1951 -ൽ പ്രസിദ്ധീകരിച്ച, കെ. കൃഷ്ണവാരിയർ രചിച്ച മുല്ലമാല എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ. കൃഷ്ണവാരിയരുടെ “മുല്ലമാല” എന്ന പുസ്തകം പ്രശസ്ത പുരാതന സംസ്കൃത നാടകകൃത്തായ ദിങ്നാഗൻ്റെ പ്രസിദ്ധമായ “കുന്ദമാല” എന്ന നാടകത്തിൻ്റെ മലയാള പരിഭാഷയാണ്. കരുണരസമാണ് ഈ നാടകത്തിലെ പ്രധാന ഭാവം. ശ്രീരാമൻ ഉപേക്ഷിച്ച ഗർഭിണിയായ സീതയ്ക്ക് വാൽമീകി മഹർഷി തൻ്റെ ആശ്രമത്തിൽ അഭയം നൽകുന്നു. സുഖപ്രസവത്തിനായി സീത ഗംഗാനദിക്ക് ദിവസവും മുല്ലമാല സമർപ്പിക്കാമെന്ന് നേരുന്നു. ആശ്രമത്തിൽ വെച്ച് ജനിച്ച ലവകുശന്മാരെ മഹർഷി രാമായണം പാടാൻ പഠിപ്പിക്കുന്നു. വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ്റെ അശ്വമേധയാഗ വേദിയിൽ വെച്ച് കുട്ടികൾ രാമായണം പാടുന്നതിലൂടെയും മുല്ലമാല തിരിച്ചറിയുന്നതിലൂടെയും രാമ-സീത പുനസ്സമാഗമം സാധ്യമാകുന്നതാണ് നാടകത്തിൻ്റെ ഇതിവൃത്തം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മുല്ലമാല
- രചയിതാവ്:കെ. കൃഷ്ണവാരിയർ
- താളുകളുടെ എണ്ണം: 166
- അച്ചടി: The Prakasakaumudi Printing Works, Kozhikode
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
