1925 – ൽ പ്രസിദ്ധീകരിച്ച, വി.കേശവപിളള രചിച്ച പ്രണയപ്രസാദം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വി. കേശവപിള്ള രചിച്ച പ്രണയപ്രസാദം എന്ന ഖണ്ഡകാവ്യം വിരഹവും പ്രണയവും ഈശ്വരവിശ്വാസവും ഇതിവൃത്തമാക്കിയുള്ള ഒരു ലളിതമനോഹരമായ കൃതിയാണ്. തൊഴിൽപരമോ മറ്റു കാരണങ്ങളാലോ ജന്മനാട്ടിൽ നിന്നും അകന്നു കഴിയേണ്ടിവരുന്ന ഒരു യുവാവ്, സന്ധ്യാസമയത്ത് പ്രകൃതിദൃശ്യങ്ങൾ കണ്ട് തൻ്റെ പ്രണയിനിയെ ഓർക്കുകയും അവളുടെ വിരഹവേദനയിൽ ആശ്വാസം പകരുന്ന രീതിയിൽ നൽകുന്ന ഉപദേശങ്ങളുമാണ് ഈ കാവ്യത്തിൻ്റെ പ്രധാന കാതൽ. കഠിനമായ പദപ്രയോഗങ്ങളില്ലാതെ ലളിതമായ ഭാഷയിലാണ് കാവ്യം രചിച്ചിരിക്കുന്നത്. ധർമ്മമാർഗ്ഗത്തിലും തത്വചിന്തയിലും ഉറച്ചുനിന്നാൽ സത്യസ്വരൂപനായ ദൈവം ആഗ്രഹങ്ങൾ സാധിപ്പിച്ചു തരുമെന്ന പ്രത്യാശയും, വള്ളത്തോൾ നാരായണമേനോൻ, പന്തളം കൃഷ്ണവാരിയർ, ആലത്തൂർ അനുജൻ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖരുടെ പ്രശംസയും ഈ കൃതിയുടെ മികവിനെ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: പ്രണയപ്രസാദം
- രചയിതാവ്: വി. കേശവപിളള
- അച്ചടി: നാഷണൽ പ്രിൻ്റിങ് ഹൌസ്, തിരുവല്ല
- താളുകളുടെ എണ്ണം: 36
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
