1952 -ൽ പ്രസിദ്ധീകരിച്ച, കെ. കെ. രാജാ രചിച്ച ഉതിർമണികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി കെ. കെ. രാജാ 1952-ൽ പ്രസിദ്ധീകരിച്ച വളരെ ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണ് ‘ഉതിർമണികൾ’. മലയാളത്തിലെ ക്ലാസിക് സാഹിത്യം, കവികൾ, കാവ്യശൈലി, ദൃശ്യകലകൾ എന്നിവയെക്കുറിച്ചുള്ള പത്ത് പ്രധാന പഠനലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വള്ളത്തോൾ കവിത, ആട്ടക്കഥ, ഫലിതം, വി. സി. യും ‘ഒരു വിലാപ’വും, രീതി, മണിപ്രവാളവും ചന്ദ്രോത്സവവും, പൂരം, ഉണ്ണായിയും നളചരിതവും, കുഞ്ഞിക്കുട്ടൻതമ്പുരാൻ, നാരദനും വീണയും എന്നിങ്ങനെയുള്ള പത്ത് ലേഖനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ ക്ലാസിക്ക് സാഹിത്യത്തെയും പ്രമുഖ കവികളെയും അടുത്തറിയാൻ സഹായിക്കുന്ന വളരെ മൂല്യവത്തായ ലേഖനങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഉതിർമണികൾ
- രചയിതാവ്: കെ.കെ. രാജാ
- താളുകളുടെ എണ്ണം: 140
- അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
