കത്തോലിക്കാ സമൂഹത്തിൽ നില നിൽക്കുന്ന ആചാര സംബന്ധവും ആരാധനാ സംബന്ധവുമായ ഭാരതീയ പാശ്ചാത്യ സംഘർഷങ്ങളുടെ താത്വിക വിശകലനങ്ങളടങ്ങിയ സ്കറിയ സക്കറിയ രചിച്ച ഓറിയൻ്റലിസത്തിൻ്റെ മുഷ്കും നസ്രാണികളുടെ പ്രതിരോധവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഓറിയൻ്റലിസത്തിൻ്റെ മുഷ്കും നസ്രാണികളുടെ പ്രതിരോധവും
- രചന: സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 1997
- താളുകളുടെ എണ്ണം: 84
- അച്ചടി : CRLS Offset Printers
- സ്കാൻ ലഭ്യമായ ഇടം: കണ്ണി