1930 – ൽ പ്രസിദ്ധീകരിച്ച, ഒ.എം. ചെറിയാൻ രചിച്ച സാഹിത്യവിഹാരം – കുഞ്ചൻ നമ്പ്യാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സാഹിത്യവിഹാരം മലയാള സാഹിത്യത്തിലെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന ഒരു പ്രാരംഭ സാഹിത്യപഠനഗ്രന്ഥമാണ്. സാഹിത്യചരിത്രം, കൃതികൾ, സാഹിത്യവിലയിരുത്തൽ എന്നിവയെ ലളിതവും ആസ്വാദ്യകരവുമായി അവതരിപ്പിക്കുന്നതിനാൽ മലയാള സാഹിത്യപഠനത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉപയോഗപ്രദമായ ഒരു കൃതിയായി ഇത് കണക്കാക്കപ്പെടുന്നു.
ഈ പുസ്തകത്തിൽ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പാട്ടുകളായ ദമയന്തീ സ്വയംവരം, ധ്രുവചരിതം, ത്രിപുരദഹനം, കൃഷ്ണാർജ്ജുനവിജയം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാധാരണക്കാർക്ക് വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന അഖ്യായികയും ചേർത്തിട്ടുണ്ട്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സാഹിത്യവിഹാരം – കുഞ്ചൻ നമ്പ്യാർ
- രചന : O.M. Cheriyan
- പ്രസിദ്ധീകരണ വർഷം: 1930
- അച്ചടി: Sreeramavilasam Press, Kollam
- താളുകളുടെ എണ്ണം: 96
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
