1953 നവമ്പർ 23, നവമ്പർ 30, ഡിസമ്പർ 7, ഡിസമ്പർ 14, ഡിസമ്പർ 21 തീയതികളിൽ (കൊല്ലവർഷം 1129 വൃശ്ചികം 8, 15, 22, 29, ധനു 6) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ 5 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.
കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 5 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1965 ഏപ്രിൽ 01 മുതൽ 30 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 26 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. 15, 17, 19, 25 തീയതികളിലെ പത്രം ലഭ്യമല്ല.
ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പാക്കിസ്താനുമായുള്ള ഇന്ത്യയുടെ യുദ്ധം, ചൈനയുമായുള്ള സംഘർഷം, അതിനിടെ ഭാരതത്തെ ധിക്കരിച്ച് കാശ്മീരിലെ ഷേക്ക് അബ്ദുള്ള ചൈന സന്ദർശിച്ചത്, അമേരിക്കയുടെ വിയറ്റ്നാം യുദ്ധം തുടങ്ങിയവ മിക്ക ദിവസങ്ങളിലെയും ലീഡ് വാർത്തയാണ്.
തൊഴിലാളി ദിനപ്പത്രത്തെ പറ്റിയുള്ള കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക.
1972 ൽ പ്രസിദ്ധീകരിച്ച റാഫേൽ ചിറ്റിലപ്പിള്ളി രചിച്ച ഞാൻ കണ്ട ഫാദർ വടക്കൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയത്തിലും (കർഷക തൊഴിലാളി പാർട്ടി) കർഷക സമരങ്ങളിലും ഇറങ്ങി പ്രവർത്തിച്ച തൃശൂരിൽ നിന്നുള്ള കത്തോലിക്കാ വൈദികനായ ഫാദർ വടക്കനെ അനുസ്മരിക്കുന്ന ഒരു പുസ്തകമാണിത്. കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽ നിന്നുള്ള വിമർശനങ്ങളും വിയോജിപ്പുകളും ഈ പുസ്തകത്തിൽ കാണാൻ കഴിയും. ഇതിൽ പരാമർശിക്കുന്ന (ഉദാ: പേജ് 15, 16), അദ്ദേഹം സ്ഥാപിച്ച്, കെ റ്റി പി നടത്തി വന്ന തൊഴിലാളി എന്ന പത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.
കന്യാകുമാരി ജില്ലയിലെ സഞ്ചാര കേന്ദ്രങ്ങളുടെ ഫോട്ടോകൾ അടങ്ങിയ ഫോട്ടോ ആൽബം ആണ് ഈ പോസ്റ്റ് വഴി പങ്കു വയ്ക്കുന്നത്.
കഴിഞ്ഞ കാലങ്ങളിൽ കന്യാകുമാരി ബീച്ചിൽ പാതയോരത്ത് വാങ്ങാൻ ലഭിച്ചിരുന്നതാണ് ബ്ലാക്ക് ആൻ്റ് വൈറ്റ് ഫോട്ടോകൾ പതിച്ച ഇത്തരം ചെറിയ ആൽബം. ഈ ഫോട്ടോകളുടെ വർഷം വ്യക്തമല്ലെങ്കിലും, ഗാന്ധി സ്മാരകത്തിലെ ഫോട്ടോ ഉൾപ്പെട്ടിരിക്കുന്നതിനാൽ, അത് ഉത്ഘാടനം ചെയ്യപ്പെട്ട 1956-നു ശേഷമുള്ളതാണെന്ന് അനുമാനിക്കാം. കുമാരി അമ്മൻ, സൂര്യോദയം, ഇന്ത്യാ ദേശത്തിൻ്റെ മുനമ്പ്, വിവേകാനന്ദപ്പാറ, ഗാന്ധി മണ്ഡപം, കുളിക്കടവ്, സൂര്യാസ്തമയം, സുചീന്ദ്രം കോവിൽ എന്നിവയുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
1994-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർക്സും മൂലധനവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മാർക്സിയൻ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവായ കാൾ മാർക്സിൻ്റെ ജീവിതവും, അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ മാർക്സിയൻ വായനയും, മൂലധനം (ക്യാപിറ്റൽ) എന്ന പുസ്തകത്തിൻ്റെ രചനയും വിവരിക്കുന്ന പുസ്തകം. പാശ്ചാത്യ ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലെ മൂലധനത്തിൻ്റെ നേട്ടങ്ങളല്ല, അവയെ എതിർക്കുന്ന മാർക്സിയൻ തത്വവാദമാണ് ഈ പുസ്തകത്തിൽ ഉന്നയിക്കുന്നത്.
1974 ലെ ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ വാർഷിക സ്മരണികയുടെ (Annual Magazine 1974 – Govt. High School for Boys, Attingal) സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സ്കൂൾ വാർഷികപ്പതിപ്പിൽ സാധാരണ കാണാറുള്ള പോലെ റിപ്പോർട്ടുകൾ, ലേഖനങ്ങൾ, കവിതകൾ, ഫോട്ടോകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.
1953 ആഗസ്റ്റ് 03, 24 തീയതികളിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 26 ലക്കം 30, 49 എന്നീ രണ്ട് ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.
മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1950 ഒക്ടോബർ 2, നവമ്പർ 13, നവമ്പർ 20, നവമ്പർ 27, ഡിസമ്പർ 04, ഡിസമ്പർ 11 തീയതികളിൽ (കൊല്ലവർഷം 1126 കന്നി 16, തുലാം 28, വൃശ്ചികം 5, 12, 19, 26) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ 6 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.
കൗമുദി ആഴ്ചപ്പതിപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഈ രണ്ട് ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 1 ലക്കം 29
പ്രസിദ്ധീകരണ വർഷം: 1950
പ്രസിദ്ധീകരണ തീയതി: 1950 ഒക്ടോബർ 02 (കൊല്ലവർഷം 1126 കന്നി 16)
1992-ൽ പി ഗോവിന്ദപ്പിള്ള, സി. ഭാസ്കരൻ എന്നിവർ ചേർന്ന് രചിച്ച വിപ്ലവങ്ങളുടെ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
റഷ്യയിലെ ഒക്ടോബർ വിപ്ലവം, ചൈനീസ് വിപ്ലവം, വിയറ്റ്നാം വിപ്ലവം, ക്യൂബൻ വിപ്ലവം, കൊറിയൻ വിപ്ലവം എന്നിവയെ മാർക്സിയൻ സിദ്ധാന്തത്തിൽ ഊന്നിക്കൊണ്ട് വിവരിക്കുകയും പുരോഗതിക്ക് ആവശ്യമെന്ന് വാദിക്കുകയും ചെയ്യുന്ന പുസ്തകം.
1991-ൽ പി ഗോവിന്ദപ്പിള്ള രചിച്ച ലോക യുവജന പ്രസ്ഥാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മാർക്സിസത്തിൻ്റെയും വർഗ സിദ്ധാന്തത്തിൻ്റെയും, താൻ ആശയപരമായി പ്രതീക്ഷയർപ്പിക്കുന്ന “യഥാർത്ഥ വിപ്ലവത്തിൻ്റെയും” കാഴ്ചപ്പാടിൽ നിന്നു കൊണ്ട്, പാശ്ചാത്യ ലോകത്തെ പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള യുവാക്കളുടെ സംഘടനകളെയും പ്രസ്ഥാനങ്ങളെയും റഷ്യയിലെ ഒക്ടോബർ വിപ്ലവത്തെ തുടർന്നുണ്ടായ കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനും ബന്ധിപ്പിക്കാനുമുള്ള ലേഖകൻ്റെ ഉദ്യമമാണ് ഈ പുസ്തകം.