1924 – സുഖസാധകം

1924 – ൽ പ്രസിദ്ധീകരിച്ച, സുഖസാധകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1924 - സുഖസാധകം
1924 – സുഖസാധകം

1924-ൽ പ്രസിദ്ധീകൃതമായ ‘സുഖസാധകം’ എന്ന പുസ്തകം,മലയാളത്തിൽ ശാസ്ത്ര-ആയുർവേദ ഗ്രന്ഥങ്ങൾ കുറവായിരുന്ന കാലത്ത്, സാധാരണക്കാർക്ക് സ്വന്തം ആരോഗ്യസംരക്ഷണത്തിനായി എളുപ്പം മനസ്സിലാക്കാൻ പാകത്തിൽ, കഠിനമായ സംസ്കൃത പദ്യങ്ങൾക്ക് പകരം ലളിതമായ ഗദ്യരൂപത്തിൽ രചിക്കപ്പെട്ട ഒരു ജനകീയ ആരോഗ്യശാസ്ത്ര ഗ്രന്ഥമാണ്. ഭാരതീയ ആചാരങ്ങളിലെയും ആയുർവേദത്തിലെയും അടിസ്ഥാന ആരോഗ്യതത്വങ്ങൾ, ആഹാരാദിക്രമങ്ങൾ, മാനസികശുദ്ധി എന്നിവയെല്ലാം ഇതിൽ പ്രതിപാദിക്കുന്നു.രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ ശരീരം രോഗാതുരമാകാതെ സൂക്ഷിക്കുന്നതിനാണ് ഭാരതീയ പാരമ്പര്യത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളതെന്ന് ഗ്രന്ഥം ഓർമ്മിപ്പിക്കുന്നു. പാശ്ചാത്യ ശൈലികളുടെ അന്ധമായ അനുകരണം മൂലം മലയാളിക്ക് നഷ്ടമാകുന്ന ആരോഗ്യശീലങ്ങളെയും ആയുസ്സിനെയും തിരിച്ചുപിടിക്കുക എന്നതാണ് പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യം. കൃതിയിൽ പരിസരശുചിത്വം, ശരിയായ ഗൃഹനിർമ്മാണം, വായു-ജല മലിനീകരണ പ്രതിരോധം എന്നിവയെക്കുറിച്ചും ആയുർവേദ തത്വങ്ങളായ വാത-പിത്ത-കഫങ്ങൾ, പഞ്ചപ്രാണനുകൾ (പ്രാണൻ, ഉദാനൻ, വ്യാനൻ, സമാനൻ, അപാനൻ) എന്നിവയെക്കുറിച്ചും വിശദീകരിക്കുന്നു. കൂടാതെ, തീപ്പൊള്ളൽ, വിഷബാധകൾ, ചെവിയിൽ പ്രാണികൾ കയറൽ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന പ്രായോഗിക പ്രഥമശുശ്രൂഷകളും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സുഖസാധകം
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം: 136
  • അച്ചടി: മനോമോഹനം പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *