1951-ൽ പ്രസിദ്ധീകരിച്ച, മാണിക്കത്ത് ശേഖര മേനോൻ എഴുതിയ ഗോൽക്കൊണ്ട നിരോധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹൈദരാബാദ് ഗോൽക്കൊണ്ട കോട്ടയുടെ ഉപരോധത്തെയും ഔറംഗസീബിൻ്റെ പടയോട്ടത്തെയും പശ്ചാത്തലമാക്കി മാണിക്കത്ത് ശേഖരമേനോൻ എഴുതിയ ഈ ചരിത്ര നോവൽ മലയാളത്തിലെ ശ്രദ്ധേയമായ ഒരു അപൂർവ്വ കൃതിയാണ്. 1951-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ മുഗൾ സൈന്യത്തിൻ്റെ അക്രമണവും അബുൽ ഹസൻ ഖുതുബ് ഷായുടെ (താനാ ഷാ) ഭരണകാലത്ത് ഗോൽക്കൊണ്ടയിലുണ്ടായ സംഭവവികാസങ്ങളുമാണ് പ്രധാന ഇതിവൃത്തം. വെറുമൊരു മൺകോട്ടയായിരുന്ന ഗോൽക്കൊണ്ട എങ്ങനെയാണ് ചരിത്രപ്രസിദ്ധമായ ഒരു മഹാദുർഗ്ഗമായും സ്വതന്ത്ര രാജ്യമായും വളർന്നതെന്നും, കുത്തുബ് ഷാഹി രാജവംശത്തിൻ്റെ ഭരണപ്രതാപവും ഒടുവിൽ ചതിയിലൂടെ ആ രാജ്യം ശത്രുക്കൾ പിടിച്ചടക്കി നശിപ്പിച്ചതുമായ ചരിത്രപരമായ സംഭവവികാസങ്ങളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഗോൽക്കൊണ്ട നിരോധം
- രചന: മാണിക്കത്ത് ശേഖര മേനോൻ
- പ്രസിദ്ധീകരണ വർഷം: 1951
- താളുകളുടെ എണ്ണം: 150
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
