1930 – ൽ പ്രസിദ്ധീകരിച്ച, എ.പി. പരമേശ്വരൻ പിള്ള രചിച്ച ശ്യാമള എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളീയ സാമൂഹിക സാഹചര്യങ്ങളെ ‘ശ്യാമള’ എന്ന പെൺകുട്ടിയുടെ ജീവിതാനുഭവങ്ങളിലൂടെ ഈ നാടകം ആവിഷ്കരിക്കുന്നു. സങ്കീർണ്ണമായ കുടുംബബന്ധങ്ങൾ, അക്കാലത്ത് സ്ത്രീകൾ നേരിട്ടിരുന്ന സാമൂഹിക വെല്ലുവിളികൾ, ഉയർത്തിപ്പിടിക്കേണ്ട ധാർമ്മിക മൂല്യങ്ങൾ എന്നിവയെ മുൻനിർത്തിയാണ് ഈ നാടകത്തിൻ്റെ ഇതിവൃത്തം തയ്യാറാക്കിയിരിക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: ശ്യാമള
- രചന: എ.പി. പരമേശ്വരൻ പിള്ള
- പ്രസിദ്ധീകരണ വർഷം: 1930
- അച്ചടി: വി.വി. പ്രസ്സ്, ബ്രാഞ്ച് തിരുവനന്തപുരം
- താളുകളുടെ എണ്ണം: 168
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
