1962-ൽ പ്രസിദ്ധീകരിച്ച, എ. ആർ. രാജരാജ വർമ്മ രചിച്ച പ്രഥമ വ്യാകരണം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാള ഭാഷ വ്യാകരണമാണ് ഉള്ളടക്കം. കേരള പാണിനീയത്തിലെ വ്യാകരണ തത്വങ്ങളെ ആരംഭ (പ്രൈമറി) ക്ലാസുകളുടെ ആവശ്യത്തിന് ലളിതമായി അവതരിപ്പിക്കുന്ന പാഠപുസ്തകമാണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: പ്രഥമ വ്യാകരണം
- രചന: എ. ആർ. രാജരാജവർമ്മ
- പ്രസിദ്ധീകരണ വർഷം: 1962
- താളുകളുടെ എണ്ണം: 68
- അച്ചടി: Kamalalaya Printing Works
- സ്കാൻ ലഭ്യമായ ഇടം: കണ്ണി