കാറൽ മാർക്സ് രചിച്ച ഇന്ത്യാചരിത്രക്കുറിപ്പുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെ ബ്രിട്ടീഷ് വാഴ്ചയുടെ വികസനം പടിപടിയായി വിശകലനം ചെയ്യുന്ന ഗ്രന്ഥമാണിത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിലനിർത്തി പോന്ന സ്വേച്ഛാധികാരപരമായ ഭരണസമ്പ്രദായങ്ങളെയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ നീണ്ട പട്ടികയും ഇതിൽ വിശദമാക്കുന്നു. ഇന്ത്യക്കാരുടെ നേരെയുള്ള ആക്രമണപരമായ ചൂഷണങ്ങളുടെ ഫലമായി ഇംഗ്ലീഷ് കൊളോണിയൽ സാമ്രാജ്യം വളർന്നുവന്നതിൻ്റെ സാഹചര്യവും ബ്രിട്ടീഷ്ഭരണം മൂലം ഭാരതത്തിൽ ഉണ്ടായ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളും ഇതിൽ ചൂണ്ടിക്കാണിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഇന്ത്യാചരിത്രക്കുറിപ്പുകൾ
- താളുകളുടെ എണ്ണം: 266
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
