1951 ൽ പ്രസിദ്ധീകരിച്ച, പി. അനന്തൻ പിള്ള രചിച്ച, വിദ്യാപ്രകാശിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

”വിദ്യാപ്രകാശിക” എന്ന ഈ പുസ്തകത്തിൽ എട്ടു ഉപന്യാസങ്ങളെ കുറിച്ചാണ് ഗ്രന്ഥകർത്താവ് വിവരിക്കുന്നത്. ‘ഷേക്സ്പിയർ മഹാകവിയും, നമ്മുടെ വിദ്യാഭ്യാസാഭിവൃദ്ധിയുമാണ് ഇതിലെ ആദ്യത്തെ രണ്ടു ഉപന്യാസങ്ങൾ. വിശ്വചരിത്രം, വിവാഹവും വംശാഭിവൃദ്ധിയും, സാമുദായികജീവിതം, യവദ്വീപ്, കേരളീയ കവിതാരീതി, മല്ലിനാഥൻ്റെ കവിത എന്നിവയാണ് മറ്റ് പ്രധാന വിഷയങ്ങൾ. ഈ ഉപന്യാസങ്ങൾ രചയിതാവിൻ്റെ ചിരകാല പരിശ്രമത്തിൻ്റെ ഫലമാണ്. വായനക്കാരെ സ്വതന്ത്രമായി ചിന്തിക്കാനും, ആശയങ്ങൾ പ്രകാശിപ്പിക്കാാനുംഈ പുസ്തകം സഹായിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: വിദ്യാപ്രകാശിക
- രചയിതാവ്: പി. അനന്തൻ പിള്ള
- പ്രസിദ്ധീകരണ വർഷം: 1951
- അച്ചടി: L.J. Fernandez and Son’s City Press, Trivandrum
- താളുകളുടെ എണ്ണം: 184
- സ്കാൻ ലഭ്യമായ ഇടം: കണ്ണി