1917 -ൽ പ്രസിദ്ധീകരിച്ച, എം.കെ. വെങ്കിടേശ്വര അയ്യർ എഴുതിയ വേദപ്രാമാണ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വേദങ്ങളുടെ പ്രാധാന്യം വിശദമാക്കുന്ന ഒരു കൃതിയാണിത്. ഗുരുവും ശിഷ്യനും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് വേദാന്ത ചിന്തകളുടെ സങ്കീർണമായ ആശയങ്ങൾ ഇതിൽ വ്യാഖ്യാനിക്കുന്നത്. വേദാന്ത ചിന്തയുമായി ബന്ധപ്പെട്ട നിൽക്കുന്ന പല വാക്കുകൾക്കുമുള്ള വ്യാഖ്യാനങ്ങളും ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വേദപ്രാമാണ്യം
- രചന: എം.കെ. വെങ്കിടേശ്വര അയ്യർ
- പ്രസിദ്ധീകരണ വർഷം: 1917
- അച്ചടി: എം.വി. പ്രസ്സ്, പാലക്കാട്
- താളുകളുടെ എണ്ണം: 26
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
