കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച ദക്ഷയാഗശതകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പുരാണത്തിലെ ദക്ഷയാഗത്തെ ആസ്പദമാക്കിയുള്ള ഒരു മുക്തകവിതയാണിത്. കൊല്ലവർഷം 1067-ൽ ഒരു രാത്രിയിലെ വെറും 6-7 മണിക്കൂറുകൾ കൊണ്ടാണ് ഈ കൃതി അദ്ദേഹം എഴുതിത്തീർത്തത്. മലയാള സാഹിത്യത്തിലെ അതികായനായ ഇദ്ദേഹത്തെ ‘കേരളവ്യാസൻ’ എന്നാണ് വിളിക്കുന്നത്. അമിതമായ സംസ്കൃത സ്വാധീനമില്ലാതെ ലളിതമായ മലയാളത്തിൽ കവിതകൾ രചിക്കുന്ന പച്ചമലയാള പ്രസ്ഥാനത്തിൻ്റെ വക്താവായിരുന്നു അദ്ദേഹം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ദക്ഷയാഗശതകം
- രചയിതാവ്: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ
- അച്ചടി: ലക്ഷ്മീസഹായം അച്ചുകൂടം, കോട്ടക്കൽ
- താളുകളുടെ എണ്ണം: 36
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
