1951-ൽ പ്രസിദ്ധീകരിച്ച, കെ. ഭാരതി അമ്മ എഴുതിയ വെൺമാടത്തിലെ റാണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951-ൽ പ്രസിദ്ധീകരിച്ച ഈ കൃതി മലയാള നോവൽ സാഹിത്യത്തിൽ ശ്രദ്ധേയമായിരുന്നു. 1950-കളിൽ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയെയും കുടുംബബന്ധങ്ങളെയും ആസ്പദമാക്കിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. അക്കാലത്തെ പ്രമുഖ എഴുത്തുക്കാരിയായിരുന്ന കെ. ഭാരതി അമ്മ, സ്ത്രീകളുടെ കാഴ്ച്ചപ്പാടുകളെ സമൂഹം നോക്കികാണുന്ന രീതിയാണ് ഇതിൽ പരാമർശിക്കുന്നത്. സ്ത്രീകളുടെ സ്വപ്നങ്ങൾ, നിരാശകൾ, സമൂഹത്തിൻ്റെ നിയന്ത്രണങ്ങൾ എന്നിവ എഴുത്തുകാരി അതിവൈവിദ്യമാർന്ന രീതിയിൽ അവതരിപ്പിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വെൺമാടത്തിലെ റാണി
- രചയിതാവ്: കെ. ഭാരതി അമ്മ
- പ്രസിദ്ധീകരണ വർഷം: 1951
- അച്ചടി: ശ്രീരാമവിലാസം പ്രസിദ്ധീകരണശാല, കൊല്ലം
- താളുകളുടെ എണ്ണം: 166
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
