്രസിദ്ധീകരണ വർഷം: 2009
  • താളുകളുടെ എണ്ണം:36
  • അച്ചടി: WiGi Printers, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2008 – സുകൃതവഴിയേ

2008-ൽ  CMI  സഭ , Mysore Province പ്രസിദ്ധീകരിച്ച, സുകൃതവഴിയേ എന്ന സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2008 - സുകൃതവഴിയേ
2008 – സുകൃതവഴിയേ

CMI സഭയിൽ സുകൃതങ്ങളുടെ ആൾരൂപം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന  Fr. Amatus Kallarackal ൻ്റെ അനുസ്മരണാർത്ഥം പുറത്തിറക്കിയ ഒരു ചെറു സ്മരണികയാണ്ഈ പുസ്തകം.മുൻ മാണ്ഡ്യ രൂപത ബിഷപ്പ് ആയിരുന്ന മാർ ജോർജ്ജ് ഞരളക്കാട്ട് അടക്കം , CMI സഭയിലെ പ്രമുഖരായ വൈദീകരും, അമാത്തുസ് അച്ചനുമൊത്തു അവർക്കുണ്ടായിട്ടുള്ള ഓർമ്മകൾ പങ്കുവക്കുന്നു.

ഈ സ്മരണിക വായിച്ച് തീരുമ്പോൾ ഒരുകാര്യം പറയതെ വയ്യ !!!! “സുകൃതവഴിയേ”….ആകട്ടെ നമ്മുടെ യാത്രകൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സുകൃതവഴിയേ
  • പ്രസിദ്ധീകരണ വർഷം: 2008
  • താളുകളുടെ എണ്ണം: 56
  • അച്ചടി:Matha Press, Bangalore
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1989 കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി പ്ലാറ്റിനം ജൂബിലി സൂവനീർ.

1989  ൽ ഹോളി ഫാമിലി സഭ  പ്രസിദ്ധീകരിച്ച കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി പ്ലാറ്റിനം ജൂബിലി  സുവനീർ എന്ന  സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1989 കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി പ്ലാറ്റിനം ജൂബിലി സൂവനീർ.
1989 കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി പ്ലാറ്റിനം ജൂബിലി സൂവനീർ.

അതിമനോഹരമായ കവർ ചിത്രം കൊണ്ട് ശ്രദ്ധേയമാണ് ഈ സ്മരണിക.മേഘവില്ല് മുഖചിത്രമാക്കി കർത്താവിൻ്റെ കരകവിയുന്ന, കരുണാർദ്രാ സ്നേഹത്തിൻ്റെ ബഹിർസ്ഫുരണം ആയി ഇതിനെ മാറ്റുന്നു.ഹോളി ഫാമിലി സഭയുടെ സ്ഥാപക ദൈവദാസി മറിയം ത്രേസ്സ്യയെകുറിച്ചുള്ള വിവരണം കൊണ്ട് സ്മരണിക ശ്രദ്ധേയമാണ്.

സഭ സ്ഥാപിതമായ വർഷം, സ്ഥാപക മരണാനന്തര പ്രവർത്തനങ്ങൾ, പ്രഥമ ദൗത്യപ്രവർത്തനങ്ങൾ എന്നിവയുടെ വിശദീകരണം.

പ്രധാന  സാമൂഹ്യ–ആത്മീയ പ്രവർത്തനങ്ങൾ. ശുശ്രൂഷാ കേന്ദ്രങ്ങൾ,സഭയുടെ സ്ഥാപനം ഇതുവരെ എത്തിയ ഇടവേളകളിൽ സംഭവിച്ച പ്രധാന സാമുദായിക–ആത്മീയ–ഭൗതിക പ്രവർത്തനങ്ങൾ എന്നിവയെകുറിച്ചെല്ലാം പ്രസ്തുത സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി പ്ലാറ്റിനം ജൂബിലി സൂവനീർ.
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 370
  • അച്ചടി:  S.T. Reddiar & Sons
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1985 സ്മരണാഞ്ജലി

1985 – ൽ  CMI  സഭയുടെ മേജർ സെമിനാരിയായ ധർമ്മരാമിൽ നിന്നുംപ്രസിദ്ധീകരിച്ച,  സ്മരണാഞ്ജലി
എന്ന  Booklet ൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1985 സ്മരണാഞ്ജലി
1985 സ്മരണാഞ്ജലി

ഒരു സ്കൂട്ടർ അപകടത്തെതുടർന്ന് അകാലത്തിൽ മരണമടഞ്ഞ സി എം ഐ സഭയിലെ Br.Jose നെ കുറിച്ച് പ്രിയ അദ്ധ്യാപകരും കൂട്ടുകാരും പങ്കുവച്ചിട്ടുള്ള ഓർമ്മക്കുറിപ്പുകളാണ് ഈ ചെറു   Booklet ൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ജീവിതം ഹൃസ്വമാണെങ്കിലും നിസ്വാർത്ഥ സേവനവും, നിസ്തുല്ല്യ പരിശ്രമവും വഴി അതിനെ നമുക്ക് ധന്യമാക്കുവാൻ കഴിയും എന്ന് ഈ Booklet ലെ വരികൾ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മകളെ ധന്യമാക്കുന്ന അനവധി ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സ്മരണാഞ്ജലി
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 38
  • അച്ചടി: Dharmaram School Of Printing
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി