1973 – ൽ പ്രസിദ്ധീകരിച്ച, ജെ. ചിറയിൽ രചിച്ച സാമൂഹ്യസമ്പർക്ക മാദ്ധ്യമങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അച്ചടി, റേഡിയോ, ടെലിവിഷൻ, സിനിമ തുടങ്ങിയ സമൂഹവുമായി ആശയവിനിമയം നടത്തുന്ന മാദ്ധ്യമങ്ങളുടെ സ്വഭാവം, പ്രവർത്തനം, സാമൂഹിക സ്വാധീനം എന്നിവ വിശകലനം ചെയ്യുന്ന പഠനഗ്രന്ഥമാണിത്. സാമൂഹ്യസമ്പർക്ക മാദ്ധ്യമങ്ങൾ, സന്യാസദർശനം, ദൈവവിളിയും ജീവിതദൗത്യവും, കൊച്ചമ്മ, ജന്മസാഫല്യം, ഒരു ജീവിതവും കുറെ യാഥാർത്ഥ്യങ്ങളും, ആധ്യുനികകാലത്തിൻ്റെ സൂചനകൾ തുടങ്ങിയ അദ്ധ്യായങ്ങളിലൂടെ സാമൂഹ്യമാദ്ധ്യമ സമ്പർക്കത്തെ ദൈവശാസ്ത്രത്തിൻ്റെ കാഴ്ച്ചപ്പാടിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സാമൂഹ്യസമ്പർക്ക മാദ്ധ്യമങ്ങൾ
- രചയിതാവ്: J. Chirayil
- പ്രസിദ്ധീകരണ വർഷം: 1973
- അച്ചടി: B.L.M. Press, Trichur
- താളുകളുടെ എണ്ണം: 136
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
