1921 നവംബർ 17ന് പ്രസിദ്ധീകരിച്ച മുസ്ലിം പത്രത്തിൻ്റെ (പുസ്തകം 10, ലക്കം 12) ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വക്കം അബ്ദുൽ ഖാദർ മൗലവി 1906ൽ ആരംഭിച്ച പ്രസിദ്ധീകരണമാണ് ‘മുസ്ലിം’ ( The Muslim ). ഈജിപ്തിലെ റശീദ് റിദയുടെ അൽ-മനാർ മാതൃക സ്വാധീനിക്കപ്പെട്ട മൗലവി അറബി-മലയാളം, മലയാളം ഭാഷകളിൽ അൽ മനാർ മാതൃകയിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു, അങ്ങനെ തുടക്കത്തിൽ മുസ്ലിമും തുടർന്ന് 1918ൽ ‘അൽ-ഇസ്ലാം’, 1931ൽ ‘ദീപിക’ എന്നിവയും ആരംഭിച്ചു. അറബി-മലയാളം ലിപി ഉപയോഗിച്ചാണ് അൽ-ഇസ്ലാം പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ, മുസ്ലിം, ദീപിക എന്നിവ മലയാളം ലിപിയിലായിരുന്നു.
പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്ലാമിൻ്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് മുസ്ലിം സമൂഹത്തെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ പ്രസിദ്ധീകരണങ്ങൾ കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിക്കപ്പെട്ടവയാണ്.
കോഴിക്കോട് നിന്നുള്ള മുഹമ്മദ് ഡാനിഷാണ് ഇത് സ്കാനിനായി ലഭ്യമാക്കിയത്.
Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.
- പേര്: 1921 – നവംബർ 17 – മുസ്ലിം – പുസ്തകം 10 – ലക്കം 12
- പ്രസിദ്ധീകരണ വർഷം: 1921
- താളുകളുടെ എണ്ണം: 04
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
