1981 ൽ പ്രസിദ്ധീകരിച്ച, പ്ലാസിഡ് പൊഡിപാറ രചിച്ച മാർത്തോമാ ക്രിസ്ത്യാനികളുടെ വളർച്ചയും തളർച്ചയും? എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പോർച്ചുഗീസ് കാലഘട്ടത്തിനു മുമ്പും പിമ്പും മാർത്തോമാ (അഥവാ നസ്രാണി) ക്രിസ്ത്യാനികളുടെ സമൂഹത്തിലെ സ്ഥാനവും ഭാവി സംബന്ധിച്ച പ്രതീക്ഷകളും ഇതിൽ പങ്കു വയ്ക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മാർത്തോമാ ക്രിസ്ത്യാനികളുടെ വളർച്ചയും തളർച്ചയും?
- പ്രസിദ്ധീകരണ വർഷം: 1981
- താളുകളുടെ എണ്ണം: 116
- സ്കാൻ ലഭ്യമായ ഇടം: കണ്ണി