1948 – സാഹിത്യനിഷ്കുടം – പി. ശങ്കരൻ നമ്പ്യാർ

1948 – ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ രചിച്ച സാഹിത്യനിഷ്കുടം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - സാഹിത്യനിഷ്കുടം - പി. ശങ്കരൻ നമ്പ്യാർ
1948 – സാഹിത്യനിഷ്കുടം – പി. ശങ്കരൻ നമ്പ്യാർ

പ്രൊഫസർ പി. ശങ്കരൻ നമ്പ്യാരുടെ പ്രശസ്തമായ ഉപന്യാസസമാഹാരമാണിത്.  ഉള്ളൂർ എസ്. പരമേശ്വരയ്യരുടെയും പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെയും അവതാരികകളോടെ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ, സാഹിത്യവികാസം, ജീവൽസാഹിത്യം, സാഹിത്യസാരം, വിമർശനം, ആംഗലേയ വിമശനകല, ശാകുന്തളത്തിലെ നായകോന്നമനം, ട്രാജഡികളിലെ വിഷാദവും വിശ്വാസവും തുടങ്ങി സാഹിത്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും വിവിധ വശങ്ങളെക്കുറിച്ചുള്ള പതിനഞ്ച് ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു. പ്രാചീന മൂല്യങ്ങളും പുതിയ കാലത്തിൻ്റെ നവീകരണ പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെയും, മലയാള സാഹിത്യം വളർത്തിയെടുക്കേണ്ട വഴികളെയും വളരെ ആഴത്തിലും ലളിതമായും ഈ കൃതിയിലൂടെ വിവരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യനിഷ്കുടം 
  • രചന: പി. ശങ്കരൻ നമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: ഡക്കാൻ പ്രിൻ്റിംഗ് ഹൗസ്, എറണാകുളം
  • താളുകളുടെ എണ്ണം: 230
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *