1977ൽ ആലുവ എസ്.എച്ച്. ലീഗ് പ്രസിദ്ധീകരിച്ച ഗാനമഞ്ജരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആരാധനാഗീതങ്ങൾ, മാതൃസ്തവങ്ങൾ, സമാജഗീതികൾ, ക്രിസ്മസ് ഗാനങ്ങൾ, ക്രിസ്തുരാജകീർത്തനങ്ങൾ, പോപ്പുരാജമംഗളങ്ങൾ, ദിവ്യകാരുണ്യവാഴ് വിൻ്റെ പാട്ടുകൾ, വിശുദ്ധരുടെ സ്തുതിപ്പുകൾ മുതലായ ശീർഷകങ്ങളിലായി 246 ക്രിസ്തീയഗാനങ്ങൾ മലയാളത്തിലും, 34 ഗാനങ്ങൾ ഇംഗ്ലീഷിലുമായി രചിക്കപ്പെട്ടിട്ടുള്ള ഒരു സമാഹാരമാണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഗാനമഞ്ജരി
- പ്രസിദ്ധീകരണ വർഷം: 1958
- അച്ചടി: J.M. Press, Alwaye
- താളുകളുടെ എണ്ണം: 224
- സ്കാൻ ലഭ്യമായ ഇടം: കണ്ണി