1931-ൽ പ്രസിദ്ധീകരിച്ച, ചേലന്നാട്ട് അച്യുതമേനോൻ എഴുതിയ മണിമാല – രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന ചേലനാട്ട് അച്യുതമേനോൻ രചിച്ച മനോഹരമായ ചെറുകഥാ സമാഹാരമാണ് ‘മണിമാല (രണ്ടാം ഭാഗം)’. ഈ പുസ്തകത്തിൽ ആകെ അഞ്ച് കഥകളാണ് ഉള്ളത്. മനുഷ്യബന്ധങ്ങളിലെ കൊതിയും ഭ്രമങ്ങളും പ്രമേയമാക്കുന്ന ‘ഇന്ദ്രജാലം’, വിധി മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്ന ‘വിധിയും കൊതിയും’, തെറ്റുകളും അതിനുള്ള കുറ്റബോധവും വരച്ചുകാട്ടുന്ന ‘പ്രായശ്ചിത്തം’, പെൻഷനായ ശേഷം തറവാട്ടിലെത്തുന്ന കുഞ്ഞുണ്ണിമേനോൻ്റെ അനുഭവങ്ങളിലൂടെ വികസിക്കുന്ന ‘കാട്ടുരാജാവ്’, കൂടാതെ കുടുംബത്തിലെ സ്വത്തുതർക്കങ്ങളും തറവാട്ടു കാര്യങ്ങളും പ്രമേയമാക്കിയ ‘മേനോൻ്റെ അവസാനക്കയ്യ്’ എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ. പഴയകാല കേരളീയ സാമൂഹിക അന്തരീക്ഷവും തറവാട്ടു അനുഭവങ്ങളും ലളിതമായ ഭാഷയിൽ വായനക്കാരിലേക്ക് എത്തിക്കുന്ന ഈ പുസ്തകം, ചെറുകഥാ സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ഏവർക്കും വായിച്ചു ആസ്വദിക്കാൻ പറ്റിയ നല്ലൊരു രചനയാണിത്.
കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: മണിമാല
- രചന: ചേലന്നാട്ട് അച്യുതമേനോൻ
- പ്രസിദ്ധീകരണ വർഷം: 1931
- താളുകളുടെ എണ്ണം: 76
- അച്ചടി: വിദ്യാവിലാസം അച്ചുകൂടം, കോഴിക്കോട്
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
