1989 ൽ ഹോളി ഫാമിലി സഭ പ്രസിദ്ധീകരിച്ച കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി പ്ലാറ്റിനം ജൂബിലി സുവനീർ എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അതിമനോഹരമായ കവർ ചിത്രം കൊണ്ട് ശ്രദ്ധേയമാണ് ഈ സ്മരണിക.മേഘവില്ല് മുഖചിത്രമാക്കി കർത്താവിൻ്റെ കരകവിയുന്ന, കരുണാർദ്രാ സ്നേഹത്തിൻ്റെ ബഹിർസ്ഫുരണം ആയി ഇതിനെ മാറ്റുന്നു.ഹോളി ഫാമിലി സഭയുടെ സ്ഥാപക ദൈവദാസി മറിയം ത്രേസ്സ്യയെകുറിച്ചുള്ള വിവരണം കൊണ്ട് സ്മരണിക ശ്രദ്ധേയമാണ്.
സഭ സ്ഥാപിതമായ വർഷം, സ്ഥാപക മരണാനന്തര പ്രവർത്തനങ്ങൾ, പ്രഥമ ദൗത്യപ്രവർത്തനങ്ങൾ എന്നിവയുടെ വിശദീകരണം.
പ്രധാന സാമൂഹ്യ–ആത്മീയ പ്രവർത്തനങ്ങൾ. ശുശ്രൂഷാ കേന്ദ്രങ്ങൾ,സഭയുടെ സ്ഥാപനം ഇതുവരെ എത്തിയ ഇടവേളകളിൽ സംഭവിച്ച പ്രധാന സാമുദായിക–ആത്മീയ–ഭൗതിക പ്രവർത്തനങ്ങൾ എന്നിവയെകുറിച്ചെല്ലാം പ്രസ്തുത സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി പ്ലാറ്റിനം ജൂബിലി സൂവനീർ.
- പ്രസിദ്ധീകരണ വർഷം: 1989
- താളുകളുടെ എണ്ണം: 370
- അച്ചടി: S.T. Reddiar & Sons
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി