1973-ൽ Ernakulam Liturgical centre –ൽ നിന്നും സംവിധാനം ചെയ്ത ഭാരതീയ പൂജ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരതീയ അനാഫൊറ തർജ്ജമ ചെയ്ത് കുർബ്ബാനയുടെ പ്രാരംഭഗാനങ്ങളും സമാപന പ്രാർത്ഥനകളും സന്ദർഭാനുസരണമായി കൂട്ടിച്ചേർത്ത് ഭാരതീയ പൂജ എന്ന പേരിൽ Experimentation centre കളിൽ ഉപയോഗിക്കുന്നതിനായി 1973-ആഗസ്റ്റിൽ Ernakulam Liturgical Centre -ൽ നിന്നും പ്രസിദ്ധം ചെയ്തിരുന്നു. അതു എറണാകുളം St. Mary’s Catheedrel – ൻ്റെ പ്രതിഷ്ഠാകർമ്മം പ്രമാണിച്ച് മുദ്രണം ചെയ്യപ്പെടുകയായിരുന്നു.
ഈ ഗ്രന്ഥത്തിലെ ഏതാനും ഗാനങ്ങൾ ബാംഗ്ലൂർ ധർമ്മാരം കോളേജിൽ നിന്നും പ്രസിദ്ധം ചെയ്ത ഭാരതീയ പൂജാർപ്പണത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഭാരതീയ പൂജ
- താളുകളുടെ എണ്ണം: 46
- പ്രസാധകൻ: Ernakulam Liturgical centre
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
