1966 – ൽ പ്രസിദ്ധീകരിച്ച, ശ്രീനാരായണ കാവ്യതീർത്ഥം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 ലെ ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് കോഴിക്കോട് റേഡിയോ നിലയത്തിൽ വച്ച് ശ്രീനാരായണഗുരു രചിച്ച കവിതാ സമാഹാരത്തെ കുറിച്ച് സുകുമാരൻ പൊറ്റെക്കാട്ട് നടത്തിയ പ്രഭാഷണത്തിൻ്റെ പുസ്തക രൂപമാണിത്. ഗുരുവിൻ്റെ ആദർശങ്ങളും കാവ്യ പ്രപഞ്ചവും ഈ പ്രഭാഷണത്തിൽ വിവരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ അനുകമ്പാദശകം എന്ന കാവ്യത്തിൻ്റെ സൂക്ഷ്മ വ്യാഖ്യാനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശ്രീനാരായണ കാവ്യതീർത്ഥം
- പ്രസിദ്ധീകരണ വർഷം: 1966
- അച്ചടി: ബി.ബി. പ്രസ്സ്, നോർത്ത് പരവൂർ
- താളുകളുടെ എണ്ണം: 54
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
