1962-ൽ പ്രസിദ്ധീകരിച്ച, ഇന്നത്തെ മലയാള സാഹിത്യകാരന്മാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ദക്ഷിണേന്ത്യൻ ഭാഷകളിൽ കുറഞ്ഞ വിലയിൽ ഉത്തമ ഗ്രന്ഥങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ ഭാഷാ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. സാഹിത്യകാരന്മാർ, പ്രസാധകർ എന്നിവരുടെ വിവരങ്ങൾ ശേഖരിക്കാനായി ആരംഭിച്ച ഗവേഷണ വിഭാഗത്തിൻ്റെ പ്രവർത്തന ഫലമായാണ് ഈ പുസ്തകം പുറത്തിറക്കിയത്. 1962 കാലഘട്ടത്തിൽ ജീവിച്ചിരുന്ന 500 മലയാള ഗ്രന്ഥകാരന്മാരുടെ സംക്ഷിപ്ത വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ എഴുത്തുകാരൻ്റെയും പേര്, മേൽവിലാസം, ജനനതീയതി, മാതൃഭാഷയ്ക്ക് പുറമെ അറിയാവുന്ന ഭാഷകൾ, പ്രധാനപ്പെട്ട അഞ്ച് കൃതികളുടെ പേരും പ്രസിദ്ധീകരിച്ച വർഷവും തുടങ്ങിയവ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയത് ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിച്ച സാഹിത്യകാരന്മാരെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്കും തിരിച്ചുമുള്ള വിവർത്തനങ്ങളെക്കുറിച്ചുള്ള സൂചനകളും ഇതിലുണ്ട്. സാഹിത്യകാരന്മാരുമായി നേരിട്ട് ബന്ധപ്പെട്ടും ചോദ്യാവലികൾ അയച്ചു കൊടുത്തുമാണ് വിവരങ്ങൾ ശേഖരിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സമാനമായ ഗ്രന്ഥങ്ങൾ ട്രസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്
കാലപ്പഴക്കം കൊണ്ട് പുസ്തകത്തിന് കേടുപാടുകൾ വന്നിട്ടുണ്ട്. മാത്രമല്ല, പുസ്തകത്തിൻ്റെ മുൻ/പിൻ പേജുകൾ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു
മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: ഇന്നത്തെ മലയാള സാഹിത്യകാരന്മാർ
- പ്രസിദ്ധീകരണ വർഷം: 1962
- അച്ചടി: The Janatha Press, Madras-5
- താളുകളുടെ എണ്ണം: 140
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
