1958 – ൽ പ്രസിദ്ധീകരിച്ച, സ്വാമി ജ്ഞാനാനന്ദസരസ്വതി രചിച്ച ഭാഗവതരഹസ്യം – രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാമി ജ്ഞാനാനന്ദസരസ്വതി തയ്യാറാക്കിയ ഭാഗവത വ്യാഖ്യാനത്തിൻ്റെ രണ്ടാം ഭാഗമാണ് ഈ കൃതി. രണ്ടാം ഭാഗത്തിൽ ദശമസ്കന്ധമാണ് വിവരിച്ചിരിക്കുന്നത്. നിരോധമാണ് ദശമസ്കന്ധത്തിലെ വിഷയം. നിരോധമെന്നു പറഞ്ഞാൽ തടസം എന്നാണ് അർത്ഥം. ജീവന് ഈശ്വരനെക്കാണാൻ തടസമായി നിൽക്കുന്ന ഘടകം എന്താണെന്നും അതിനെ എങ്ങനെ അകറ്റാമെന്നതുമാണ് ദശമസ്കന്ധത്തിലെ പ്രതിപാദ്യവിഷയം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഭാഗവതരഹസ്യം – രണ്ടാം ഭാഗം
- പ്രസിദ്ധീകരണ വർഷം: 1958
- അച്ചടി: ഗീത പ്രസ്സ്, തൃശ്ശിവപേരൂർ
- താളുകളുടെ എണ്ണം: 355
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
