1950 – ൽ പ്രസിദ്ധീകരിച്ച, ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിതയെ ആസ്പദമാക്കി ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യമാഹാത്മ്യം, ഹാലാസ്യം എന്നറിയപ്പെടുന്ന മധുരാപുരിയിലെ മീനാക്ഷി ദേവിയുടെയും പരമശിവൻ്റെയും ദിവ്യമാഹാത്മ്യവും, തൻ്റെ ഭക്തർക്കായി ഭഗവാൻ അവിടെ പ്രവർത്തിച്ച അറുപത്തിനാലു ദിവ്യലീലകളും പ്രതിപാദിക്കുന്ന ഒരു പ്രസിദ്ധ ഭക്തിഗ്രന്ഥമാണ്. പരമേശ്വരൻ്റെ കഴുത്തിലെ ‘ഹാലം’ എന്ന സർപ്പം അതിർത്തി നിശ്ചയിച്ചതിനാൽ ‘ഹാലാസ്യം’ എന്ന് പേരുവന്ന മധുരയുടെ ഉൽപ്പത്തി, മീനാക്ഷി-പരമേശ്വര ദിവ്യവിവാഹം തുടങ്ങി പല സംഭവങ്ങൾ ഇതിൽ വിവരിക്കുന്നു. കാശി, ചിദംബരം തുടങ്ങിയ പ്രമുഖ ശിവക്ഷേത്രങ്ങൾക്കൊപ്പം പുണ്യപാവനമായി കരുതുന്ന മധുരയിലെ ഭഗവാൻ്റെ ലീലകൾ വായിക്കുന്നത് പാപമുക്തിക്കും മോക്ഷപ്രാപ്തിക്കും വഴിതെളിക്കുമെന്നാണ് വിശ്വാസം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്
- രചന: ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ
- പ്രസിദ്ധീകരണ വർഷം: 1950
- അച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശ്ശിവ പേരൂർ
- താളുകളുടെ എണ്ണം: 408
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
